Saturday, November 8, 2025

Sports

ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ചുവെന്ന് വെളിപ്പെടുത്തി ആര്‍സിബി പേസര്‍

ബെംഗലൂരു: ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം ബിസിസിഐയുടെ അഴിമതിവിരുദ്ധ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. ഈ ആഴ്ച ആദ്യമാണ് ആര്‍സിബി ടീമിലെ വിവരങ്ങള്‍ തേടി വാതുവെപ്പുകാരന്‍ ഫോണിലൂടെ ബന്ധപ്പെട്ടതെന്ന് സിറാജ് ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വാതുവെപ്പു സംഘത്തിലുള്ള ആളല്ല ഇയാളെന്നാണ് വിവരം. വാതുവെപ്പില്‍...

വന്ന വഴി മറക്കാത്തവന്‍; റിങ്കു സിംഗിന്റെ ചെയ്തിക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023-ന്റെ 16-ാം പതിപ്പിലെ തന്റെ പ്രകടനത്തിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് താരം റിങ്കു സിംഗ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ 25-കാരന്റെ തുടര്‍ച്ചയായ അഞ്ച് സിക്സറുകള്‍ കൊല്‍ക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തത് അത്രമേള്‍ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ടൂര്‍ണമെന്റിലെ ഹൈലൈറ്റ്...

ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവുമായി ബിസിസിഐ

ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബിസിസിഐ. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി പുരുഷ ടൂർണമെൻ്റുകളുടെയും വനിതാ ടൂർണമെൻ്റുകളുടെയും സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് അടുത്ത സീസൺ മുതൽ അഞ്ച് കോടി രൂപ ലഭിക്കും. കഴിഞ്ഞ സീസൺ വരെ...

ഒരു ക്യാച്ചെടുക്കാന്‍ മൂന്ന് പേര്‍, ഒടുവില്‍ കിട്ടിയത് നാലാമന്; ചിരിപടര്‍ത്തി രാജസ്ഥാന്‍ താരങ്ങള്‍

അഹമ്മദാബാദ്: അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ക്ക് വേദിയാകാറുണ്ട് ഐപിഎല്‍. പലപ്പോഴും ചിരിപടര്‍ത്തുന്ന സംഭവങ്ങളും ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഉണ്ടാകാറുണ്ട്. ഒട്ടേറെ തകര്‍പ്പന്‍ ക്യാച്ചുകള്‍ക്ക് വേദിയായ ഐ.പി.എലില്‍ കഴിഞ്ഞ ദിവസം രസകരമായ ഒരു ക്യാച്ചിനും സാക്ഷിയായി. ഗുജറാത്ത് ടൈറ്റന്‍സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം. രാജസ്ഥാനെതിരേ ഗുജറാത്തിന്റെ ഇന്നിങ്‌സ് തുടങ്ങിയത് തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ ട്രെന്‍ഡ്...

ജയത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് നിരാശ വാർത്ത, നിതീഷ് റാണക്കും വമ്പൻ പണി; സംഭവം ഇങ്ങനെ

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നടന്ന മത്സരത്തിനിടെ കുറഞ്ഞ ഓവർ നിരക്ക് നിലനിർത്തിയതിന് മുംബൈ ഇന്ത്യൻസ് നായകൻ സൂര്യകുമാർ യാദവിന് പിഴ ചുമത്തി. “മിനിമം ഓവർ-റേറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഐപിഎൽ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ അദ്ദേഹത്തിന്റെ ടീമിന്റെ ആദ്യ കുറ്റമായതിനാൽ, .സൂര്യകുമാർ യാദവിന് 12 ലക്ഷം രൂപ പിഴ ചുമത്തി,” ഇന്ത്യൻ പ്രീമിയർ...

ഹാര്‍ദിക് ചുമ്മാ ‘ചൊറിഞ്ഞു’, സഞ്ജു കേറി ‘മാന്തി’! കൊണ്ടത് റാഷിദിന്; സഞ്ജുവിന്റെ പ്രതികാരം- വീഡിയോ

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സഞ്ജു ക്രീസിലെത്തുമ്പോള്‍ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും നാല് റണ്‍സ് മാത്രമാണ് എടുത്തിരുന്നത്. തോല്‍ക്കുമെന്ന് ഉറപ്പായ കളി തിരിച്ചുപിടിച്ചത് സഞ്ജുവിന്റെ അതിവേഗ ഇന്നിംഗ്‌സായിരുന്നു. 32 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സിന്റേയും മൂന്ന് ബൗണ്ടറികളുടേയും പിന്‍ബലത്തില്‍ 60 റണ്‍സാണ് നേടിയത്. 15-ാം ഓവറിന്റെ അവസാന പന്തില്‍ സഞ്ജു...

