Wednesday, August 20, 2025

Sports

ബ്രെറ്റ് ലീയുടെ പന്തില്‍ സിക്‌സ് അടിച്ച് യൂസുഫ് പഠാന്‍; ഡഗ്ഔട്ടില്‍ നൃത്തം ചെയ്ത് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

ന്യൂഡല്‍ഹി: ആരാധകരില്‍ ആവേശമുണര്‍ത്തി ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ്. ഇഷ്ടതാരങ്ങളുടെ പ്രകടനങ്ങള്‍ ഒരിക്കല്‍ കൂടി കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കിയ ലീഗിന്റെ ഫൈനല്‍ ശനിയാഴ്ച്ചയാണ്. ഏഷ്യാ ലയണ്‍സും വേള്‍ഡ് ജയന്റ്‌സും ഫൈനലില്‍ ഏറ്റുമുട്ടും. ഇന്ത്യ മഹാരാജാസിനെ തോല്‍പ്പിച്ചാണ് വേള്‍ഡ് ജയന്റ്‌സ് ഫൈനലിലെത്തിയത്. ഈ സെമിയില്‍ ഇന്ത്യാ മഹാരാജാസ് ക്യാപ്റ്റന്‍ യൂസുഫ് പഠാന്റെ ബാറ്റിങ് ആരാധകര്‍ക്ക് വിരുന്നൊരുക്കി. 22 പന്തില്‍...

വിരാട് കോലിയെ ആരാധിക്കുന്ന ‘ബേബി ഡിവില്ലിയേഴ്സ്’; ആഗ്രഹം തുറന്ന് പറഞ്ഞ് ഡെവാള്‍ഡ് ബ്രേവിസ്

ജോര്‍ജ്ടൗണ്‍ : കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ കൗമാര ക്രിക്കറ്റര്‍ ഡെവാള്‍ഡ് ബ്രേവിസ് (Dewald Brevis) ഐപിഎല്‍ ടീം ആര്‍സിബിയുടെ (RCB) ജേഴ്‌സിയിട്ട് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാറ്റിംഗ് ശൈലിയിലെ സാമ്യം കൊണ്ട് ഇപ്പോള്‍ തന്നെ ബേബി ഡിവില്ലിയേഴ്‌സ് എന്ന പേര് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇന്ന് താരത്തിന്റെ വീഡീയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു....

ടീം ഇന്ത്യയിൽ വൻ അഴിച്ചുപണിക്ക് സാധ്യത: ഷാറൂഖ് ഖാനും റിഷി ധവാനും ഇടം ലഭിച്ചേക്കും

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിലെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ റിഷി ധവാൻ, ഷാറൂഖ് ഖാൻ എന്നീ താരങ്ങൾ ദേശീയ ടീമിൽ ഇടം പിടിക്കാൻ സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ വലിയ തോൽവിക്ക് പിന്നാലെയാണ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. രോഹിത് ശർമ്മ നായകനായി തന്നെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തും. വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ്...

ലക്‌നോ ഫ്രാഞ്ചൈസിയുടെ പേര് പ്രഖ്യാപിച്ചു; നിര്‍ദേശിച്ചത് എട്ട് വയസുകാരന്‍

ലക്‌നോ: ഐപിഎല്ലിലെ പുതിയ ടീമായ ലക്‌നോവിന് പേരായി. ലക്‌നോ സൂപ്പര്‍ ജയന്‍റ്സ് എന്നാകും ടീം അറിയപ്പെടുക. ടീമുടമ സഞ്ജീവ് ഗോയങ്ക ആണ് പേര് പ്രഖ്യാപിച്ചത്. എട്ട് വയസുകാരനായ ആരാധകനാണ് പേര് നിര്‍ദേശിച്ചതെന്നും ഗോയങ്ക പറഞ്ഞു. നേരത്തെ ഗോയങ്ക ഉടമയായിരുന്ന പൂനെ ടീമിന്‍റെ പേര് റൈസിംഗ് പുനെ സൂപ്പര്‍ ജയന്‍റ്സ് എന്നായിരുന്നു. കെ എൽ രാഹുല്‍ നായകനായ...

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്ത

മഡ്‍ഗാവ്: കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) ആരാധകർക്ക് സന്തോഷ വാർ‍ത്തയാണ് ഐഎസ്എൽ (ISL) ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് (KBFC) ഉടൻ പരിശീലനം പുനരാരംഭിക്കും. കോച്ച് ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic) പരിശീലന ഗ്രൗണ്ടിൽ ഇരിക്കുന്ന ചിത്രത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒഡിഷയ്ക്കെതിരായ ജയത്തിന് ശേഷം ബ്ലാസ്റ്റേഴ്സ്...

