Sports

ഐപിഎല്‍ 2024: ‘എന്നെ നിങ്ങള്‍ ആ വാക്ക് വിളിക്കുന്നത് നിര്‍ത്തണം, ആ വിളി കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു’; ആരാധകരോട് കോഹ്‌ലി

വിരാട് കോഹ്ലിക്ക് നിരവധി പേരുകളുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് കിംഗ് കോഹ്ലി എന്ന പേരാണ്. ഏരെ ആവേശത്തോടെയാണ് ആരാധകര്‍ താരത്തെ ഇങ്ങനെ വിളിക്കുന്നത്. എന്നാലിപ്പോഴിതാ ഈ ആരാധകരെ നിരാശരാക്കുന്ന ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് വിരാട്. കിംഗ് എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും തന്നെ വിരാട് എന്ന് വിളിച്ചാല്‍ മതിയെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താരം. നിങ്ങള്‍ എന്നെ...

ടൈംഡ്ഔട്ട് വിവാദം വീണ്ടും ആളികത്തിച്ച് ബം​ഗ്ലാദേശ്; ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ‘ഹെൽമറ്റ്’ ആഘോഷം-വീഡിയോ

ധാക്ക: ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ ഔൾറൗണ്ടർ എയ്ഞ്ചലോ മാത്യൂസിനെ ബം​ഗ്ലാദേശ് താരങ്ങൾ ടൈംഡ്ഔട്ടിലൂടെ പുറത്താക്കിയതിന് പിന്നാലെ ഇരു ടീമുകളും തമ്മിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ മാസങ്ങൾക്ക് ശേഷവും കെട്ടടങ്ങിയില്ല. സ്വന്തം നാട്ടിൽ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ട്രോഫി ഏറ്റുവാങ്ങിയ ശേഷം ബം​ഗ്ലാ കളിക്കാർ ടൈംഡ് ഔട്ട് ഓർമിപ്പിച്ചത്. സീനിയർ താരം മുഷ്ഫികുർ...

ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സിന് കിട്ടിയത് 20 കോടി, ആര്‍സിബി വനിതകള്‍ക്ക് എത്ര കിട്ടി

ദില്ലി: കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സമ്മാനത്തുകയായി കിട്ടിയത് 20 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന് 13 കോടി രൂപയും സമ്മാനത്തുകയായി കിട്ടി. ഇതിന് പുറമെ പ്ലേ ഓഫിലെത്തിയ മുംബൈ ഇന്ത്യന്‍സിന് ഏഴ് കോടിയും ലഖ്നൗവിന് ആറ് കോടിയും സമ്മാനത്തുകയായി ലഭിച്ചു. ഇത്തവണ പുരുഷ ഐപിഎല്ലിലെ...

സ്റ്റംപിൽ പുഷ്പാർച്ചന, പിച്ചിൽ പൂജ; ഐ.പി.എൽ മുന്നൊരുക്കത്തിന് തുടക്കമിട്ട് കൊൽക്കത്ത

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ(ഐ.പി.എൽ) 17-ാം എഡിഷന് മാർച്ച് 22ന് ഔദ്യോഗികമായി കൊടിയേറുകയാണ്. കുട്ടിക്രിക്കറ്റ് പൂരത്തിന്റെ പുതിയ സീസണിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആഭ്യന്തര-വിദേശതാരങ്ങളെല്ലാം എത്തിത്തുടങ്ങിയതോടെ 10 ഫ്രാഞ്ചൈസികളും പ്രീസീസൺ ക്യാംപുകള്‍ക്കു തുടക്കമിട്ടുകഴിഞ്ഞിട്ടുണ്ട്. പുതിയ സീസണ്‍ മുന്നൊരുക്കങ്ങള്‍ക്കു തുടക്കമിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആർ) ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചിരുന്നു. കൊൽക്കത്തയുടെ...

ചലഞ്ചേഴ്സ് ചാമ്പ്യൻസ്; വനിതാ പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്

ഡൽഹി: വനിതാ പ്രീമിയർ ലീ​ഗ് കിരീടം റോയൽ ചലഞ്ചേഴ്സിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് സ്മൃതി മന്ദാനയും സംഘവും ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 18.3 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്തായി. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച റോയൽ ചലഞ്ചേഴ്സ് 19.3...

