അയോധ്യ കേസിൽ പുനഃപരിശോധനാ ഹര്‍ജി: ജംഇയ്യത്തുൾ ഉലമ സുപ്രീം കോടതിയിൽ

0
196

ദില്ലി (www.mediavisionnews.in): അയോധ്യ കേസിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി. ജംഇയ്യത്തുൾ ഉലമ എ ഹിന്ദിന് വേണ്ടി മലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നൽകിയത്. ഭരണഘടനാ ബെഞ്ചിന്‍റെ വിധിപുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി ഫയൽ ചെയ്തിട്ടുള്ളത്. വലിയ പിഴവുകൾ വിധിയിലുണ്ടായിട്ടുണ്ടെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.

രേഖാമൂലമുള്ള തെളിവുകൾ അവഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. വാക്കാലുള്ള മൊഴികളുടേയും വാദങ്ങളുടെയും അടിസ്ഥാനത്തിലുള്ളത് ആയതിനാൽ വിധി പുനപരിശോധിക്കണം എന്ന് ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്.

സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ നൽകണമെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നുണ്ട്. വാദം മുന്നോട്ട് വക്കാതിരുന്നിട്ടും അത്തരമൊരു ആവശ്യം പരിഗണിച്ചത് നിയമപരമല്ലെന്നും ഹര്‍ജിയിൽ പറയുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here