റിയാദ്: സൗദി ക്ലബ്ബായ അല്‍ നസ്റുമായി റെക്കോര്‍ഡ് തുകക്ക് രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടതിന് പിന്നാലെ മറ്റൊരു പോര്‍ച്ചുഗല്‍ താരത്തെക്കൂടി അല്‍ നസ്റിലെത്തിക്കാനൊരുങ്ങി സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ടീമിലെ റോണോയുടെ അടുത്ത സുഹൃത്ത് കൂടിയായ പെപ്പെയെ ആണ് റൊണാള്‍ഡോ അല്‍ നസ്റിലെത്തിക്കാന് ശ്രമിക്കുന്നത്.
അല്‍ നസ്റുമായി കരാറിലേര്‍പ്പെടുന്നതിനുള്ള പ്രാഥമിക ചര്‍ച്ചയില്‍ തന്നെ പെപ്പെയുടെ പേര് റൊണാള്‍ഡോ...
റിയാദ്: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് ശേഷം സൗദി ക്ലബ് അൽ നസ്റിന്റെ ആദ്യ മത്സരം ഇന്ന്. സൗദി പ്രോ ലീഗിൽ അൽ-തെയ് ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ഫുട്ബോൾ അസോസിയേഷൻ വിലക്കുള്ളതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കില്ല. ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് അൽ നസ്ര്. എതിരാളികളായ അല്‍-തെയ് ഏഴാം...
മുംബൈ: ഏഷ്യാ കപ്പ് 2023 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ-പാകിസ്ഥാന് പോരാട്ടം ഉറപ്പായി. ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ടൂര്‍ണമെന്റിലുണ്ടാവുക. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ശ്രീലങ്കയും ഒന്നാം ഗ്രൂപ്പിലാണ്. രണ്ടാം ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം പ്രീമിയര്‍ കപ്പ് വിജയിക്കുന്ന ടീം കൂടി ഇടംപിടിക്കും. ഏകദിന ലോകകപ്പിന്...
ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് വമ്പന്മാരെ അടിയറവ് പറയിച്ചാണ് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
1986ൽ മറഡോണയുടെ നേതൃത്വത്തിൽ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷം നീണ്ട 36വർഷങ്ങൾക്ക് ശേഷമാണ് മെസിയും കൂട്ടരും ലോക കിരീടം ബ്യൂണസ് ഐറിസിലേക്ക് എത്തിക്കുന്നത്.
ഇതോടെ നീണ്ട കാലത്തെ കിരീട വരൾച്ചക്ക് ശേഷം കോപ്പാ, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങൾ എന്നിവ തുടർച്ചയായി സ്വന്തമാക്കാൻ മെസിക്കും...
ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇനി മുതല്‍ ഇന്ത്യന്‍ ടി20 ടീമിന്റെ പ്ലാനിന്റെ ഭാഗമാകില്ല. ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് ഇക്കാര്യം സ്ഥിരീകരിച്ചു. യുവതാരങ്ങളെ അണിനിരത്തി ഭാവിയിലേക്കായി ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
‘നിര്‍ഭാഗ്യവശാല്‍, അവരെ ന്യൂസിലാന്‍ഡ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല. ഇത് അവരെ ഒഴിവാക്കുന്നതല്ല. ഭാവിയിലേക്ക് നോക്കി...
വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലേക്ക് മാറ്റി. ലിഗമെന്റ് ഇന്‍ജറിയുള്ള താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കാണ് ഡെറാഡൂണില്‍നിന്നും ആകാശമാര്‍ഗം മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ വര്‍ഷം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് കാല്‍മുട്ടിലെ ലിഗമെന്റിനേറ്റ പരുക്കിന് സമാനമാണ് പന്തിന്റേതെന്ന് ബോര്‍ഡിന്റെ മെഡിക്കല്‍ വിദഗ്ധരുമായി ബന്ധപ്പെട്ട...
മലയാളി താരം സഞ്ജു സാംസണ് കാൽമുട്ടിന് പരിക്കേറ്റു. ശ്രീലങ്കക്കെതിരെ വ്യാഴാഴ്ച നടക്കുന്ന രണ്ടാം ട്വന്റി20യിൽ താരം കളിക്കില്ല.
മുംബൈയില്‍ നടന്ന ആദ്യ മത്സരത്തിൽ ഫീല്‍ഡിങ്ങിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. പൂനയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനൊപ്പം സഞ്ജു ഇല്ല. സ്കാനിങ്ങിന് വിധേയനാവുന്നതിന് സഞ്ജു മുംബൈയിൽ തുടരുകയാണെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. പകരം ജിതേഷ് ശർമയെ ടീമിലുൾപ്പെടുത്തി. മുംബൈ വാംഖഡെ...
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളറായി കശ്മീരി താരം ഉംറാൻ മാലിക്. ഇന്നലെ മുംബൈ വങ്കാഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെ നടന്ന ആദ്യ ടി20യിൽ മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിലെറിഞ്ഞ പന്താണ് താരത്തിന് റെക്കോർഡ് നേടിക്കൊടുത്തത്. ജസ്പ്രീത് ബുംറയുടെ (153.36) റെക്കോർഡാണ് കശ്മീരി താരം തകർത്തത്. വേഗത മാത്രമായിരുന്നില്ല റെക്കോർഡ് ബോളിന്റെ...
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ സൗദിയിലേക്കെത്തിയതിന് പിന്നാലെ ലോക ചാമ്പ്യൻ ലയണൽമെസ്സിയും സൗദിയിലേക്കെന്ന് റിപ്പോർട്ട്.
അൽ നസ്ർ ക്ലബ്ബാണ് ക്രിസ്റ്റിയാനോയെ റെക്കോഡ് തുകയ്ക്ക് സൗദിയിലെത്തിച്ചതെങ്കിൽ സൗദിയിലെ അവരുടെ പ്രധാന എതിരാളികളായ അൽ ഹിലാൽ ക്ലബ്ബാണ് താരത്തെ സൗദിയിലേക്കെത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് ഇറ്റാലിയൻ പത്രമായ 'കാൽസിയോ മെർകാറ്റോ' പറയുന്നത്.
ക്രിസ്റ്റ്യാനോ തങ്ങളുടെ പ്രധാന എതിരാളികളായ അൽ നസ്റിനൊപ്പം ചേർന്നതിന്...
ഡ്രൈവിംഗിനിടെ ഉറങ്ങിയ പോയതല്ല അപകടകാരണമെന്ന് വെളിപ്പെടുത്തി റിഷഭ് പന്ത്. കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പന്ത് പറഞ്ഞതായി ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് ഡയറക്ടര്‍ ശ്യാം ശര്‍മ വെളിപ്പെടുത്തി. താരത്തിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ശ്യാം ശര്‍മ വ്യക്തമാക്കി.
അതിനിടെ ആശുപത്രിയില്‍ ചികിത്സയിലുള്ള പന്തിനെ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് സ്യൂട്ടിലേക്കു മാറ്റി. തീവ്രപരിചരണ...
ദില്ലി: യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും...