Sports

അതിയ ഷെട്ടിയും കെ എൽ രാഹുലും ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ട്

സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും ഏറെ നാളായി പ്രണയത്തിലായിരുന്നു. കെഎൽ രാഹുലിനൊപ്പം അടുത്തിടെയാണ് അതിയ ജർമ്മനിയിൽ നിന്ന് മടങ്ങിയെത്തിയത്. രാഹുലിന്‍റെ വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും മടങ്ങിയെന്നും ജൂൺ 8ന് പരിശീലനത്തിനിടെ കെഎൽ രാഹുലിന്‍റെ അരക്കെട്ടിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മൂന്ന്...

തന്മോയ് ഘോഷ് ഗോകുലം കേരളയിൽ എത്തി

സന്തോഷ് ട്രോഫിയിൽ ബംഗാളിനായി മികച്ച പ്രകടനം നടത്തിയ തന്മോയ് ഘോഷ് ഗോകുലം കേരളയിൽ. ഗോകുലം കേരളയുമായി രണ്ട് വർഷത്തെ കരാറിലാണ് 29 കാരനായ താരം ഒപ്പുവെച്ചത്. ഈസ്റ്റ് ബംഗാൾ അക്കാദമിയിൽ വളർന്ന തന്മോയ് ഘോഷ് ഇതുവരെ കൊൽക്കത്തയിലാണ് തന്‍റെ കരിയർ ചെലവഴിച്ചത്. നേരത്തെ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കൊൽക്കത്തയിലെ ഉവാരി ക്ലബിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

ലാലിഗയുടെ പേര് മാറ്റാൻ തീരുമാനം

ലാലിഗ ഇനി ലാലിഗ ആയിരിക്കില്ല. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ഈ സീസൺ അവസാനത്തോടെ ലാലിഗയുടെ പേര് മാറ്റാൻ തീരുമാനിച്ചു. വരുന്ന ഓഗസ്റ്റിൽ ലാലിഗയുടെ പുതിയ പേര് അധികൃതർ പ്രഖ്യാപിക്കും. 2023-24 സീസൺ മുതൽ പ്രഖ്യാപിക്കുന്ന പുതിയ പേരിലാണ് ലാലിഗ അറിയപ്പെടുക. ഇപ്പോൾ ലാലിഗ സാന്റൻഡർ എന്നാണ് ലാലിഗയുടെ പേര്. സ്പാനിഷ് കമ്പനിയായ സാന്‍റാണ്ടർ ലാലിഗയുടെ...

രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോൽപിച്ച് ശ്രീലങ്ക

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് വിജയം. ഡബിൾ സെഞ്ച്വറി നേടിയ ദിനേശ് ചണ്ഡിമലും രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 12 വിക്കറ്റുകൾ വീഴ്ത്തിയ പ്രഭാത് ജയസൂര്യയുമാണ് ശ്രീലങ്കയുടെ വിജയശിൽപികൾ. ഈ വിജയത്തോടെ പരമ്പര സമനിലയിൽ കലാശിച്ചു. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ചിരുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 364 റണ്‍സ്...

ജഡേജയുമായി ഒരു പ്രശ്നവുമില്ലെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമായി തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ്. 'പോസ്റ്റുകൾ നീക്കം ചെയ്തത് ജഡേജയുടെ വ്യക്തിപരമായ കാര്യമാണ്. നമുക്കിടയിൽ ഒരു പ്രശ്നവുമില്ല. എല്ലാം ഓക്കെയാണെന്നും" പറഞ്ഞു. മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ബന്ധം വഷളാകുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. താരവും ടീമും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജഡേജ...

