ചെന്നൈ: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിത്തിളങ്ങിയിട്ടും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്ന മുംബൈ താരം സര്‍ഫ്രാസ് ഖാനെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. സര്‍ഫ്രാസ് സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, വാതില്‍ കത്തിക്കുകയാണ് ചെയ്യുന്നതെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
അവനെക്കുറിച്ച് എന്താണ് പറയുക. അവനെ ടീമിലെടുക്കണോ എന്നതിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നു...
കൊച്ചി: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ചയാക്കുന്നത്. സ്‌റ്റോറിയിലെ താരം മറ്റാരുമല്ല, ചലചിത്രതാരം ബിജു മേനോന്‍. ബിജു മേനോന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്. അതും തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിച്ചികൊണ്ടിരിക്കുമ്പോഴുള്ള തിരിച്ചറിയില്‍ കാര്‍ഡ്.
പലര്‍ക്കും പുതിയ അറിവായിരുന്നു ഇത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍...
റാഞ്ചി: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയായത് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുട ഹോം ഗ്രൗണ്ടായ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമായിരുന്നു. മത്സരത്തലേന്ന് ധോണി ഇന്ത്യന്‍ ടീമിനെ സന്ദര്‍ശിക്കാനെത്തുകയും അത് ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു. ഇന്നലെ മത്സരം കാണാനും ധോണിയും ഭാര്യ സാക്ഷിയും എത്തിയിരുന്നു. മത്സരത്തിനിടെ ധോണിയെയും ഭാര്യ സാക്ഷിയെയും സ്റ്റേഡിയത്തിലെ...
ചെന്നൈ: ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ റണ്‍സടിച്ചു കൂട്ടിയിട്ടും മുംബൈ ബാറ്റര്‍ സര്‍ഫ്രാസ് ഖാനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ കാരണം തുറന്നു പറഞ്ഞ് ഇന്ത്യന്‍ ടീം സെലക്ടറായ ശ്രീധരന്‍ ശരത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ സര്‍ഫ്രാസിന് പകരം സൂര്യകുമാര്‍ യാദവിന് ഇടം നല്‍കിയ സെലക്ടര്‍മാരുടെ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സര്‍ഫ്രാസിനെ ഇന്ത്യന്‍ ടീമിലേക്ക്...
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി. ന്യൂട്രീഷണിസ്റ്റും ഡയറ്റീഷ്യനുമായ മേഹാ പട്ടേല്‍ ആണ് വധു. ഗുജറാത്തിലെ വഡോദരയിൽ ഇന്നലെയായിരുന്നു വിവാഹം. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ജനുവരിയിൽ നടന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് പുറമെ അക്സറിന്‍റെ അടുത്ത സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.
വിവാഹത്തിന് മുമ്പ്...
പുനെ: ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലിനും ബോളിവുഡ് താരം അതിയ ഷെട്ടിക്കും വിവാഹത്തിന് ലഭിച്ചത് കോടികൾ വിലവരുന്ന സമ്മാനങ്ങൾ. അതിയ ഷെട്ടിയുടെ പിതാവ് ബോളിവുഡ് താരം സുനിൽ ഷെട്ടി വധൂവരന്മാർക്ക് സമ്മാനമായി നൽകിയത് 50 കോടി വില വരുന്ന വീടാണ്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ 1.64 കോടി വിലവരുന്ന ഔഡി കാറും...
ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര മുഴുവന്‍ നഷ്ടമായേക്കും. കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം.
ചൊവ്വാഴ്ച ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച റാഞ്ചിയില്‍ റിപ്പോര്‍ട്ട് ചെയ്യാനിരിക്കെ, വലതു കൈത്തണ്ടയിലെ വേദന അദ്ദേഹം...
ദുബായ്: ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന് പേസര്‍ മുഹമ്മദ് സിറാജ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ടിനെ പിന്തള്ളി സിറാജ് ഒന്നാം സ്ഥാനത്തെത്തി. മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയ സിറാജ് ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നാം റാങ്കിലെത്തി. ജസ്പ്രീത്...
ഇന്ദോര്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിക്കൊണ്ട് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് രോഹിത് മൂന്നക്കം കണ്ടെത്തി.
മധ്യപ്രദേശിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 85 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 101 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 509 ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് രോഹിത്...
പോര്‍ച്ചുഗല്‍: കായിക ചരിത്രത്തിലാദ്യമായി ഫുട്ബോള്‍ മത്സരത്തില്‍ വെള്ളക്കാര്‍ഡ് പ്രയോഗിച്ച് റഫറി. പോര്‍ച്ചുഗലില്‍ നടന്ന ബെനഫിഷ്യ- സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ മത്സരത്തിനിടയിലാണ് സംഭവം. ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കാരെ നിയന്ത്രിക്കാനായി മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡും പുറത്തിറക്കാറുണ്ടെങ്കിലും വെള്ള കാര്‍ഡ് പ്രയോഗം ഇത് ആദ്യമായാണ്. ശനിയാഴ്ച നടന്ന വനിതാ ഫുട്ബോള്‍ മത്സരത്തിനിടെയാണ് റഫറി കാതറിന കാംപോസ് വെള്ളക്കാര്‍ഡ് വീശിയത്....