Sunday, May 5, 2024

Sports

100 പോലും കടക്കാതെ നാണംകെട്ട് ഓസീസ്, അശ്വിന് അഞ്ച് വിക്കറ്റ്; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 132 റണ്‍സിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ...

കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് ഷമി,കോഹ്ലി ഇനി അതിനായി ഷമിയോട് മത്സരിക്കണം

കോഹ്ലി എന്ന ബാറ്റ്സ്മാന്റെ ക്ലാസ്സിനെ ആരും ചോദ്യം ചെയ്യില്ല. അയാൾ കളിക്കുന്ന ചില ഷോട്ടുകൾ അയാളേക്കാൾ അഴകിൽ കളിക്കാൻ ഈ ലോകത്ത് മറ്റാർക്കും സാധിക്കില്ല എന്നതും ശ്രദ്ധിക്കണം. സിക്സുകൾ നേടുന്നതിൽ പോലും അയാളിൽ ആ ക്ലാസ്സുണ്ട്. ഗ്രൗണ്ടിന്റെ നാലുപാടും യദേഷ്ടം സിക്‌സും ഫോറം അടിക്കുന്ന രീതി കോഹ്‌ലിക്ക് ഇല്ല. അതിനാൽ തന്നെ കോഹ്ലി സിക്സറുകളുടെ എന്നതിന്റെ...

‘വൈസ് ക്യാപ്റ്റനെ പുറത്താക്കാന്‍ പാടില്ല എന്നൊന്നുമില്ല’; കെ എല്‍ രാഹുലിന് അന്ത്യശാസനം

നാഗ്‌പൂര്‍: മോശം ഫോം തുടരുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ സ്ഥാനം ടീമില്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി ബിസിസിഐ ഒഫീഷ്യല്‍. വൈസ് ക്യാപ്റ്റനെ ടീമില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലായെന്ന നിയമമൊന്നും ഇല്ല എന്നാണ് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് വ്യക്തമാക്കിയത്. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് കെ എല്‍...

ചെറിയ ചുവടുകളെങ്കിലും വലിയ മുന്നേറ്റം; ശസ്‌ത്രക്രിയക്ക് ശേഷം നടക്കാനാരംഭിച്ച് റിഷഭ് പന്ത്

മുംബൈ: ഗുരുതരമായി കാലിന് പരിക്കേറ്റ കാറപകടത്തിന് ശേഷം നടക്കാന്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത്. ക്രച്ചസിന്‍റെ സഹായത്തോടെ നടക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ റിഷഭ് പന്ത് ആരാധകര്‍ക്കായി പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. അമ്മയെ കാണാനായി ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് വലത്തെ...

135 മത്സരങ്ങളില്‍ ഒത്തുകളിച്ചു, ടെന്നീസ് താരത്തിന് ആജീവനാന്ത വിലക്ക്

റബത്ത്: 135 മത്സരങ്ങളില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്ന് ടെന്നീസ് താരത്തിന് ആജീവനാന്ത വിലക്ക്. മൊറോക്കോയുടെ യൂനസ് റാച്ചിഡിയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് താരത്തിനെതിരേ നടപടിയെടുത്തത്‌. 36 കാരനായ യൂനസ് 135 ടെന്നീസ് മത്സരങ്ങളില്‍ ഒത്തുകളിച്ചതായി കണ്ടെത്തിയതായി ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സി അറിയിച്ചു. ഡബിള്‍സ് മത്സരത്തില്‍ ലോക 473-ാം റാങ്കിലുള്ള താരമാണ് യൂനസ്. വിലക്കിന് പുറമേ...

‘സ്കൈ’ വീണ്ടും ഉയരത്തില്‍; സൂര്യകുമാറിന് പുതിയ റെക്കോര്‍ഡ്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ദേശീയ ജഴ്സി അണിയാന്‍ സാധിച്ച താരമാണ് സൂര്യകുമാര്‍ യാദവ്. താരങ്ങള്‍ തങ്ങളുടെ കരിയര്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്ന മുപ്പതുകളില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം. കൃത്യമായി പറഞ്ഞാല്‍ 30 വയസും 181 ദിവസവും ഉള്ളപ്പോഴാണ് സൂര്യകുമാര്‍ ആദ്യമായി ഇന്ത്യന്‍ ടി20 ടീമില്‍ ഇടംപിടിക്കുന്നത്. വൈകിയാണ് അരങ്ങേറ്റം...