ക്രിസ് ഗെയ്‌ലിന് മുമ്പും ശേഷവും ഒരേയൊരു സഞ്ജു സാംസണ്‍! റാഷിദ് ഖാനെതിരെ നേടിയ ഹാട്രിക് സിക്‌സ്- വീഡിയോ

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. തോല്‍ക്കുമെന്ന് ഉറപ്പായ കളി തിരിച്ചുപിടിച്ചത് സഞ്ജുവിന്റെ അതിവേഗ ഇന്നിംഗ്‌സായിരുന്നു. 32 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സിന്റേയും മൂന്ന് ബൗണ്ടറികളുടേയും പിന്‍ബലത്തില്‍ 60 റണ്‍സാണ് നേടിയത്.  രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും നാല് റണ്‍സെടുത്തിരിക്കെയാണ് സഞ്ജു...

അങ്ങനെ ജിയോയുടെ ആ സൗജന്യക്കാലം കൂടി അവസാനിക്കുന്നു; ഐപിഎല്ലിനിടെ സുപ്രധാന പ്രഖ്യാപനവുമായി റിലയൻസ്

മുംബൈ: ഐപിഎൽ സീസൺ അവസാനിച്ചതിന് ശേഷം  റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ സിനിമ ഉള്ളടക്കത്തിന് നിരക്ക് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഫിഫ ലോകകപ്പിന് പിന്നാലെ ഐപിഎൽ മത്സരങ്ങളും സൗജന്യമായി കാണുന്നതിനുള്ള അവസരമാണ് ജിയോ സിനിമ ഒരുക്കിയിരുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയെന്ന നിലയിൽ വ്യൂവർഷിപ്പ് റെക്കോർഡുകൾ തകർക്കുന്ന ജിയോ സിനിമ...

ഐപിഎല്ലിനെ വെല്ലാന്‍ സൗദി അറേബ്യയുടെ പുതിയ ക്രിക്കറ്റ് ലീഗ്! പണമൊഴുകും, എന്നാല്‍ ബിസിസിഐയുടെ സഹായം വേണം

റിയാദ്: ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഏറ്റവും തിളക്കമേറെ ഏത് രാജ്യത്തെ ലീഗിനാണെന്ന് ചോദിച്ചാല്‍, ഐപിഎല്‍ എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. പാക്കിസ്താനില്‍ നിന്നൊഴികെയുള്ള ലോകോത്തര നിലവാരമുള്ള താരങ്ങളെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്. പണം, ഗ്ലാമര്‍, സോഷ്യല്‍ മീഡിയ സാന്നിധ്യം അങ്ങനെ സകല മേഖലകളിലും ഐപിഎല്‍ മറ്റുലീഗുകളെ കവച്ചുവെക്കും. എന്നാല്‍ ഐപിഎല്ലിനെ കവച്ചുവെയ്ക്കുന്ന മറ്റൊരു ലീഗിന് തുടക്കമിടാന്‍ ഒരുങ്ങുകയാണ് സൗദി...

എം എസ് ധോണിക്ക് പരിക്ക്? ആരാധകര്‍ ആശങ്കയില്‍

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിക്ക് പരിക്കെന്ന് സംശയം. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇടയ്‌ക്ക് ധോണി ഓടാന്‍ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. അതിവേഗത്തില്‍ ഡബിള്‍ ഓടിയെടുക്കാറുള്ള എംഎസ്‌ഡി പതിവില്‍ നിന്ന് വ്യത്യസ്‌തമായി സിംഗിളുകളിലാണ് ശ്രദ്ധയൂന്നിയത്. വിക്കറ്റിനിടയിലെ മറ്റൊരു അതിവേഗ ഓട്ടക്കാരനായ രവീന്ദ്ര ജഡേജ കൂടെയുണ്ടായിട്ടും ധോണിക്ക് സിംഗിളുകള്‍...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img