ന്യൂഡല്‍ഹി: (www.mediavisionnews.in) കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370ാം ആര്‍ട്ടിക്കിള്‍ എടുത്തുമാറ്റാനുള്ള ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ജമ്മുകശ്മീരിലെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ബില്‍.
എന്താണ് ആര്‍ട്ടിക്കിള്‍ 370
ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ ‘താല്‍ക്കാലിക ചട്ടം’ ആണ് ആര്‍ട്ടിക്കിള്‍ 370. കശ്മീരിന് പരമാധികാരവും...
ന്യൂഡല്‍ഹി: (www.mediavisionnews.in) കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരവെ രാജ്യസഭയില്‍, കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. അനുച്ഛേദം 370 ആണ് റദ്ദാക്കിയിരിക്കുന്നത്. രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു. രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിക്കുകയായിരുന്നു.
കശ്മീര്‍ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചിരിക്കുകയാണ്. ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത്. ജമ്മു-കശ്മീര്‍ ഇനി മുതല്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. അനുച്ഛേദം 370...
ശ്രീനഗര്‍: (www.mediavisionnews.in) അർധരാത്രികശ്മീരിൽ താഴ്വരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കി. മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെയും വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്. ഞായറാഴ്ച അർധരാത്രി മുതൽ വീട്ടു തടങ്കലിലാണെന്നാണ് ഒമർ അബ്ദുല്ല ട്വീറ്റ്...
ശ്രീനഗര്‍: (www.mediavisionnews.in) ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്ഫാന് പത്താനോടും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനോടും എത്രയും പെട്ടെന്ന് കാശ്മീരില്‍ നിന്ന് മാറാന്‍ കേന്ദ്രസര്‍ക്കാര്‍. ജമ്മു കാശ്മീര്‍ ടീം കളിക്കാരനും മെന്ററുമായ പത്താനോടും കോച്ച് മിലപ്പ് മേവാഡയോടും ട്രെയിനര്‍ വി.പി സുദര്‍ശനോടും ഇന്ന് തന്നെ കാശ്മീരില്‍ നിന്ന് മടങ്ങാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്.
‘ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് പത്താനോടും...
ന്യൂദല്‍ഹി (www.mediavisionnews.in) :യു.എ.പി.എ ഭേദഗതി ബില്ലിനെതിരെ എളമരം കരിം എം.പി രാജ്യസഭയില്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. ഈ രാജ്യത്തെ ഏക കമ്യൂണിസ്റ്റായി അവശേഷിച്ചാലും ബി.ജെ.പിയുടെ ജനവിരുദ്ധനിയമങ്ങള്‍ക്കെതിരെ ഞാന്‍ പൊരുതും. എന്റെ അവസാനശ്വാസം വരെ ഞാന്‍ അത് ചെയ്യുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
ഈ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിങ്ങളുടെ ജനവിരുദ്ധനിയമങ്ങളെ ചെറുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു....
ദില്ലി (www.mediavisionnews.in) :ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ അയോധ്യയില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തില്‍ നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയെക്കാളും ഉയരം കൂടിയ പ്രതിമയാകും ഇതെന്നും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും യോഗി പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അയോധ്യയില്‍ സരയൂ നദിയുടെ തീരത്ത് നിര്‍മ്മിക്കുന്ന...
ദില്ലി: (www.mediavisionnews.in) ഏതൊരു പൗരനെയും തെളിവുകളുടെ അടിസ്ഥാനത്തിൽ 'തീവ്രവാദി'യായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭയും പാസ്സാക്കി. നേരത്തേ ബില്ല് ലോക്സഭ പാസ്സാക്കിയിരുന്നു. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസ്സാക്കിയത്. 147 പേർ ബില്ലിനെ അനുകൂലിച്ചു. 42 പേർ എതിർത്തു.
ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക്...
ദില്ലി: (www.mediavisionnews.in) സൊമാറ്റോ വിഷയത്തില്‍ ‘ന്യൂസ് 24’ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ മുസ്ലിമായ വാര്‍ത്താ അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി സംഘപരിവാര്‍ സംഘടനയായ ‘ഹം ഹിന്ദു’ വിന്റെ നേതാവ് അജയ് ഗൗതം.
മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ചൗധരി നയിച്ച ചര്‍ച്ച മറ്റൊരവതാരകനായ സൗദ് മുഹമ്മദ് ഖാലിദിന് കൈമറുമ്പോഴാണ് അജയ് ഗൗതം കണ്ണുപൊത്തിയത്.
https://twitter.com/i/status/1156957680071659520
ഗൗതമിനെ ഇനി സ്റ്റുഡിയോയിലേക്ക് മറ്റു ചര്‍ച്ചകള്‍ക്കായി...
ബന്ദ അസേഹ്: (www.mediavisionnews.in) വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ. ഇന്തോനേഷ്യയിലെ ബന്ദാ അസേഹിലാണ് 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനുമാണ് ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിച്ചതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ലോക്സ്യൂമേവ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. വിവാഹം കഴിക്കുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 100...
ബെംഗളൂരു: (www.mediavisionnews.in) കർണാടകയിലും പുറത്തും എക്കാലത്തും ബിജെപിയുടെ തലവേദനയാണ് ഡി.കെ ശിവകുമാർ എന്ന കോൺഗ്രസ് നേതാവ്. ഡികെയ്ക്കൊപ്പം നിന്നതാണ് കഫെ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. ഇരുവരും തമ്മിൽ അഴത്തലുള്ള ആത്മബന്ധമുണ്ടായിരുന്നു. സിദ്ധാര്‍ഥയുടെ ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണ ബിജെപി പാളയത്തിലേക്ക് ചുവട് മാറിയപ്പോഴും ഡികെയും സിദ്ധാർഥയും...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...