ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകകപ്പ് കിരീടം അർജന്‍റീന നായകൻ ലയണൽ മെസി എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു കിരീട നേട്ടത്തിന് ശേഷമുള്ള ആഘോഷ പ്രകടനം. 2014 ൽ കയ്യെത്തും ദൂരെ നഷ്ടമായ ലോകകിരീടത്തിന് മുന്നിൽ തൊടാനാഗ്രഹിച്ച് നിൽക്കുന്ന മെസി, എട്ട് വർഷത്തിനിപ്പുറം ആ കനക കിരീടം സ്വന്തമാക്കിയ ശേഷം താഴെ വച്ചിട്ടില്ല എന്ന് സാരം....
ഖത്തര്‍ ലോകകപ്പ് ഫൈനലിന് പിന്നാലെ വിവാദത്തിലായി സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ പ്രമുഖ പാചക വിദഗ്ധന്‍ ഷെഫ് നുസ്രെത് ഗോക്‌ചെ. അര്‍ജന്റീന ടീമില്‍ നുഴഞ്ഞുകയറി വിജയികള്‍ക്കും ചുരുങ്ങിയ ചിലര്‍ക്കും മാത്രം തൊടാന്‍ അനുമതിയുള്ള ലോകകപ്പ് ട്രോഫി താരം കൈയിലെടുത്തതാണ് വിവാദമായിരിക്കുന്നത്.
സ്വര്‍ണക്കപ്പ് തൊടുക മാത്രമല്ല, സാള്‍ട്ട് ബേ വിജയികളുടെ മെഡല്‍ കടിക്കുക കൂടി ചെയ്തിട്ടുണ്ട്....
ദോഹ: അവസാന നിമിഷം വരെ ആവേശം ചോരാതെ ത്രില്ലറായി മാറിയ കലാശ പോരാട്ടത്തിനൊടുവിലാണ് അർജന്റീന ലോകകപ്പ് സ്വന്തമാക്കിയത്. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് മെസിയും കൂട്ടരും കിരീടം കൊത്തിപ്പറന്നത്. മത്സരത്തിൽ രണ്ട് ഗോളുകളാണ് ലിയോണൽ മെസി സ്വന്തമാക്കിയത്. ഏയ്ഞ്ചൽ ഡി മരിയയെ വീഴ്ത്തിയതിന് ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി...
റബാത്ത്: ഖത്തർ ലോകകപ്പിൽ ഫുട്‌ബോൾ ആരാധകരുടെ ഹൃദയം കവർന്നാണ് മൊറോക്കോ നാട്ടിലേക്ക് മടങ്ങിയത്. ആരും ശ്രദ്ധിക്കാതെ വന്ന് ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ അടക്കം വമ്പന്മാരെ തകർത്ത് സെമി ഫൈനൽ കടന്നാണ് മൊറോക്കോ ഇത്തവണ ചരിത്രമെഴുതിയത്. ആഫ്രിക്കൻ സംഘത്തിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് ചെൽസി മിഡ്ഫീൽഡർ ഹക്കീം സിയേഷ്.
ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഹൃദയം...
ദോഹ: ലോകകപ്പ് വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും തരംഗമായി ലിയോണൽ മെസി. അർജന്റൈൻ നായകന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്. കാൽപ്പന്തുലോകം കാൽക്കീഴിലാക്കിയ ലിയോണൽ മെസിയുടെ ജീവിതത്തിലെ ഏറ്റവും വലിയമുഹൂർത്തമാണിത്. കാത്തുകാത്തിരുന്നുള്ള ലോകകപ്പ് വിജയം. ഫൈനലിൽ ഫ്രാൻസിന്റെ ഷൂട്ടൗട്ട് പരീക്ഷണം അതിജീവിച്ചാണ് മെസി ലോക ചാമ്പ്യനായത്.
ഇതിന് ശേഷം മെസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തൊരു...
