Wednesday, May 14, 2025

Sports

കൊവിഡ് ബാധിതര്‍ക്ക് സഹായവുമായി വീണ്ടും സച്ചിന്‍

മുംബൈ (www.mediavisionnews.in): മുംബൈയിലെ കൊവിഡ് ബാധിതര്‍ക്ക് സഹായവുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡ് 19 വൈറസ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകൾക്ക് ഒരു മാസത്തേക്ക് സൌജന്യ റേഷന്‍ നല്‍കാനുള്ള യജ്ഞത്തിലാണ് സച്ചിന്‍ പങ്കാളിയായത്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഭക്ഷണം പോലും കിട്ടാതെ അലയുന്ന പാവപ്പെട്ടവരെ സഹായിക്കുന്ന...

10 കോടി രൂപ ധനസഹായം നല്‍കി സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌, കയ്യടിച്ച്‌ ഡേവിഡ്‌ വാര്‍ണര്‍

ന്യുദല്‍ഹി (www.mediavisionnews.in):  കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന ചെയ്ത് ഐ.പി.എല്‍ ഫ്രാഞ്ചെസി ആയ സണ്‍റൈസേഴ്സ് ഹൈദരാബാദ്. സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കാണോ കേന്ദ്ര നിധിയിലേക്കാണോ തുക സംഭാവന ചെയ്തതെന്ന് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന ക്രിക്കറ്റ് മേഖലക്കും ഇതിലൂടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ് സണ്‍റൈസേഴ്സ്. സൺ‌റൈസേഴ്‌സിന്റെ സ്റ്റാർ...

കോവിഡ് -19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നിര്‍ദേശിച്ച് ഷുഹൈബ് അക്തർ

ന്യുദല്‍ഹി (www.mediavisionnews.in):  കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നിര്‍ദേശിച്ച് മുന്‍ പാകിസ്ഥാന്‍ പേസർ ഷുഹൈബ് അക്തർ. ആഗോള തലത്തിലെന്ന പോലെ ഇരു രാജ്യങ്ങളേയും ബാധിച്ച കോവിഡിനെ പ്രതിരോധിക്കാന്‍ പണം കണ്ടെത്തേണ്ട ആവശ്യകതയുണ്ട്. ഇതിനായി ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൂന്ന് ടെലിവിഷന്‍ ഏകദിന മത്സരങ്ങള്‍ നടത്താനാണ് അകതര്‍...

ടി20 ലോകകപ്പ്: ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ഐസിസി

ദുബായ് (www.mediavisionnews.in): ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ഐസിസി. കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമെ ലോകകപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ എന്ന് വ്യക്തമാക്കിയ ഐസിസി നിലവിലെ സാഹചര്യമനുസരിച്ച് ലോകകപ്പ് മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും വ്യക്തമാക്കി.  പ്രാദേശിക സംഘാടകസമിതി, അധികൃതരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അത് തുടരുമെന്നും...

ഐപിഎല്‍ ഈ രീതിയില്‍ നടത്തൂ, നിര്‍ണ്ണായക നിര്‍ദേശവുമായി ഇംഗ്ലീഷ് താരം

ന്യൂഡല്‍ഹി: (www.mediavisionnews.in) കോവിഡ് 19 ന്റെ വ്യാപനത്തെത്തുടര്‍ന്ന് അനിശ്ചിതത്തിലായ ഐപിഎല്‍ 13ം സീസണ്‍ എങ്ങനെ മുടങ്ങാതെ നടത്തണമെന്ന് തലപുകയ്ക്കുകയാണ് ബിസിസിഐ. കഴിഞ്ഞ മാസം 29 ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ മാസം 15ലേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്. എന്നാല്‍ പുതിയ തീയ്യതിയിലും ഐപിഎല്‍ നടക്കുമോയെന്ന കാര്യം കണ്ട് തന്നെ അറിയണം. രാജ്യം ഏപ്രില്‍ 14 വരെ...

