Monday, April 29, 2024

Sports

അനുകുൽ റോയിയെ നോക്കി പേടിപ്പിച്ചത് വെറുതെയല്ല, കാരണം വ്യക്തമാക്കി അര്‍ഷ്ദീപ് സിംഗ്

മൊഹാലി: ഐപിഎല്ലില്‍ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അനുകുല്‍ റോയിയയുടെ വിക്കറ്റെടുത്തശേഷം യുവാതാരത്തെ രൂക്ഷമായി നോക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിംഗ്. മത്സരത്തില്‍ തന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ മന്‍ദീപ് സിംഗിനെ പുറത്താക്കിയശേഷം ഓവറിലെ അവസാന പന്തിലാണ് അര്‍ഷ്ദീപ് അനുകുല്‍ റോയിയയുടെ വിക്കറ്റുമെടുത്ത് കൊല്‍ക്കത്തക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്. എന്നാല്‍...

ഗുജറാത്ത് ടൈറ്റന്‍സിന് വലിയ തിരിച്ചടി! കെയ്ന്‍ വില്യംസണിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് താരം കെയ്ന്‍ വില്യംസണ് ശേഷിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വില്യംസണിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. 32കാരന് നിലത്ത്് കാലുറപ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് ഫിസിയോയുടെ സഹായത്തോടെയാണ് വില്യംസണ്‍ പുറത്തേക്ക് പോകുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ താരത്തിന്റെ പരിക്ക്...

നിര്‍ണായക തീരുമാനം അറിയിച്ച് സ്റ്റോക്‌സ്; മിന്നലടിയേറ്റ് സിഎസ്‌കെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാാം സീസണ് ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തിനായി ചെന്നൈ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഡ്വെയ്ന്‍ ബ്രാവോ അവസാന സീസണോടെ വിരമിച്ച ഒഴിവിലേക്ക് സിഎസ്‌കെ പരിഗണിച്ച താരമാണ് ബെന്‍...

എന്റെ ലേലത്തുക 1.10 കോടിയിൽ നിന്നപ്പോൾ എനിക്ക് ഒരു ഷോക്ക് ആയിരുന്നു, തുക കുറഞ്ഞ് പോയല്ലോ എന്ന് ചിന്തിച്ചപ്പോൾ അത് സംഭവിച്ചു; വലിയ വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

ക്രിക്കറ്റ് ആരാധകർ ഏവരും ഏറെ ആവേശത്തോടെ കാത്തിരുന്ന ആവേശകരമായ ഇന്ത്യൻ പ്രീമിയർ ലീഗ് 16 ആം സീസണിന് നാളെ തുടക്കമാകും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. തങ്ങളുടെ ആദ്യ സീസണിൽ തന്നെ കിരീടം നേടിയ ഉജാറത്തിന് ആ മികവ് ആവർത്തിക്കാൻ പറ്റുമോ എന്നുള്ളത് വലിയ ചോദ്യമാണ്....

ബി.സി.സി.ഐ കരാർ ഇല്ലെങ്കിലെന്താ? ഐ.പി.എല്ലിൽനിന്ന് ഇവർ നേടുന്നത് ഏഴ് കോടിയിലേറെ രൂപ

മുംബൈ: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ(ബി.സി.സി.ഐ) ഈയടുത്താണ് ഇന്ത്യൻ സീനിയർ പുരുഷ ക്രിക്കറ്റ് ടീമിലേക്കുള്ള താരങ്ങളുമായുള്ള കരാർ പട്ടിക പുറത്തുവിട്ടത്. മലയാളി താരം സഞ്ജു സാംസണടക്കം പട്ടികയിലുണ്ടായിരുന്നു. എന്നാൽ ഈ ലിസ്റ്റിൽപ്പെടാത്ത താരങ്ങളിൽ ചിലർ ഐ.പി.എല്ലിൽ വമ്പൻ തുക പ്രതിഫലം പറ്റുന്നുണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം... Deepak Chahar 1. ദീപക് ചാഹർ കഴിഞ്ഞ വർഷം...

