Tuesday, April 30, 2024

National

മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉണ്ടാവില്ലെന്ന് എസ്ബിഐ

മുബൈ (www.mediavisionnews.in): ബാങ്ക് അക്കൗണ്ടുമായി തങ്ങളുടെ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി നെറ്റ് ബാങ്കിങ് സംവിധാനം ലഭിക്കില്ലെന്ന് എസ്ബിഐ. മൊബൈല്‍ നമ്പര്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതലാവും നെറ്റ് ബാങ്കിങ് സംവിധാനം തടയുക. നിലവില്‍ നെറ്റ് ബാങ്കിങ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ഉറപ്പുവരുത്താന്‍ സൗകര്യമുണ്ട്. മൈ അക്കൗണ്ട്‌സ്...

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി(www.mediavisionnews.in): വിദ്യാര്‍ത്ഥികളുടെ സ്‌ക്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരത്തിന്റെ പരിധിയും കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1, 2 ക്ലാസുകളില്‍ 1.5 കിലോയില്‍ കൂടാന്‍ പാടില്ല പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം 5 കിലോയില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ബാഗുകളുടെ പരമാവധി ഭാരം...

ബിജെപിയുടെ പരസ്യ ചെലവുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം: കോൺഗ്രസ്

ന്യൂദല്‍ഹി (www.mediavisionnews.in): ബിജെപിയുടെ പരസ്യചെലവുകൾ  തെരഞ്ഞടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് കോൺഗ്രസ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കിയത് ബിജെപിയാണെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലിന്റെ(ബാർക്ക്) വെളിപ്പെടുത്തലിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയാണ് ആവശ്യമുന്നയിച്ച് കൊണ്ട് രംഗത്തെത്തിരിക്കുന്നത്. തങ്ങളുടേത് മാറ്റത്തിന് വേണ്ടി പൊരുതുന്ന പാർട്ടിയാണെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാൽ ബിജെപിയുടെ പരസ്യ...

ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീണ് അമിത് ഷാ ; വീഡിയോ വൈറലാവുന്നു

ഐസോള്‍(www.mediavisionnews.in): ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെന്നി അമിത് ഷാ വീഴുകയായിരുന്നു. വ്യാഴാഴ്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം. അമിത് ഷാ വീഴുന്നത് കണ്ട് സ്വീകരിക്കാനായി എത്തിയവര്‍ ഓടിയെത്തുകയും...

ഇന്‍കമിങ് കോളുകള്‍ക്കും ഇനി മുതല്‍ തുക ഈടാക്കൊനൊരുങ്ങി കമ്പനികള്‍

മുബൈ(www.mediavisionnews.in):: ആജീവനാന്ത സൗജന്യ ഇന്‍കമിങ് കോള്‍ എന്ന ആനൂകൂല്യം പിന്‍വലിക്കാനൊരുങ്ങി എയെര്‍ടെലും വോഡഫോണ്‍-ഐഡിയയും. നമ്പറുകളുടെ ഉപയോഗം ഉറപ്പുവരുത്തുന്നതിന് ഇന്‍കമിങ് കോളുകള്‍ക്കും ഒരു നിശ്ചിത തുക ഈടാക്കും. റിലയന്‍സ് ജിയോ നേതൃത്വം നല്‍കുന്ന ടെലികോം വിപണിയില്‍ കമ്പനികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. റിലയന്‍സ് ജിയോയുടെ വമ്പന്‍ ഓഫറുകള്‍ എയര്‍ടെല്‍ ഉള്‍പ്പടെയുള്ള മറ്റുകമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ ബാധിച്ചതിനോടൊപ്പം...

ദല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കണം; കലാപാഹ്വാനവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്

ന്യൂദല്‍ഹി(www.mediavisionnews.in):: രാജ്യതലസ്ഥാനത്തെ ജുമാ മസ്ജിദ് തകര്‍ക്കണമെന്ന് സാക്ഷി മഹാരാജ് എം.പി. മസ്ജിദിനുള്ളിലെ സ്റ്റെയര്‍കെയ്‌സിനടിയില്‍ വിഗ്രഹങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മധുരയില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രസ്താവന ഇതായിരുന്നു. അയോധ്യയും കാശിയും മധുരയും ഒഴിവാക്കി ജുമാമസ്ജിദിലേക്ക് നീങ്ങൂ. അതിനുള്ളില്‍ വിഗ്രഹങ്ങളിലില്ലെങ്കില്‍ എന്നെ തൂക്കിലേറ്റി കൊള്ളൂ.’ അന്ന് പറഞ്ഞ പ്രസ്താവനയില്‍ താനിപ്പോഴും ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഗള്‍...

വിനോദ സഞ്ചാരികള്‍ക്കെതിരെ ഒരൊറ്റ അക്രമവും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനമായി ജമ്മു കാശ്മീര്‍

ജമ്മു കാശ്മീര്‍ (www.mediavisionnews.in):വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമായി ജമ്മു കാശ്മീര്‍ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും പിന്തള്ളിയാണ് ജമ്മു കാശ്മീര്‍ സുരക്ഷയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അമര്‍നാഥ് യാത്രികര്‍ക്ക് നേരെ നടന്ന അക്രമം...

ഗള്‍ഫിലേക്കടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

ന്യൂദല്‍ഹി (www.mediavisionnews.in):ഗള്‍ഫ് അടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവര്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. അഫ്ഗാനിസ്താന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ഡന്‍, കുവൈത്ത്, ലബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ല ന്‍ഡ്, യു.എ.ഇ, യമന്‍ എന്നീ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍...

തെരഞ്ഞെടുപ്പില് വി.വി പാറ്റിന് പകരം ബാലറ്റ് പേപ്പര്‍ വേണമെന്ന ഹരജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി(www.mediavisionnews.in): വരുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി. ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള...

സൊഹ്‌റാബുദ്ദീന്‍ കേസില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് അമിത് ഷായാണെന്ന് സി.ബി.ഐ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

അഹമ്മദാബാദ്(www.mediavisionnews.in):: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രത്യേക കോടതിക്കു മുമ്പാകെ സി.ഐ.ഒ സന്ദീപ് തംഗെയ്‌ഡെയാണ് ഇതുസംബന്ധിച്ച മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകളൊന്നും താന്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലില്ലെന്നും അദ്ദേഹം പറയുന്നു. ‘ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നു വ്യക്തമായത്...
- Advertisement -spot_img

Latest News

‘കൊവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം’; കോടതിയില്‍ തുറന്നുപറഞ്ഞ് കമ്പനി

ന്യൂഡൽഹി: കൊവിഡ് വാക്സിൻ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി...
- Advertisement -spot_img