National

ട്വിസ്റ്റോട് ട്വിസ്റ്റ്; സുധാകരന് മുന്നിൽ മുട്ടുമടക്കി ഹൈക്കമാൻഡ്, സീറ്റ് നൽകി പ്രശ്നം തീർക്കാൻ നീക്കം

ദില്ലി: കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കോൺ​ഗ്രസ്. സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം.

ഇഫ്താർ വിരുന്നിൽ നിലപാട് വ്യക്തമാക്കി വിജയ്; മതനിരപേക്ഷതയിൽ വിട്ടുവീഴ്ചയില്ല

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട ആയിരത്തോളം അതിഥികൾ പങ്കെടുത്തു. വെള്ള ഷർട്ടും ഇളംതവിട്ടുനിറത്തിലുള്ള പാന്റ്‌സും നിസ്കാരത്തൊപ്പിയും ധരിച്ചെത്തിയ വിജയ്, വിശ്വാസികൾക്കൊപ്പം നോമ്പുതുറക്കുകയും പ്രാർത്ഥനകളിൽ പങ്കുചേരുകയും ചെയ്തു. രാഷ്ട്രീയ...

ഉത്തർപ്രദേശിലെ റോഡ് നിർമാണം ചർച്ചയാകുന്നു; പൊതുജനങ്ങൾക്ക് വെള്ളമെടുക്കാനുള്ള ഹാൻഡ് പമ്പ് റോഡിന് നടുവിൽ

മിർസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂരിൽ നടുവിലുള്ള ഹാൻഡ് പമ്പ് മാറ്റാതെ റോഡ് നിർമിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. നിർമാണത്തിലെ ഈ അസ്വാഭാവികത സുരക്ഷാ വീഴ്ചയെക്കുറിച്ചും ആസൂത്രണമില്ലായ്മയെ കുറിച്ചുമുള്ള ചർച്ചകളാണ് ഉയർത്തുന്നത്. വിന്ധ്യാചൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാന്തിത് മേഖലയിലാണ് ഈ ഹാൻഡ് പമ്പ് സ്ഥിതി ചെയ്യുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുന്നോടിയായി വളരെ വേഗത്തിലാണ് ഈ...

അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി! മുതിർന്ന നേതാവ് ബിജെപിയിൽ ചേർന്നു

അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് മുതിർന്ന നേതാവും നഗാവ് ലോക്‌സഭാ എംപിയുമായ പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വിട്ട് 24 മണിക്കൂറിനുള്ളിലാണ് അദ്ദേഹം ബിജെപി പാളയത്തിലെത്തിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഡൽഹിയിലെ വസതിയിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയ, കേന്ദ്രമന്ത്രി പബിത്ര...

തോക്ക് നിറയ്ക്കുന്നത് റീൽ ചിത്രീകരിച്ച് സുഹൃത്ത്; അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു, വിഡിയോ

ന്യൂഡൽഹി: മൊബൈൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. കിഴക്കൻ ഡൽഹിയിലെ ദല്ലുപുര സ്വദേശിയായ പവൻ കുമാർ (28) ആണ് മരിച്ചത്. കസിൻ ഹിമാൻഷുവിന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് വീഡിയോ പകർത്തുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. പവൻ തോക്കിൽ പിസ്റ്റൾ നിറയ്ക്കുന്നതും, അത് നെഞ്ചിനോട് ചേർത്ത് വെച്ച് പുഞ്ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നതും...

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തിൽ കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് ജില്ല പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി ഫറാഷിനെ മാറ്റി. നിലവിൽ തൃശൂർ റെയിഞ്ച് ഡിഐജിയായിരുന്ന ടി. നാരായണനെ പുതിയ പൊലീസ് മേധാവി നിയമിച്ചു. തൃശൂരിൽ തോംസൺ ജോസിനെ ഡിഐജിയായി നിയമിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്....

എൽപിജി പ്രതിസന്ധി ഏറ്റവും ബാധിക്കുക ഏതൊക്കെ സംസ്ഥാനങ്ങളെ?

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രൂപപ്പെട്ട ഊർജ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയിലെ എൽപിജി ഉപഭോഗവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്. പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (PPAC) ആണ് പുതിയ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഗ്രാമീണ കുടുംബങ്ങളെ ലക്ഷ്യമിട്ട് കേന്ദ്രം നടപ്പാക്കിയ പ്രധാനമന്ത്രി ഉജ്ജ്വല യോജന...

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പൻ പ്രഖ്യാപനം

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും (മുഅദ്ദിൻമാർ) പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിൽ നൽകി വരുന്ന തുകയിൽ 500 രൂപയുടെ വർധനവാണ് വരുത്തിയത്. ഇതോടെ ഇവർക്ക് ഓരോ മാസവും ലഭിക്കുന്ന ഓണറേറിയം 2000 രൂപയായി ഉയരും. വിവിധ മതവിഭാഗങ്ങളെ ചേർത്തുനിർത്തുന്നതിനും തെരഞ്ഞെടുപ്പിന് മുന്നോടിയായി...

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രിൽ 9 ന് കേരളം വിധി കുറിക്കും, ഫലപ്രഖ്യാപനം മെയ് 4 ന്

ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്...

ഇനി യാത്ര ചിലവേറും! ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ, ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു

ദില്ലി: ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയിൽ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും എൻ എച്ച് എ ഐവ്യക്തമാക്കി. അൻപത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്‍ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നത്. വർഷത്തിൽ ഇരുനൂറ്...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img