Tuesday, May 14, 2024

Sports

ഹെലികോപ്റ്റര്‍ സിക്സ് അടിച്ചശേഷം അത് മഹി ഷോട്ടെന്ന് ശ്രേയസിനോട് കോലി-വീഡിയോ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് വിരാട് കോലി 110 പന്തില്‍ 166 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ അതില്‍ 13 ബൗണ്ടറികളു എട്ട് സിക്സറുകളുമുണ്ടായിരുന്നു. ഇതില്‍ കോലി പറത്തിയ ഒരു സിക്സ് ആരാധകരെ എം എസ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ധോണിയെപ്പോലെ...

ക്രിക്കറ്റിൽ ഇങ്ങനെയും വിക്കറ്റ് എടുക്കാമോ? കരുണരത്നയെ നാണം കെടുത്തി പുറത്താക്കി സിറാജ്

ആവേശകരമായ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്ത് വാരിയിരിക്കുകയാണ് ഇന്ത്യൻ ടീം. ആദ്യം ബാറ്റ് ചെയ്ത് ശുഭ്മാൻ ഗില്ലിന്റെയും കോഹ്ലിയുടെയും തകർപ്പൻ സെഞ്ച്വറികളുടെ മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് നേടിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ വെറും 22 ഓവറിൽ 73 റൺസിന് പുറത്താക്കി. ഇതോടെ ഇന്ത്യയുടെ ഏകദിന...

ശ്രീലങ്കയെ തരിപ്പണമാക്കി; കാര്യവട്ടത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം നേടി ഇന്ത്യ

തിരുവനന്തപുരം: തിരുവനന്തപുരത്തെ കാണികളെ സാക്ഷിയാക്കി ശ്രീലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം നേടി ഇന്ത്യ. മൂന്നാം മത്സരത്തില്‍ 317 റണ്‍സിന്റെ റെക്കോര്‍ഡ് ജയത്തോടെ ഇന്ത്യ പരമ്പര തൂത്തൂവാരി. വിരാട് കോലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ വിജയ ലക്ഷ്യത്തിന് മുന്നില്‍ പൊരുതി നില്‍ക്കാന്‍ പോലുമാകാതെ ശ്രീലങ്ക തകര്‍ന്നടിഞ്ഞു....

രഞ്ജി ട്രോഫിക്കിടെ അസുഖബാധിതനായ ക്രിക്കറ്റ് താരം അന്തരിച്ചു

ഉന: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെ അസുഖബാധിതനായി ചികില്‍സയിലായിരുന്ന ഹിമാചല്‍ പ്രദേശ് പേസര്‍ സിദ്ധാര്‍ഥ് ശര്‍മ്മ(28 വയസ്) അന്തരിച്ചു. വഡോദരയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം ജന്‍മനാടായ ഉനയില്‍ സംസ്‌കരിച്ചു.  രഞ്ജിയില്‍ ബറോഡയ്ക്ക് എതിരായ മത്സരത്തിനായി വഡോദരയില്‍ എത്തിയപ്പോള്‍ അസുഖബാധിതനായ താരം രണ്ട് ആഴ്‌ചയായി വെന്‍റിലേറ്ററിലായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളിനെതിരെ ഡിസംബറില്‍ സിദ്ധാര്‍ഥ് ശര്‍മ്മ രഞ്ജി മത്സരം...

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര; സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍, ജഡേജ തിരിച്ചെത്തി

മുംബൈ: അടുത്തമാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന സൂര്യകുമാര്‍ യാദവ് ആണ് ടെസ്റ്റ് ടീമിലെ പുതുമുഖം. ടി20 ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ജസ്പ്രീത് ബുമ്ര ടീമിലില്ല. രോഹിത് ശര്‍മ നായകനാകുന്ന...

ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പൃഥ്വി ഷാ ടീമില്‍

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അസമിനെതിരെ വെടിക്കെട്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷാ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പരിക്കില്‍ നിന്ന് മോചിതരാകാത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം...

മെസിക്ക് റെക്കോർഡ് ഓഫര്‍ മുന്നോട്ടുവെച്ച് സൗദി ക്ലബ്ബ് അൽ ഹിലാൽ

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലിയോണൽ മെസിയെയും സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് രംഗത്ത്. അൽ ഹിലാൽ ക്ലബാണ് മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് സൗദി അറേബ്യൻ ക്ലബ് അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്. 200 മില്യണ്‍ യൂറോ(1775 കോടി രൂപ) ആണ് അല്‍ നസ്ര്‍...

മധ്യനിരയില്‍ സഞ്ജുവിന് അധികം പ്രതീക്ഷ വേണ്ട! രോഹിത് ശര്‍മ നല്‍കുന്ന സൂചനയിങ്ങനെ

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കെ എല്‍ രാഹുലിന്റെ അവസരോചിത ഇന്നിംഗ്‌സാണ് ഇന്ത്യയെ രക്ഷിച്ചത്. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 16 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലിന് 89 എന്ന നിലയിലായി ഇന്ത്യ. രോഹിത് ശര്‍മ (17), ശുഭ്മാന്‍ ഗില്‍ (21), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവര്‍...

ആ ‘നേട്ടം’ നിങ്ങള്‍ക്കിരിക്കട്ടെ! സ്വന്തം പേരിലുണ്ടായിരുന്ന മോശം റെക്കോര്‍ഡ് ലങ്കയ്ക്ക് ചാര്‍ത്തി ടീം ഇന്ത്യ

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനോട് ജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനം നാല് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍...

സച്ചിനും കോലിയും വരെ വളരെ പിന്നില്‍! ഇനി എന്ത് ചെയ്താല്‍ ഇന്ത്യന്‍ ടീമിലെത്തും? സര്‍ഫ്രാസിന്‍റെ പോരാട്ടം

മുംബൈ: മുട്ടിയിട്ടും മുട്ടിയിട്ടും തുറക്കാത്ത ഇന്ത്യന്‍ ടീമിന്‍റെ വാതിലുകള്‍ ഇടിച്ചു തുറക്കുന്ന തരത്തിലുള്ള പ്രകടനം തുടര്‍ന്ന് സര്‍ഫ്രാസ് ഖാന്‍. മുംബൈ ടീമിലേക്ക് തിരികെ എത്തിയ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് സര്‍ഫ്രാസ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ എ ടീമിലേക്ക് താരം തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്രധാന ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുകയാണ് താരം. ഈ സീസണില്‍ രണ്ട്...
- Advertisement -spot_img

Latest News

വടകരയിൽ 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് സി.പി.എമ്മിന്റെ അന്തിമവിശകലനം

കോഴിക്കോട്: വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കുതന്നെയാണ് നേരിയ മുൻതൂക്കമെന്ന് സി.പി.എം. വിലയിരുത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ...
- Advertisement -spot_img