ന്യുദല്‍ഹി (www.mediavisionnews.in): കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന ചെയ്ത് ഐ.പി.എല്‍ ഫ്രാഞ്ചെസി ആയ സണ്‍റൈസേഴ്സ് ഹൈദരാബാദ്. സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കാണോ കേന്ദ്ര നിധിയിലേക്കാണോ തുക സംഭാവന ചെയ്തതെന്ന് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന ക്രിക്കറ്റ് മേഖലക്കും ഇതിലൂടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ് സണ്‍റൈസേഴ്സ്.
സൺറൈസേഴ്‌സിന്റെ സ്റ്റാർ...
ന്യുദല്‍ഹി (www.mediavisionnews.in): കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നിര്‍ദേശിച്ച് മുന്‍ പാകിസ്ഥാന്‍ പേസർ ഷുഹൈബ് അക്തർ. ആഗോള തലത്തിലെന്ന പോലെ ഇരു രാജ്യങ്ങളേയും ബാധിച്ച കോവിഡിനെ പ്രതിരോധിക്കാന്‍ പണം കണ്ടെത്തേണ്ട ആവശ്യകതയുണ്ട്. ഇതിനായി ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൂന്ന് ടെലിവിഷന്‍ ഏകദിന മത്സരങ്ങള്‍ നടത്താനാണ് അകതര്‍...
ദുബായ് (www.mediavisionnews.in): ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ഐസിസി. കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമെ ലോകകപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ എന്ന് വ്യക്തമാക്കിയ ഐസിസി നിലവിലെ സാഹചര്യമനുസരിച്ച് ലോകകപ്പ് മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും വ്യക്തമാക്കി.
പ്രാദേശിക സംഘാടകസമിതി, അധികൃതരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അത് തുടരുമെന്നും...
ന്യൂഡല്‍ഹി: (www.mediavisionnews.in) കോവിഡ് 19 ന്റെ വ്യാപനത്തെത്തുടര്‍ന്ന് അനിശ്ചിതത്തിലായ ഐപിഎല്‍ 13ം സീസണ്‍ എങ്ങനെ മുടങ്ങാതെ നടത്തണമെന്ന് തലപുകയ്ക്കുകയാണ് ബിസിസിഐ. കഴിഞ്ഞ മാസം 29 ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ മാസം 15ലേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്.
എന്നാല്‍ പുതിയ തീയ്യതിയിലും ഐപിഎല്‍ നടക്കുമോയെന്ന കാര്യം കണ്ട് തന്നെ അറിയണം. രാജ്യം ഏപ്രില്‍ 14 വരെ...
മുംബൈ (www.mediavisionnews.in) : കൊറോണ വൈറസ് സംഹാര താണ്ഡവമാടിയതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ാം സീസണ്‍ നടക്കുമോയെന്ന കാര്യം അനിശ്ചിതത്തിലായിരുന്നു. മാര്‍ച്ച് 29ന് തുടങ്ങേണ്ട ലീഗ് ഇതോടെ ഏപ്രില്‍ 15ലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ രാജ്യം സമ്പൂര്‍ണ്ണമായി ലോക്ഡൗണായതോടെ ഏപ്രിലില്‍ ഐപിഎല്‍ നടക്കുമോയെന്ന കാര്യം സംശയത്തിലായി.
എന്നാല്‍ ഐപിഎല്‍ ഏതുവിധേനയും നടത്താനാണ് ബിസിസിഐ ലക്ഷ്്യമിടുന്നതെന്നാണ് ഇപ്പോള്‍ പുറത്ത്...
ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളെ തിരഞ്ഞെടുത്താല്‍ ഒരു പേര് മഹേന്ദ്ര സിംഗ് ധോണിയുടേത് ആകും. ഇന്ത്യയ്ക്കായി ഏകദിന ലോക കപ്പും ടി20 ലോക കപ്പും സമ്മാനിച്ച ധോണി ഏറ്റവും അടിത്തട്ടില്‍ നിന്നും ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കിയ താരമാണ്.
മുപ്പത്തിയെട്ട് വയസിലെത്തിയ താരം ഉടന്‍ വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ധോണിയെ കുറിച്ചുള്ള...
ടൂറിന്‍ (www.mediavisionnews.in): കോവിഡ്-19 ബാധിച്ച സമയത്ത് നേരിട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല.
ഡാനിയല്‍ റുഗാനി, ബ്ലെയ്‌സ് മറ്റിയുഡി എന്നിവരെ കൂടാതെ കോവിഡ്-19 ബാധിച്ച മൂന്നാമത്തെ യുവെന്റസ് താരമായിരുന്നു ഡിബാല.
ശ്വാസമെടുക്കാന്‍ പോലും നല്ല ബുദ്ധിമുട്ട് നേരിട്ടിരുന്നതായി താരം വെളിപ്പെടുത്തി. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിബാല...
ബെംഗളൂരു (www.mediavisionnews.in): ക്രിക്കറ്റ് ലോകത്ത് അപൂര്‍വ്വം ചില ഭാഗ്യങ്ങള്‍ കിട്ടിയ താരങ്ങളില്‍ ഒരാളാണ് ഇന്ത്യയുടെ വന്‍മതില്‍ എന്ന് അറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ദ്രാവിഡ് മറ്റൊരു ടീമിന്റേയും ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ലോകത്ത് അധികമാരും അറിയാത്ത ആ കഥയിങ്ങനെയാണ്.
ഇന്ത്യക്ക് പുറമെ സ്‌കോട്ട്‌ലന്‍ഡ് ടീമിനായാണ് ദ്രാവിഡ് കളിച്ചിട്ടുളളത്. 2003ലെ ഏകദിന...
ലണ്ടൻ (www.mediavisionnews.in): ‘ശ്വാസമെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഞാൻ. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ പകച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ. ദയവുചെയ്ത് കൊറോണ വൈറസ് ബാധയെ തമാശയായി കാണരുത്. ഇത് അതീവ ഗൗരവമുള്ള പ്രശ്നമാണ്’ – കോവിഡ് 19 ബാധിച്ച് കഠിനമായ ആശുപത്രി വാസത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്ന ഐറിഷ് ഫുട്ബോൾ താരം ലീ ഡഫിയുടെ...
ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ ഒറ്റക്കെട്ടായും ശക്തമായും എതിർത്ത് പ്രതിപക്ഷ പാർട്ടികൾ. കരാർ ഏകപക്ഷീയവും രാജ്യത്തെ കർഷകരുടെ താൽപര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് അവർ അവകാശപ്പെട്ടു.
നരേന്ദ്ര മോദിയും സുഹൃത്തുക്കളായ അംബാനിയും...