Wednesday, November 12, 2025

National

ഇനി എല്ലാവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം

ന്യൂഡൽഹി: (www.mediavisionnews.in) നിർബന്ധിത കാരണങ്ങളാൽ ബൂത്തിലെത്താൻ കഴിയാത്ത എല്ലാവർക്കും ഇനി പോസ്റ്റൽ വോട്ട് ചെയ്യാം. എൺപതു കഴിഞ്ഞവർക്കും അവശ്യ സേവനക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അനുമതി നൽകി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്‌തു. പോസ്റ്റൽ വോട്ട് ചെയ്യാൻ അനുമതിയുള്ള അവശ്യ സേവനക്കാർ ആരൊക്കെയെന്ന് നിശ്ചയിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക വിജ്ഞാപനമിറക്കും. സൈനികർക്കും...

കശ്മീര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; 217 സീറ്റ് സ്വന്തമാക്കി സ്വതന്ത്രര്‍, ബി.ജെ.പിക്ക് 81

ശ്രീനഗര്‍ (www.mediavisionnews.in) : കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് രണ്ടര മാസത്തിന് ശേഷം ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് (ബി.ഡി.സി) നടന്ന തിരഞ്ഞെടുപ്പില്‍ 307 സീറ്റില്‍ 217 ഉം സ്വന്തമാക്കിയത് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 81 സീറ്റ് മാത്രമാണ്. ജമ്മു കശ്മീര്‍, ലഡാക്ക്...

കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ജാമ്യം

ന്യൂദല്‍ഹി (www.mediavisionnews.in):കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഡി.കെ ശിവകുമാറിന് ജാമ്യം. 25 ലക്ഷം രൂപയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ ശിവകുമാറിന് ഇന്ത്യ വിടാന്‍ കഴിയില്ലെന്നും കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ശിവകുമാറിനെ...

കമലേഷ് തിവാരിയുടെ കൊലപാതകം; മുഹമ്മദ് നബിയ്ക്ക് എതിരെയുള്ള പരാമർശം തന്നെ കാരണമെന്ന് തറപ്പിച്ച് പൊലീസ്; രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു

ലഖ്‌നൗ: (www.mediavisionnews.in) ലഖ്‌നൗവിൽ ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരി കൊല്ലപ്പെട്ട് നാലു ദിവസത്തിന് ശേഷം ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കൊലയാളികൾ എന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്തിലെ ഒരു സ്ഥലത്ത് വെച്ചായിരുന്നു അറസ്റ്റ്. കേസിൽ അറസ്റ്റിലായ ആകെ ആളുകളുടെ എണ്ണം...

കത്വ സംഭവം: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ദില്ലി: (www.mediavisionnews.in) കോളിളക്കം സൃഷ്ടിച്ച കത്വ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. അന്വേഷണ സംഘത്തിലെ ആറ് പേര്‍ക്കെതിരെയാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിര്‍ബന്ധിക്കുകയും ചെയ്തെന്ന പരാതിയില്‍ ജമ്മു കശ്മീര്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സാക്ഷികളായ സചിന്‍ ശര്‍മ, നീരജ് ശര്‍മ, സഹീല്‍ ശര്‍മ എന്നിവരാണ് പരാതി നല്‍കിയത്....

ഇന്ത്യൻ ശിക്ഷാനിയമം മൊത്തത്തിൽ പൊളിച്ചെഴുതാൻ ഒരുങ്ങി അമിത് ഷാ

മുംബൈ: (www.mediavisionnews.in) ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) പൊളിച്ചെഴുതാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ ഇതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുന്നതിനാണ് ഐപിസി കൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഐപിസി, ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർ‌പി‌സി) പുതുക്കുന്നതിന്...

തേയില മുതല്‍ ടൂത്ത്‌പേസ്റ്റ് വരെയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു; സാമ്പത്തിക മാന്ദ്യത്തില്‍ കുരുങ്ങി ഇന്ത്യന്‍ ഗ്രാമങ്ങളും

മുംബൈ: (www.mediavisionnews.in) രാജ്യത്തെ സാമ്പത്തിക മാന്ദ്യം വിവിധ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തെയും ബാധിച്ചിരുന്നു. ഒട്ടുമിക്ക കമ്പനികളും ഉല്‍പ്പാദനം വലിയ രീതിയില്‍ വെട്ടികുറച്ചിരിക്കുകയാണ്. എന്നാല്‍ നഗരങ്ങളില്‍ മാത്രമല്ല രാജ്യത്തെ സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ വാങ്ങല്‍ശേഷി കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് നീല്‍സന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും...

സോഷ്യല്‍ മീഡിയ നിയന്ത്രണം: മൂന്ന് മാസത്തിനുള്ളില്‍ കര്‍ശന നിയമം വരുന്നു

ദില്ലി: (www.mediavisionnews.in) ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി മൂന്ന് മാസത്തിനുള്ളില്‍ നിയമം നിര്‍മ്മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. നേരത്തെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്നതിനും കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിന് മറുപടിയായി...

അയോധ്യ വിധി ; രാജ്യത്തിന്റെ ഭാവി കൂടി ഓര്‍ത്തുകൊണ്ടാവണമെന്ന് മുസ്‌ലീം സംഘടനകള്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) അയോധ്യ വിധി പുറപ്പെടുവിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവി കൂടി ഓര്‍ത്തുകൊണ്ടാകണമെന്ന് മുസ്‌ലീം സംഘടനകള്‍. അയോധ്യ കേസിലെ കക്ഷികളോട് കൂടുതല്‍ വാദങ്ങള്‍ ഉണ്ടെങ്കില്‍ എഴുതി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച മുസ്ലിം സംഘടനകള്‍ സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദങ്ങളുടെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. ഭാവി തലമുറയെക്കൂടി ബാധിക്കുന്നതാകും അയോധ്യ കേസിലെ വിധി. ഒപ്പം രാജ്യത്തിന്റെ രാഷ്ട്രീയഗതിയേയും സ്വാധീനിക്കും. വിധിയുടെ...

രാജ്യത്തെ പായ്ക്കറ്റ് പാലുകളില്‍ മായം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി (www.mediavisionnews.in) : രാജ്യത്തെ പായ്ക്കറ്റ് പാലുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ പായ്ക്ക് ചെയ്ത പാലില്‍ 41 ശതമാനം സാമ്പിളുകളും സുരക്ഷിതമല്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതില്‍തന്നെ ഏഴ് സാമ്പിളുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)പറയുന്നു.2018 മെയ്ക്കും 2019 മെയ്ക്കുമിടയിലാണ് പരിശോധനയ്ക്കുളള സാമ്പിളുകള്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img