സൂറിച്ച്: ഖത്തർ ലോകകപ്പിനു തിരശ്ശീല വീണതിനു പിന്നാലെ ഫിഫയുടെ റാങ്കിങ് പുറത്ത്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ലോകജേതാക്കളായെങ്കിലും അർജന്റീനയല്ല പട്ടികയിൽ ഒന്നാമത്. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് അർജന്റീന.
ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി...
ആകാംഷ നിറഞ്ഞ ഫൈനലിനൊടുവില്‍ അര്‍ജന്‍റീന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാരായത്. എന്നാല്‍ വിജയികള്‍ക്ക് ചുരുങ്ങിയ ചിലര്‍ക്കും മാത്രം തൊടാന്‍ അനുമതിയുള്ള ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് വിവാദത്തിലായി പ്രമുഖ പാചക വിദഗ്ധന്‍. ടര്‍ക്കിഷ് ഷെഫായ നുസ്രെത് ഗോക്‌ചെയാണ് വിവാദത്തിലായിരിക്കുന്നത്. സ്വര്‍ണക്കപ്പ് തൊടുക മാത്രമല്ല, വിജയികളുടെ മെഡല്‍ കടിക്കുക കൂടി ചെയ്തിട്ടുണ്ട് സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ...
ദോഹ: 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിച്ചതിന്റെ ആവേശത്തിലായിരുന്നു കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍. സന്തോഷത്താല്‍ മതിമറന്ന് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ കൂടിയിരുന്നവരും തങ്ങള്‍ക്ക് മുന്നിലുള്ള ആ മനോഹര കാഴ്ചയെ എങ്ങനെ ആഘോഷിക്കുമെന്ന സംശയത്തിലായിരുന്നു. പലരും കരഞ്ഞു, ചിരിച്ചു, കെട്ടിപ്പിടിച്ചു, തുള്ളിച്ചാടി, ആര്‍ത്തുവിളിച്ചു. ഇതിനിടെ സ്റ്റേഡിയത്തിലെ ഒരു അര്‍ജന്റീന ആരാധികയുടെ...
മാഡ്രിഡ്: ഫ്രഞ്ച് താരം കരീ ബെൻസേമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. പരിക്കേറ്റ താരത്തിന് ലോകകപ്പിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ടീമിൽ ഉൾപ്പെട്ടെങ്കിലും ഖത്തറിൽ എത്തിയശേഷം പരിക്കേറ്റ് പിൻമാറുകയായിരുന്നു. തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിലാണ് ബെൻസേമ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിനായി 97 മത്സരങ്ങളിൽ നിന്ന് 37 ഗോൾ നേടിയിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി താരം കളി...
ദോഹ:ലോകകപ്പ് ഫൈനലില്‍ കിരീടം നേടിയ അര്‍ജന്‍റീനക്ക് ആഘോഷിച്ച് മതിയാവുന്നുണ്ടായിരുന്നില്ല. 36 വര്‍ഷത്തിനുശേഷമുള്ള കിരീടനേട്ടം അര്‍ജന്‍റീന ആഘോഷിച്ചില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഫൈനലില്‍ ഫ്രാന്‍സ് വീണെങ്കിലും ഹാട്രിക്കുമായി എംബാപ്പെയെന്ന പ്രതിഭാസത്തിന്‍റെ ആരോഹണവും ആരാധകര്‍ കണ്ടു. 80 മിനിറ്റ് വരെ തോല്‍വി ഉറപ്പിച്ചു നിന്ന ഫ്രാന്‍സിനെ ആദ്യം പെനല്‍റ്റിയിലൂടെയും മിനിറ്റുകള്‍ക്കുള്ളില്‍ വെടിച്ചില്ലുപോലെ നേടിയ മറ്റൊരു ഗോളിലൂടെയും ഒപ്പമെത്തിച്ച എംബാപ്പെ എക്സ്ട്രാ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...