Tuesday, May 21, 2024

Sports

ക്രിസ്റ്റ്യാനോ ഡാ! മറക്കാന്‍ ആഗ്രഹിക്കുന്ന പ്രകടനത്തിനിടെയും റോണോയ്ക്ക് വന്‍ നേട്ടം; പുതിയ റെക്കോര്‍ഡ്

ദോഹ: ലോകകപ്പില്‍ നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിന് ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഏഷ്യന്‍ വീര്യവുമായി എത്തിയ കൊറിയ യൂറോപ്യന്‍ വമ്പന്മാരെ ഞെട്ടിച്ചത്. മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ, കൊറിയ ആദ്യ ഗോള്‍ നേടിയത് കോര്‍ണറിനിടെയുള്ള റൊണാള്‍ഡോയുടെ പിഴവില്‍ നിന്നായിരുന്നു....

ലീച്ചേ… ഒന്ന് നിന്നേ, തല കൊണ്ട് ഒരു ചെറിയ പണിയുണ്ട്! പന്തിന് തിളക്കം കൂട്ടാന്‍ റൂട്ടിന്‍റെ ഐഡിയ-Video

റാവല്‍പിണ്ടി: വിക്കറ്റുകള്‍ വീഴ്ത്താനും ബാറ്റര്‍മാരുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിക്കുന്ന പന്തുകള്‍ എറിയാനും ക്രിക്കറ്റില്‍ ധാരാളം തന്ത്രങ്ങള്‍ പുറത്തെടുക്കുന്നവരെ കാണാറുണ്ട്. എന്നാല്‍, പാകിസ്ഥാനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ 'കുതന്ത്രം' കണ്ട് കാണികളടക്കം ഒന്ന് അമ്പരുന്നു. മത്സരത്തിന്‍റെ 73-ാം ഓവറിലാണ് സംഭവം. റോബിന്‍സണ്‍ ആണ് ബൗള്‍ ചെയ്യാന്‍ എത്തിയത്. ഈ സമയം ജാക്ക് ലീച്ചിനെ അടുത്തേക്ക്...

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; പ്രധാനതാരം പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തി. മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് ഉമ്രാനെ ടീമിലേക്ക് വിളിച്ചത്. തോളിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് താരം. ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. നാളെയാണ് ആദ്യ മത്സരം. അതിന് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമി...

റഫറിയുടെ അഭിനന്ദനത്തിനൊപ്പം ചുവപ്പുകാര്‍ഡും, ഒറ്റഗോളില്‍ ചരിത്രംകുറിച്ച് വിന്‍സന്റ് അബൂബക്കര്‍

ദോഹ: മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ഒരു താരം ഇത്രയധികം സന്തോഷത്തോടെ രാജ്യത്തിന്റെ ഹീറോയായി ഗ്രൗണ്ട് വിടുന്ന കാഴ്ച ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. ബ്രസീലിനെതിരായ നിര്‍ണായക മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കിട്ടി മടങ്ങിയ കാമറൂണ്‍ നായകന്‍ വിന്‍സന്റ് അബൂബക്കറാണ് ഇത്തരത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്നത്. ഇഞ്ചുറി ടൈമിലെ അവിശ്വസനീയമായ ഹൈഡ്ഡര്‍ ഗോളിലൂടെ അബൂബക്കര്‍ കാമറൂണിനെ...

‘ഉറങ്ങാൻ പോലും സമയം കിട്ടിയില്ല’; പ്രീക്വാർട്ടറിന് മുമ്പ് ആവശ്യത്തിന് വിശ്രമമില്ല, പരാതി ഉന്നയിച്ച് അർജന്റീന

ദോഹ: ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിന് മുമ്പായി ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിൽ പരാതി ഉന്നയിച്ച് അർജന്റീന. ​ഗ്രൂപ്പിലെ അവസാന മത്സരത്തിന് ശേഷം 48 മണിക്കൂറിനുള്ളിൽ പ്രീക്വാർട്ടർ കളിക്കേണ്ടി വരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അർജന്റീനയുടെ പരിശീലകൻ ലിയോണൽ സ്കലോണി പറഞ്ഞു. പോളണ്ടിനെതിരെ മത്സരം അവസാനിച്ചത് രാത്രി 10 മണിക്കാണ് (ദോഹ സമയം). ഓസ്ട്രേലിയ അവരുടെ മത്സരം കളിച്ചത്...

