ദോഹ: ഖത്തറില്‍ ലോക ഫുട്ബോളിന്‍റെ മാമാങ്കത്തിന് പന്തുരുളുമ്പോള്‍ കാല്‍പന്ത് പ്രേമികളുടെ മനസ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്ക് അകലെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിലാണ്. ജൊഗോ ബൊണീറ്റോ എന്ന സുന്ദര കാവ്യം മൈതാനത്ത് എഴുതിയ ഫുട്ബോള്‍ ദൈവം പെലെ അർബുദത്തോട് പോരാടി ചികില്‍സയിലാണ്. കാനറികള്‍ ക്വാർട്ടറിലെത്തിയിരിക്കുന്ന ഖത്തർ ലോകകപ്പില്‍ പെലെയ്ക്കായി കപ്പുയർത്തണം എന്നാണ് ബ്രസീലിയന്‍ ആരാധകർ സ്വന്തം...
ഇതെന്താ ഇപ്പം സംഭവിച്ചേ…? എന്ന് ചിന്തിച്ചു പോകുന്ന വല്ലാത്തൊരു മിറക്കിള്‍ അവസ്ഥയിലാണ് ദക്ഷിണ കൊറിയന്‍ ടീമംഗം ചോ ഗ്യു സങ്. ഇരുപത്തിനാലുകാരന്‍ സ്‌ട്രൈക്കര്‍ക്ക് ഖത്തറിലെത്തുമ്പോള്‍ ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്‌സ് ആയിരുന്നു. ലോകകപ്പില്‍ ബ്രസീലിനോട് തോറ്റ് മടങ്ങുമ്പോള്‍ താരത്തിന്റെ ഫോളോവേഴ്‌സ് 25 ലക്ഷത്തിന് മേലെയാണ്.
പോരാത്തതിന് താരത്തെ വിവാഹം കഴിക്കാന്‍ സുന്ദരികളുടെ നീണ്ട നിരയാണ്. വിവാഹം...
ദോഹ: ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് ബ്രസീല്‍, ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ലിസണ്‍, ലൂകാസ് പക്വേറ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. ആദ്യ...
മുംബൈ: ടി20 ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ടി20 ടീമിന്‍റെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ടി20 ടീമിനായി പുതിയൊരു പരിശീലകനെ നിയമിക്കുന്ന കാര്യം ബിസിസിഐയുടെ സജീവ പരിഗണനയിലാണെന്നും ജനുവരിയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.
ശ്രീലങ്കക്കെതിരെ...
2018 ൽ മുപ്പതുകളിൽ നിൽക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ലയണൽ മെസ്സിയുടേയും വാർഷിക വരുമാനം 100 മില്യൺ ഡോളർ കടക്കുന്നത്. എന്നാൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെക്ക് വയസ് 30 ആകുന്നത് വരെ കാത്തുനിൽക്കേണ്ടി വന്നില്ല. വെറും 23-ാം വയസിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന ബഹുമതി ഈ യുവാവ് സ്വന്തമാക്കി കഴിഞ്ഞു....
ധാക്ക: കരുത്തന്മാരായ ടീം ഇന്ത്യയെ കഴിഞ്ഞ ദിവസമാണ് ഹോം ഗ്രൗണ്ടിൽ ഏകദിന മത്സരത്തിൽ ബംഗ്ളാദേശ് ബാറ്റർമാർ തോൽപിച്ച് നാണംകെടുത്തിയത്. പത്താം വിക്കറ്റിൽ മെഹന്തി ഹസനും മുസ്‌തഫിസുർ റഹ്‌മാനുമാണ് ഇന്ത്യയിൽ നിന്നും വിജയം തട്ടിയെടുത്തത്. ഒപ്പം ക്യാച്ച് നഷ്‌ടപ്പെടുത്തിയ കെ.എൽ രാഹുലും വിജയത്തെ അകറ്റി. നാണംകെട്ട ഈ തോൽവിയോടെ ഇന്ത്യയുടെ ടീം സെലക്ഷനെയും രോഹിത് ശർമ്മയുടെ...
ഖത്തർ ഫിഫ ലോകകപ്പിലെ പ്രഥമ ഫാൻ കപ്പ് സ്വന്തമാക്കി പോളണ്ട്. ദോഹ അൽ ബിദ സ്റ്റേഡിയത്തിൽ നടന്ന ആരാധകരുടെ മൽസരത്തിലാണ് പോളണ്ട് ചാംപ്യൻമാരായത്.
ഗ്രൂപ്പ് ഘട്ടം, നോക്ക്-ഔട്ട് റൗണ്ടുകള്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ ഫിഫ ലോകകപ്പ് മൽസരങ്ങളുടെ അതേ മാതൃകയിലാണ് ഫാന്‍സ് കപ്പും സംഘടിപ്പിച്ചത്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി...
ബ്രസീലില്‍ നടന്ന 2014 ലെ ലോകകപ്പ്. സെമിയില്‍ അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും നേര്‍ക്കുനേര്‍. നിശ്ചിത സമയത്തും, എക്സ്ട്ര ടൈമിലും ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക്. ഒടുക്കം ഡച്ചുകാരുടെ നെഞ്ച് തകര്‍ത്ത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയുടെ വിജയം.
2018 ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാതിരുന്ന നെതര്‍ലന്‍ഡ്സിന് ഖത്തറിലെക്കെത്താന്‍ നീണ്ട എട്ട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...