ഐപിഎല്‍ നടത്തും, പ്ലാന്‍ ബിയുമായി ബിസിസിഐ

മുംബൈ (www.mediavisionnews.in) : കൊറോണ വൈറസ് സംഹാര താണ്ഡവമാടിയതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ാം സീസണ്‍ നടക്കുമോയെന്ന കാര്യം അനിശ്ചിതത്തിലായിരുന്നു. മാര്‍ച്ച് 29ന് തുടങ്ങേണ്ട ലീഗ് ഇതോടെ ഏപ്രില്‍ 15ലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ രാജ്യം സമ്പൂര്‍ണ്ണമായി ലോക്ഡൗണായതോടെ ഏപ്രിലില്‍ ഐപിഎല്‍ നടക്കുമോയെന്ന കാര്യം സംശയത്തിലായി. എന്നാല്‍ ഐപിഎല്‍ ഏതുവിധേനയും നടത്താനാണ് ബിസിസിഐ ലക്ഷ്്യമിടുന്നതെന്നാണ് ഇപ്പോള്‍ പുറത്ത്...

ഏതാനും ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ടീം ഇന്ത്യയിലെത്തി, സ്വന്തമാക്കിയത് 800 കോടി, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ അവിശ്വസനീയ കഥ

ന്യൂഡല്‍ഹി (www.mediavisionnews.in):  ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളെ തിരഞ്ഞെടുത്താല്‍ ഒരു പേര് മഹേന്ദ്ര സിംഗ് ധോണിയുടേത് ആകും. ഇന്ത്യയ്ക്കായി ഏകദിന ലോക കപ്പും ടി20 ലോക കപ്പും സമ്മാനിച്ച ധോണി ഏറ്റവും അടിത്തട്ടില്‍ നിന്നും ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കിയ താരമാണ്. മുപ്പത്തിയെട്ട് വയസിലെത്തിയ താരം ഉടന്‍ വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ധോണിയെ കുറിച്ചുള്ള...

ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടി; കൊവിഡ് അതിജീവനത്തെ കുറിച്ച് ഡിബാല

ടൂറിന്‍ (www.mediavisionnews.in): കോവിഡ്-19 ബാധിച്ച സമയത്ത് നേരിട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല. ഡാനിയല്‍ റുഗാനി, ബ്ലെയ്‌സ് മറ്റിയുഡി എന്നിവരെ കൂടാതെ കോവിഡ്-19 ബാധിച്ച മൂന്നാമത്തെ യുവെന്റസ് താരമായിരുന്നു ഡിബാല. ശ്വാസമെടുക്കാന്‍ പോലും നല്ല ബുദ്ധിമുട്ട് നേരിട്ടിരുന്നതായി താരം വെളിപ്പെടുത്തി. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിബാല...

സ്‌കോട്ടലന്‍ഡ് ജെഴ്‌സി അണിഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം, അധികമാരും അറിയാത്ത കഥ

ബെംഗളൂരു (www.mediavisionnews.in):  ക്രിക്കറ്റ് ലോകത്ത് അപൂര്‍വ്വം ചില ഭാഗ്യങ്ങള്‍ കിട്ടിയ താരങ്ങളില്‍ ഒരാളാണ് ഇന്ത്യയുടെ വന്‍മതില്‍ എന്ന് അറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ദ്രാവിഡ് മറ്റൊരു ടീമിന്റേയും ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ലോകത്ത് അധികമാരും അറിയാത്ത ആ കഥയിങ്ങനെയാണ്. ഇന്ത്യക്ക് പുറമെ സ്‌കോട്ട്‌ലന്‍ഡ് ടീമിനായാണ് ദ്രാവിഡ് കളിച്ചിട്ടുളളത്. 2003ലെ ഏകദിന...

കൊവിഡിനെതിരെ പൊരുതാന്‍ മാസ്‌കുകളുമായി ഇര്‍ഫാനും യൂസഫും

ന്യൂദല്‍ഹി: (www.mediavisionnews.in)   കൊറോണ വൈറസ് രാജ്യത്താകെ പടരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് ഗുണമേന്മയുളള മാസ്‌കുകള്‍ നല്‍കി മുന്‍ ഇന്ത്യന്‍ താരങ്ങളായ പത്താന്‍ സഹോദരങ്ങള്‍. സ്വന്തം നാടായ വഡോദരയിലെ ആരോഗ്യവിഭാഗത്തിനാണ് യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും മാസ്‌കുകള്‍ കൈമാറിയത്. ഇര്‍ഫാന്‍ പത്താനാണ് മറ്റുള്ളവര്‍ക്ക് പ്രചോദനകരമാകാനായി ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്. സമൂഹത്തിന് വേണ്ടി ചെയ്യുന്ന എളിയ സഹായം. നിങ്ങള്‍ക്ക് കഴിയുന്നയത്ര...
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img