ഡ്യൂറൻഡ് കപ്പിന്‍റെ 131-ാം പതിപ്പിന് അടുത്ത മാസം തുടക്കം

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്‍റായ ഡ്യൂറൻഡ് കപ്പിന്‍റെ 131-ാമത് പതിപ്പിന് അടുത്ത മാസം തുടക്കമാകും. ഒരു വേദിക്ക് പകരം മൂന്ന് സംസ്ഥാനങ്ങളിലാണ് ഡ്യൂറൻഡ് കപ്പ് നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് 16നാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്. സെപ്റ്റംബർ പതിനെട്ടാം തീയതി പൂർത്തിയായി. ബംഗാളിലെ കൊൽക്കത്തയ്ക്ക് പുറമെ അസമിലെ ഗുവാഹത്തി, മണിപ്പൂരിലെ...

കന്നി ഇരട്ട സെഞ്ച്വറി; റെക്കോർഡിട്ട് മറികടന്ന് ചാൻ‍ഡിമൽ

രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചു. ദിനേശ് ചണ്ഡിമലിന്‍റെ കരിയറിലെ കന്നി ഡബിൾ സെഞ്ച്വറിയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്സിൽ 554 റൺസാണ് ശ്രീലങ്ക നേടിയത്. കരിയറിലെ തന്‍റെ കന്നി ഇരട്ട സെഞ്ച്വറിയാണ് ചണ്ഡിമൽ പുതിയ നേട്ടത്തിലൂടെ ആഘോഷിച്ചത്. 326 പന്തിൽ 16 ഫോറും അഞ്ച് സിക്സും സഹിതം 206...

ഇന്ത്യയെ തോൽപ്പിക്കുക പാക്കിസ്ഥാന് എളുപ്പമായിരിക്കില്ല: ശുഐബ് അക്തർ

ഇസ്‍ലാമബാദ്: ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്നത് പാകിസ്ഥാൻ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മുൻ പാക് പേസർ ശുഐബ് അക്തർ. "ഇത്തവണ കൃത്യമായ തയ്യാറെടുപ്പുകളോടെയാകും ഇന്ത്യ ലോകകപ്പ് കളിക്കാനെത്തുന്നത്. അതിനാൽ ഇന്ത്യയെ തോൽപ്പിക്കുക എളുപ്പമല്ല," അക്തർ ക്രിക്കറ്റ് പാകിസ്ഥാന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "മത്സരത്തിന്‍റെ ഫലം പ്രവചിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്. ഇന്ത്യക്കെതിരെ രണ്ടാമതു ബോൾ...

ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്‍ഡ്പ്രീയിൽ ചാള്‍സ് ലെക്‌ലെര്‍ക്കിന് കിരീടം

ഓസ്ട്രിയ : ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്‍ഡ്പ്രീ കാറോട്ടമത്സരത്തില്‍ ഫെറാറിയുടെ ചാള്‍സ് ലെക്‌ലെര്‍ക്കിന് കിരീടം. ഈ സീസണിലെ ലെക്‌ലെർക്കിന്റെ മൂന്നാം കിരീടമാണിത്. റെഡ് ബുളിന്‍റെ ഡ്രൈവർ വെസ്തപ്പന്‍ രണ്ടാം സ്ഥാനത്തും മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടൺ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മത്സരത്തിനിടെ പരിശീലന ഘട്ടത്തിൽ തനിക്കുണ്ടായിരുന്ന മികവ് പുറത്തെടുക്കാൻ വെസ്തപ്പന് കഴിഞ്ഞില്ല. വിജയിച്ചിട്ടും ഡ്രൈവർമാരുടെ പട്ടികയിൽ...

അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തിൽ റെക്കോര്‍ഡിട്ട് കിവികള്‍

ഡബ്ലിന്‍: ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡ് പുതിയ റെക്കോർഡ് സ്ഥാപിച്ചു. അയർലൻഡിനെതിരായ മത്സരത്തിലാണ് കിവികൾ റെക്കോർഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് നേടിയത്. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഒരു പന്ത് ബാക്കിനിൽക്കെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു. പുരുഷ ഏകദിന ക്രിക്കറ്റിലെ...
- Advertisement -spot_img

Latest News

കനത്തമഴ: കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്: ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1- ബുധന്‍) അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ തീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ...
- Advertisement -spot_img