ബൗളിംഗിനിടെ വിരലില്‍ എന്തോ ഉരച്ച് ജഡേജ? വൈറലായി വീഡിയോ, ആരോപണവുമായി ഓസീസ് മുന്‍ നായകന്‍

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനം അഞ്ച് വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ തന്‍റെ പേരിലാക്കിയപ്പോള്‍ വിവാദം. മത്സരത്തിനിടെ ജഡേജ വിരലില്‍ കൃത്രിമം നടത്തിയതായാണ് ട്വിറ്ററില്‍ പലരും വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിക്കുന്നത്. സഹതാരം മുഹമ്മദ് സിറാജ് എന്തോ കൈമാറുന്നതും ജഡേജ അതുപയോഗിച്ച് വിരലില്‍ ഉരയ്ക്കുന്നതും കാണാം എന്നാണ് ഒരുപറ്റം ആരാധകരുടെ വാദം....

‘മെസിയും നെയ്മറും വേണ്ട, എംബാപ്പയെ നോക്കി ടീം പണിയൂ’: ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ പി.എസ്.ജി ആരാധകർ

പാരിസ്: ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ പി.എസ്.ജിയിലെ സൂപ്പർതാരങ്ങൾക്കെതിരെ ആരാധകർ. ചിരവൈരികളായ മാഴ്‌സയോടാണ് പി.എസ്.ജി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റത്. സൂപ്പർതാരങ്ങളായ മെസിയും നെയ്മറും ടീമിലുണ്ടായിരിക്കെയാണ് പി.എസ്.ജിയുടെ തോല്‍വി. അതേസമയം മറ്റൊരു സൂപ്പർതാരം കിലിയൻ എംബാപ്പക്ക് പരിക്കേറ്റതിനാൽ ടീമിലുണ്ടായിരുന്നില്ല. രൂക്ഷമായ വിമർശനങ്ങളാണ് മെസിക്കും നെയ്മറിനും എതിരെ ഉയരുന്നത്. ഇരുവരെയും വിറ്റ് എംബാപ്പയെ കേന്ദ്രമാക്കി ടീം...

12 വർഷം അണിഞ്ഞ ദേശീയ ജഴ്സി അഴിച്ചുവെച്ച് ആസ്ട്രേലിയ ട്വന്റി20 നായകൻ ആരോൺ ഫിഞ്ച്

സിഡ്നി: രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഫിഞ്ച് ടെസ്റ്റില്‍ നിന്നും നേരത്തെ വിരമിച്ചിരുന്നു. ഇതോടെ ഓസ്ട്രേലിയയുടെ മഞ്ഞക്കുപ്പായത്തില്‍ ഫിഞ്ചിന്‍റെ രാജ്യാന്തര കരിയര്‍ അവസാനിച്ചു. ഓസ്ട്രേലിയയുടെ ടി20 ടീമിന്‍റെ നായകനായ ഫിഞ്ച് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടി20യില്‍ ഓസീസിന് പുതിയ...

എന്തൊരു അടി, ആറ് പന്തും സിക്‌സ് പറത്തി ഇഫ്തിഖര്‍! അതും ഷെയ്ന്‍ വാട്‌സണെ വിറപ്പിച്ച വഹാബ് റിയാസിനെതിരെ- വീഡിയോ

ക്വെറ്റ: പാകിസ്ഥാന്‍ വെറ്ററന്‍ പേസര്‍ വഹാബ് റിയാസിനെതിരെ ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടി ഇഫ്തിഖര്‍ അഹമ്മദ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി നടന്ന ക്വെറ്റ് ഗ്ലാഡിയേറ്റേഴ്‌സ്- പെഷവാര്‍ സാല്‍മി പ്രദര്‍ശന മത്സരത്തിലായിരുന്നു സംഭവം. പെഷവാറിനായി വഹാബ് എറിഞ്ഞ ഇന്നിംഗ്‌സിലെ അവസാന ഓവറിലാണ് ആറ് സിക്‌സുകള്‍ പിറന്നത്. അതുവരെ മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img