ഐപിഎല്‍ 2022ന് ഇന്ത്യ വേദി, സ്ഥിരീകരിച്ച് വാർത്താ ഏജന്‍സി; ഒപ്പം ആരാധകർക്ക് നിരാശയും

മുംബൈ: കൊവിഡ് (Covid-19) പ്രസിസന്ധികള്‍ക്കിടെ ഐപിഎല്‍ 2022 (IPL 2022) സീസണ്‍ ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് റിപ്പോർട്ട്. ബിസിസിഐയുടെ (BCCI) ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ എഎന്‍ഐയാണ് (ANI) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുംബൈയിലായിരിക്കും മത്സരങ്ങളെന്നും കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും ആവശ്യമെങ്കില്‍ പുനെയെയും വേദിയായി ഉള്‍പ്പെടുത്തുമെന്നും റിപ്പോർട്ടില്‍ പറയുന്നു. ഐപിഎല്‍ വേദിയായി ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയേയും പരിഗണിക്കുന്നു എന്ന...

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഒരു സംഭവം; വൈറലായി ആന്ദ്രേ റസ്സലിന്റെ പുറത്താകല്‍ (വീഡിയോ)

ധാക്ക: ക്രിക്കറ്റില്‍ പലതരത്തിലുള്ള പുറത്താകലുകള്‍ ഉണ്ടായിട്ടുണ്ട്. ഹിറ്റ് വിക്കറ്റുകളും നിര്‍ഭാഗ്യകരമായി റണ്ണൗട്ടുകളും മത്സരത്തിന്റെ വിധി നിര്‍ണയിച്ചിട്ടുണ്ട്. മിക്കതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്. ഇന്നലെ വൈറലായത് ബംഗ്ലാദേശ് പ്രീമിയല്‍ ലീഗില്‍ (BPL) സംഭവിച്ച ഒരു റണ്ണൗട്ടാണ്. പുറത്തായത് മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയുടെ താരം ആന്ദ്രേ റസ്സല്‍ (Andre Russell). ഗുല്‍ന ടൈഗേഴ്‌സിനെതിരായ മത്സരത്തിലാണ് വിന്‍ഡീസ് താരം റസ്സല്‍...

ഐപിഎല്‍ മെഗാലേലം: രജിസ്റ്റര്‍ ചെയ്തത് 1214 താരങ്ങള്‍, പേര് നല്‍കാതെ വെടിക്കെട്ട് വീരന്‍

ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള ഐപിഎല്‍ മെഗാലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തത് ആകെ 1214 താരങ്ങള്‍. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. ആകെ താരങ്ങളില്‍ 903 പേരും മുന്‍പ് രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരങ്ങളല്ല. രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ളവരില്‍ 209 പേര്‍ വിദേശികളും 61 പേര്‍ ഇന്ത്യന്‍ താരങ്ങളുമാണ്. ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 2...

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന് ഇന്ന് ഒമാനില്‍ തുടക്കം

മസ്‌കറ്റ്: ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന് ഇന്ന് ഒമാനില്‍ തുടക്കമാകും. വിരമിച്ച താരങ്ങള്‍ക്കുള്ള പ്രഥമ ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ മഹാരാജാസും ഏഷ്യ ലയണ്‍സും തമ്മില്‍ ഇന്ത്യന്‍സമയം രാത്രി 8നാണ് ഉദ്ഘാടന മത്സരം. വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവരെ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ മഹാരാജ ടീം. ഏഷ്യ ലയണ്‍സ് ടീമിനായി...

വാതുവെപ്പുകാര്‍ സമീപിച്ചിരുന്നു; പരാതിയുമായി മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ് താരം

ബംഗളൂരു: ഐപിഎല്‍ മെഗാലേലം നടക്കാനിരിക്കെ വാതുവെപ്പുകാര്‍ സമീപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  താരം പരാതി നല്‍കി. രാജഗോപാല്‍ സതീഷാണ് ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. ബണ്ണി ആനന്ദ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം യൂസര്‍ 40 ലക്ഷം നല്‍കാമെന്നേറ്റതായി പരാതിയില്‍ പറയുന്നു. എന്നാല്‍ പണം സതീഷ് സ്വീകരിച്ചില്ല. പരാതിയില്‍ പറയുന്നത് പ്രകാരം ജനുവരി മൂന്നിനാണ്...
- Advertisement -spot_img

Latest News

ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റൻ, സഞ്ജു ടീമില്‍, ബുമ്ര തിരിച്ചെത്തി, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍...
- Advertisement -spot_img