Thursday, November 13, 2025

National

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം; പുറത്തിറങ്ങുന്നത് 105 ദിവസത്തിന് ശേഷം

ന്യൂദല്‍ഹി: (www.mediavisionnews.in) ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യം നിഷേധിച്ച ദല്‍ഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ചിദംബരത്തിനെതിരെ ഗൗരവമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ...

കര്‍ണ്ണാടകയില്‍ 8 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ;അയല്‍വാസി പിടിയില്‍

ബെംഗളൂരു (www.mediavisionnews.in) :കര്‍ണാടകയിലെ കര്‍ബുര്‍ഗിയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കല്‍ബുര്‍ഗിയിലെ ചിഞ്ചോളി താലൂക്കിലാണ് സുലേപേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസില്‍ പ്രതിയായ യെല്ലപ്പ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി സ്‌കൂളില്‍ എത്താതിരുന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. കുട്ടിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസിയായ യെല്ലപ്പ...

പഞ്ചായത്ത് റോഡിനെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം; ബി.ജെ.പി എം.പിക്ക് സ്പീക്കറുടെ ശാസന

ന്യൂഡല്‍ഹി: (www.mediavisionnews.in) പഞ്ചായത്ത് റോഡിനെ കുറിച്ചുള്ള പരാതിയുമായി പാര്‍ലമെന്റിലെത്തിയ ബി.ജെ.പി എം.പിക്ക് സ്പീക്കറുടെ ശാസന. മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിലേക്കുള്ള പഞ്ചായത്ത് റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ചായിരുന്നു എം.പിയുടെ ചോദ്യം. ബി.ജെ.പി എം.പി. ഗുമന്‍ സിങ് ദമോറാണ് ചോദ്യം ഉന്നയിച്ചത്. ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞെങ്കിലും സ്പീക്കര്‍ ഓം ബിര്‍ല ഇടപെടുകയായിരുന്നു. ഇത് കേന്ദ്രമന്ത്രിസഭയുടെ അധികാരത്തില്‍ വരുന്നതല്ലെന്നും ചോദ്യങ്ങള്‍...

ഇ സിഗരറ്റ് നിരോധിച്ചുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി

ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്തിന് ഇ സിഗരറ്റ് നിരോധിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി. ഇ സിഗരറ്റിന്റെ നിര്‍മാണം, ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, കടത്ത്, വില്‍പന, വിതരണം, സൂക്ഷിക്കല്‍, പരസ്യം ചെയ്യല്‍ തുടങ്ങിയവ നിരോധിക്കുന്നതാണ് ബില്‍. ഇ ഹുക്കയും ബില്ലിന്റെ പരിധിയില്‍ വരും. നേരത്തെ ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. അതോടൊപ്പം ഇന്നലെ രാജ്യസഭയും ബില്‍ പാസാക്കി. ശബ്ദവോട്ടോടെയാണ്...

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ഇന്നലെ മാത്രം പിടിച്ചെടുത്ത് 42 ലക്ഷം രൂപ; ഇതുവരെ പിടികൂടിയത് 3,69,18,325 കോടി

ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകയില്‍ ഡിസംബര്‍ അഞ്ചാം തിയതി നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ സ്റ്റാറ്റിക് സര്‍വൈല്യന്‍സ് ടീം (എസ്.എസ്.ടി) സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് രേഖകളില്ലാത്ത 42 ലക്ഷം രൂപ. 323 ഫ്‌ലൈയിംഗ് സ്‌ക്വാഡുകളും 578 എസ്.എസ്.ടി സംഘങ്ങളുമായിരുന്നു സംസ്ഥാനത്ത് പരിശോധന സജീവമാക്കിയത്. എസ്.എസ്.ടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 42,00,000 രൂപയുടെ പണം...

അയോധ്യ കേസിൽ പുനഃപരിശോധനാ ഹര്‍ജി: ജംഇയ്യത്തുൾ ഉലമ സുപ്രീം കോടതിയിൽ

ദില്ലി (www.mediavisionnews.in): അയോധ്യ കേസിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി. ജംഇയ്യത്തുൾ ഉലമ എ ഹിന്ദിന് വേണ്ടി മലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നൽകിയത്. ഭരണഘടനാ ബെഞ്ചിന്‍റെ വിധിപുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി ഫയൽ ചെയ്തിട്ടുള്ളത്. വലിയ പിഴവുകൾ വിധിയിലുണ്ടായിട്ടുണ്ടെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. രേഖാമൂലമുള്ള തെളിവുകൾ അവഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി...

150 ദിവസം കൊണ്ട് 1300 കിലോമീറ്റര്‍ താണ്ടി ഒരു കടുവ

മഹാരാഷ്ട്ര (www.mediavisionnews.in):മഹാരാഷ്ട്ര മുതല്‍ തെലങ്കാന വരെ ദീര്‍ഘയാത്ര നടത്തി ഒരു കടുവ. ആറ് ജില്ലകളിലായി 1,300 കിലോമീറ്ററിലേറെയാണ് കടുവ പിന്നിട്ടിത്. ജന്മസ്ഥലമായ യവത്മാല്‍ ജില്ലയിലെ തിപേശ്വര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും മഹാരാഷ്ട്രയിലെ ബുള്‍ദാന ജില്ലയിലെ ധ്യങ്കംഗ സങ്കേതത്തിലേക്കായാരുന്നു യാത്ര. 150 ദിവസമെടുത്തു ഇവിടെ എത്താന്‍. ടിഡബ്ല്യുഎല്‍എസ്-ടി 1-സി 1 എന്നാണ് കടുവയുടെ...

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ബെൽറ്റു കൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

രാജസ്ഥാൻ: (www.mediavisionnews.in) രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ ശനിയാഴ്ച കാണാതായ ആറ് വയസുകാരിയെ സ്‌കൂൾ യൂണിഫോമിൽ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് സ്‌കൂൾ യൂണിഫോം ബെൽറ്റ്‌ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം അവളുടെ ഗ്രാമമായ ഖേതാദിക്കടുത്തുള്ള വിദൂര പ്രദേശത്തെ കുറ്റിക്കാട്ടിൽ കിടക്കുകയായിരുന്നു. മദ്യക്കുപ്പികൾ, ലഘുഭക്ഷണങ്ങൾ, രക്തക്കറ എന്നിവയും സംഭവസ്ഥലത്ത്...

കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്; ഭൂരിപക്ഷം കുറഞ്ഞാല്‍ ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനും തീരുമാനം

ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലേക്കായി നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയ്‌ക്കെതിരെ കൈകോര്‍ക്കാന്‍ വീണ്ടും കോണ്‍ഗ്രസ്-ജെ.ഡി.എസ് ധാരണ. ഉപതെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം നഷ്ടമായാല്‍ ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഇരു പാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്. 15 മണ്ഡലങ്ങളില്‍ ആറിടത്തെങ്കിലും ജയിച്ചാല്‍ മാത്രമേ ബി.എസ് യെദിയൂരപ്പയ്ക്ക് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഭൂരിപക്ഷം...

മേട്ടുപ്പാളയത്ത് വീടുകള്‍ക്കുമേല്‍ മതിലിടിഞ്ഞു വീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 മരണം

കോയമ്പത്തൂര്‍: (www.mediavisionnews.in) കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാലു വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. 12 സ്ത്രീകളും മൂന്ന് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് മരിച്ചത്. മേട്ടുപ്പാളയത്തിനടത്ത് നാഡൂരില്‍ എഡി കോളനിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. പുലർച്ചെ 3.30 ഓടെ ആരംഭിച്ച കനത്ത മഴയില്‍ മതില്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img