ഞാൻ കണ്ടതാണ്, ലോകകപ്പ് ഫൈനൽ നടന്ന പിച്ചിൽ കൃത്രിമത്വം നടത്തിയത് രോഹിത്തിന്‍റെയും ദ്രാവിഡിന്‍റെയും അറിവോടെ:കൈഫ്

ലഖ്നൗ: കഴിഞ്ഞവര്‍ഷം നവംബറില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയച്ചില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനലിനുള്ള പിച്ചില്‍ കൃത്രിമത്വം നടത്തിയത് കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അറിവോടെയെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയും ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ തളക്കുകയും...

സംസ്ഥാന കേരളോത്സവം വനിതാ കബഡിയിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച ഒലിവ് ബംബ്രാണ ചാംമ്പ്യൻമ്മാരായി

തിരുവനന്തപുരം :കേരളോത്സവം സംസ്ഥാനതല വനിത വിഭാഗം കബഡിയിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച ഒലീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചാംപ്യൻമ്മാരായി. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെമി ഫൈനലിൽ മലപ്പുറത്തിനെയും ഫൈനലിൽ പാലക്കാടിനെ 24-26 ന് അട്ടിമറിച്ച് ഒലീവ് ബംബ്രാണ കാസർഗോഡ് ജില്ല ചാംമ്പ്യൻമ്മാരായി.

ഐപിഎല്‍-2024; ഒടുവില്‍ ആ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനാല്‍ ഐപിഎല്‍ രണ്ടാംഘട്ട മത്സരങ്ങള്‍ വിദേശത്തേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ പൂര്‍ണണായും ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരു ധുമാല്‍ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഐപിഎല്‍ രണ്ടാംഘട്ടം യുഎഇയിലേക്ക് മാറ്റുന്ന കാര്യം ബിസിസിഐ...

പിഎസ്എല്‍ പ്ലേ ഓഫ് കാണാന്‍ സ്റ്റേഡിയത്തില്‍ ഒറ്റ മനുഷ്യനില്ല, രൂക്ഷ വിമര്‍ശനവുമായി വസീം അക്രം

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും കളിച്ചിട്ടും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് പോരാട്ടം കൈയൊഴിഞ്ഞ് ആരാധകര്‍. മുഹമ്മദ് റിസ്‌വാന്‍ നയിക്കുന്ന മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ബാബര്‍ അസം നയിക്കുന്ന പെഷവാര്‍ സല്‍മിയും തമ്മിലുള്ള പ്ലേ ഓഫ് പോരാട്ടം ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലാണ് നടന്നത്. മത്സരത്തില്‍ ബാബറിന്‍റെ പെഷവാര്‍...

ബൗണ്ടറി തടയാനായി ചാടി മറിഞ്ഞ് പന്ത് തടുത്തു; പക്ഷെ പിന്നീട് നടന്നത്

കാര്‍ട്ടാമ ഓവല്‍: യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ് മത്സരത്തിലെ അസാധാരണ ഫീല്‍ഡിങ് പ്രകടനം കണ്ട് കിളി പോയിരിക്കുകായണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ഫീല്‍ഡിങ് വീഡിയോ കണ്ടാണ് ആരാധകര്‍ അന്തം വിട്ടിരിക്കുന്നത്. യൂറോപ്യന്‍ ക്രിക്കറ്റ് ലീഗിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ഇന്‍ഡിപെന്‍ഡന്‍റ്സ് സിസിയും ഡൊണൗസ്റ്റാഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം. ആദ്യം ബാറ്റ് ചെയ്ത...
- Advertisement -spot_img

Latest News

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയില്‍ അറസ്റ്റിലായവരില്‍ നിന്ന് പണം പിടിച്ചെടുത്ത് എസ്‌ഐടി. 79.85 ലക്ഷം രൂപയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. കേസിലെ എട്ട് പ്രതികളെയും തിങ്കളാഴ്ച...
- Advertisement -spot_img