കാനറികളുടെ ചിറകരിഞ്ഞ് കാമറൂണിന് വിരോചിത മടക്കം; ബ്രസീലിനൊപ്പം സ്വിറ്റ്സർലൻഡും പ്രീക്വാർട്ടറിൽ

ദോഹ: വമ്പന്മാരായ ബ്രസീലിനെ ലോക വേദിയിൽ തളച്ച് കാമറൂണിന്റെ വിരോചിത മടക്കം. ​ഗ്രൂപ്പ് ജിയിലെ അവസാന പോരാട്ടങ്ങളിൽ ബ്രസീലിന്റെ വിജയ സ്വപ്നങ്ങളെ കരിച്ച് കാമറൂൺ എതിരില്ലാത്ത ഒരു ​ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ബ്രസീൽ നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. സെർബിയക്കെതിരെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് വിജയം നേടി സ്വിറ്റ്സർലാൻഡും അവസാന 16ലേക്ക് കുതിച്ചു....

ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു; ചെന്നൈ ടീമില്‍ ഇനി പുതിയ പദവി

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത സീസണിലേക്കുള്ള താരലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍ ബ്രാവോയുടെ പേരില്ല. താന്‍ ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാമെന്ന് ബ്രാവോ വ്യക്തമാക്കി. ഐപിഎല്ലില്‍ നിന്ന് വിരമിച്ചാലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബൗളിംഗ് പരിശീലകനായി ടീമിനൊപ്പം തുടരുമെന്നും ബ്രാവോ പറഞ്ഞു. ചെന്നൈയുടെ ബൗളിംഗ് പരിശീലകനായിരുന്ന...

അത് ഗോളാണോ? പന്ത് വര കടന്നിരുന്നില്ലേ?; ജപ്പാന്റെ വിജയഗോളില്‍ വിവാദം- നിയമം ഇതാണ്

ദോഹ: അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌പെയിനെതിരേയുള്ള ജപ്പാന്റെ അട്ടിമറി ജയത്തില്‍ നിര്‍ണായകമായത് 51-ാം മിനിറ്റിലെ അവിശ്വസനീയ ഗോളായിരുന്നു. ലൈനിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പിച്ച പന്ത് അസാധ്യ മെയ്‌വഴക്കത്തോടെ റാഞ്ചിയെടുത്ത് മിറ്റോമ നല്‍കിയ പാസ് പിഴവുകൂടാതെ ആവോ തനാക്ക വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പന്ത് വര കടന്നതിനാല്‍ അത് ഗോളല്ലെന്ന് കളി ലൈവായി കണ്ടിരുന്നവര്‍ പോലും ആദ്യമൊന്ന്...

അടുത്ത ഐപിഎല്ലില്‍ കളി മാറും; വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ബിസിസിഐ

മുംബൈ: അടുത്ത ഐപിഎല്ലില്‍ ടീമുകളുടെ പ്രകടനത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന പരിഷ്കാരം നടപ്പാക്കാനൊരുങ്ങി ബിസിസിഐ. മത്സരത്തിനിടെ ഓരോ ടീമിനും ഒരു പകരക്കാരനെ കളത്തിലിറക്കാന്‍ അനുവദിക്കുന്ന പുതിയ പരിഷ്കാരമാണ് അടുത്ത സീസണ്‍ മുതല്‍ നടപ്പിലാക്കുന്നത്. അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ പരീക്ഷിച്ച് വിജയിച്ചശേഷമാണ് ഐപിഎല്ലിലും പുതിയ പരിഷ്കാരത്തിന് ബിസിസിഐ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ഐപിഎല്‍...

16 വര്‍ഷത്തിനിടെ ആദ്യം; അപൂര്‍വ റെക്കോര്‍ഡില്‍ കണ്ണുവെച്ച് ബ്രസീലും പോര്‍ച്ചുഗലും

ദോഹ: ഖത്തര്‍ ലോകകപ്പിൽ മറ്റൊരു ടീമിനും ഇനി അവകാശപ്പെടാനാവാത്ത സമ്പൂര്‍ണ ജയമെന്ന നേട്ടം സ്വന്തമാക്കാൻ കൂടിയാണ് ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങുക. 2006ലാണ് അവസാനം ബ്രസീലും പോര്‍ച്ചുഗലും ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ കളിയും ജയിച്ചത്. ഗ്രൂപ്പ് ജിയിൽ നിന്നാണ് ബ്രസീൽ റെക്കോര്‍ഡടിക്കാന്‍ ഇറങ്ങുന്നതെങ്കില്‍ ഗ്രൂപ്പ് എച്ചിൽ നിന്നാണ് പോർച്ചുഗൽ റെക്കോര്‍ഡിലേക്ക് കിക്കോഫ് ചെയ്യുന്നത്. ഗ്രൂപ്പിലെ മൂന്നിൽ മൂന്ന് കളികളും...
- Advertisement -spot_img

Latest News

‘മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധവേണം’; മുന്നറിയിപ്പുമായി കേരള പൊലീസ്

മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍...
- Advertisement -spot_img