സഞ്ജു സാംസണ്‍ എന്തുകൊണ്ട് നിരന്തരം തഴയപ്പെടുന്നു? അഭിപ്രായം വ്യക്തമാക്കി ആര്‍ അശ്വിന്‍

ജയ്പൂര്‍: ഈ സീസണ്‍ ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.  ഏകദിന ലോകകപ്പ് അടുത്തിരിക്കെ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജുവിന് എന്തെങ്കിലും സാധ്യതയുള്ളൂ. വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരോട് ഇന്ത്യക്ക് പരമ്പരകളുമുണ്ട്. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് സഞ്ജുവിന് ഒഴിവാക്കിയത് കടുത്ത വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ശ്രേയസ്...

ധോണിയോ കോലിയോ ഒന്നുമല്ല, ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് അനില്‍ കുംബ്ലെ

ബംഗലൂരു: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്നിലുള്ള പേരുകളാണ് വിരാട് കോലിയുടേതും എം എസ് ധോണിയുടേതും. വിരാട് കോലി ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണെങ്കില്‍ ധോണി ഏറ്റവും മികച്ച നായകന്‍മാരിലൊരാളാണ്. ഐപിഎല്ലിന്‍റെ ആദ്യ സീസണ്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്സിനായി കളിക്കുന്ന കോലിയിലും ചെന്നൈക്കായി കളിക്കുന്ന ധോണിയിലും തന്നെയാണ് പതിനാറാം സീസണിലും ഇരു...

ബിസിസിഐ നിര്‍ദേശം ഏറ്റെടുത്ത് രോഹിത് ശര്‍മ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. പരമ്പര അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. പലര്‍ക്കും വിശ്രമിക്കാനുള്ള സമയം കിട്ടിയില്ലെന്നുള്ളത് വാസ്തവമാണ്. ഇതിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിസിസിഐ രംഗത്തെത്തിയിരുന്നു....

രോഹിത് നോക്കിവെച്ചോ, അവന്‍ ഇന്ത്യക്കായി കളിക്കാന്‍ തയാര്‍; യുവതാരത്തെക്കുറിച്ച് ഗാംഗുലി

ദില്ലി: ഏകദിന ലോകകപ്പിന് ആറ് മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന ഐപിഎല്‍ പല യുവതാരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിലെത്താനുള്ള ചവിട്ടുപടിയാണ്. ഇത്തവണ ഐപിഎല്ലില്‍ അത്തരത്തിലൊരു യുവതാരത്തെ നോക്കിവെച്ചോളാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് പറയുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഐപിഎല്ലില്‍ ഡല്‍ഹി ഓപ്പണറായ പൃഥ്വി ഷായെ ആണ് ഇന്ത്യയുടെ ഓപ്പണറായി പരിഗണിക്കാവുന്ന താരമായി ഗാംഗുലി ചൂണ്ടിക്കാട്ടുന്നത്....

ബാറ്റ് വാങ്ങാന്‍ പാല്‍ വിതരണത്തിന് പോയിട്ടുണ്ട് രോഹിത് ശര്‍മ്മ; വൈകാരിക വെളിപ്പെടുത്തലുമായി ഓജ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്റ്റാറുകളിലൊരാളാണ് നായകന്‍ രോഹിത് ശര്‍മ്മ. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും വലിയ ഇംപാക്‌ടുള്ള ഓപ്പണറായി പേരെടുത്ത ഹിറ്റ്‌മാന്‍റെ ചെറുപ്പ കാലം ഓര്‍ത്തെടുക്കുകയാണ് മുന്‍ സഹതാരവും ഇപ്പോള്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗവുമായ പ്രഗ്യാന്‍ ഓജ. ഒരുകാലത്ത് ക്രിക്കറ്റ് ബാറ്റ് വാങ്ങാന്‍ പാല്‍ വിതരണത്തിന് പോയ ഭൂതകാലുണ്ട് ഹിറ്റ്‌മാന് എന്ന്...
- Advertisement -spot_img

Latest News

വേനല്‍ മഴ കഴിഞ്ഞു, സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കുന്നു; എല്ലാ ജില്ലകളിലും താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും കഴിഞ്ഞയാഴ്ച ലഭിച്ച വേനല്‍ മഴയ്ക്ക് ശേഷം വീണ്ടും ചൂട് കനക്കുകയാണ്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന ഇടുക്കി, വയനാട് ജില്ലകളില്‍...
- Advertisement -spot_img