Thursday, November 13, 2025

National

അവിവാഹിതരായ പുരുഷനും സ്ത്രീയും ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നത് കുറ്റമല്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: (www.mediavisionnews.in) ഹോട്ടല്‍ മുറിയില്‍ അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് കുറ്റകൃത്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും, അവിവാഹിതരാണെന്ന കാരണത്താല്‍ താമസിക്കുന്ന മുറിയില്‍ പൊലീസ് കയറി പരിശോധിക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണെന്നും ജസ്റ്റിസ് എംഎസ് രമേശ് വ്യക്തമാക്കി. കോയമ്പത്തൂരില്‍ അവിവാഹിതരായ സ്ത്രീക്കും...

കര്‍ണാടകയില്‍ ബി.ജെ.പിക്ക് മുന്നേറ്റം; ആദ്യ ഫലസൂചനകള്‍ അനുകൂലം, വിമതരില്‍ പത്ത് പേര്‍ക്കും ലീഡ്

ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകത്തില്‍ 15 മണ്ഡലങ്ങളിലേക്കു നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പിന്നിടുമ്പോള്‍ ബി.ജെ.പി 10 സീറ്റിലും കോണ്‍ഗ്രസും ജെ.ഡി.എസും രണ്ടു വീതം സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ആദ്യഘട്ട ട്രെന്‍ഡിങ്ങില്‍ ബി.ജെ.പി പുലര്‍ത്തുന്ന ആധിപത്യം പ്രതിപക്ഷത്തിന് ആശങ്ക നല്‍കുന്നതാണ്. ആറ് സീറ്റാണ് ബി.ജെ.പിക്കു ഭരണം നിലനിര്‍ത്താന്‍ ഏറ്റവും കുറഞ്ഞതു വേണ്ടത്....

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; ഭരണം നിലനിര്‍ത്താന്‍ വേണ്ട സീറ്റുകള്‍ ലഭിക്കുമോ?, ആകാംക്ഷയോടെ ബിജെപി

ബെംഗലൂരു: (www.mediavisionnews.in) എംഎല്‍എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് കര്‍ണാടയിലെ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം തിങ്കളാഴ്ച അറിയും. രാവിലെ ഒമ്പതോടെ ആദ്യ സൂചനയും ഉച്ചയോടെ മുഴുവന്‍ ഫലവും അറിയും. ഭരണകക്ഷിയായ ബിജെപിയുടെ ഭാവിയെ നിര്‍ണയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നതിനാല്‍ ആശങ്കയോടെയാണ് കാത്തിരിക്കുന്നത്. 225 അംഗ നിയമസഭയില്‍ 113 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 17...

റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് ഉള്ളിവില; ഒരു കിലോ ഉള്ളിക്ക് 200 രൂപ

ബംഗളൂരു: (www.mediavisionnews.in) രാജ്യത്ത് ഉള്ളിവില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ബംഗളൂരുവില്‍ ഒരു കിലോ ഉള്ളിക്ക് ഇരുന്നൂറ് രൂപയാണ് വില. ഉള്ളി വില വര്‍ധിച്ചതോടെ ഭക്ഷണത്തിലെ സ്ഥിരം സാന്നിദ്ധ്യമായ ഉള്ളിയെ അടുക്കളയില്‍ നിന്ന് ഒഴിവാക്കിയ അവസ്ഥയാണ് ഇപ്പോള്‍. അതേസമയം സംസ്ഥാനത്ത് ഉള്ളി പൂഴ്ത്തി വെയ്ക്കുന്നവരെ കണ്ടെത്താന്‍ വ്യാപക റെയ്ഡും നടക്കുന്നുണ്ട്. പ്രളയം കാരണം മഹാരാഷ്ട്ര, മധ്യപ്രദേശ്...

11 മാസം കൊണ്ട് ഉന്നാവോയില്‍ 90 ബലാല്‍സംഗക്കേസുകള്‍

ഉത്തർപ്രദേശ് :(www.mediavisionnews.in) ഉത്തര്‍പ്രദേശിലെ ഉന്നാവോ ,ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍സഗര്‍ ബലാല്‍സംഗം ചെയ്ത് ചുട്ടുകൊന്ന പെണ്‍കുട്ടിയുടെ നാട്. എന്നാല്‍ ഈ ഉന്നാവോ എന്ന നാട് ഈ ഒരു കേസുകൊണ്ട് മാത്രമല്ല ഇനി മുതല്‍ അറിയപ്പെടുക. 11 മാസം മാത്രം കൂട്ടബലാല്‍സംഗക്കേസുകള്‍ ഉള്‍പ്പെടെ 90 ബലാല്‍സംഗക്കേസുകളും 185 ലൈംഗികാതിക്രമ കേസുകളാണ് ഇവിടെ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഭൂരിഭാഗം...

ഉന്നാവോയിലെത്തിയ സാക്ഷി മഹാരാജിനെയും ബി.ജെ.പി മന്ത്രിമാരെയും തടഞ്ഞ് നാട്ടുകാര്‍; സംഭവം പ്രിയങ്ക പോയി മിനിറ്റുകള്‍ക്കുള്ളില്‍

ലഖ്‌നൗ (www.mediavisionnews.in) : ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ലൈംഗികാക്രമണക്കേസിലെ പ്രതികള്‍ തീവെച്ചു കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ച്ചെന്ന ബി.ജെ.പി നേതാക്കളെ തടഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായെത്തിയവരാണ് ബി.ജെ.പി മന്ത്രിമാരും സ്ഥലം എം.പി സാക്ഷി മഹാരാജും അടങ്ങിയ സംഘത്തെ തടഞ്ഞത്. ഉന്നാവോയില്‍ ഇവരെത്തിയ ഉടന്‍തന്നെയായിരുന്നു സംഭവം. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി...

‘യെദിയൂരപ്പക്ക് മുസ്‌ലിം സമുദായത്തോട് വെറുപ്പ്’; ടിപ്പു ജയന്തി നിര്‍ത്തലാക്കിയതിനെതിരെ സിദ്ധരാമയ്യ

ബഗള്‍ക്കോട്ട്: (www.mediavisionnews.in) കര്‍ണാടകത്തില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി നിര്‍ത്തലാക്കിയതില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഒരു സമുദായത്തിനെതിരെ മാത്രം എതിരായാണ് യെദിയൂരപ്പ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി യെദിയൂരപ്പക്ക് മുസ്‌ലിം സമുദായത്തോട് വെറുപ്പാണ്. എനിക്കറിയില്ല എന്ത് കൊണ്ടാണ് ആ മതത്തോട് അദ്ദേഹത്തിന് ഇത്ര വെറുപ്പെന്ന്. ഞാന്‍ ടിപ്പു...

ഉന്നാവോയില്‍ ബലാത്സംഗക്കേസിലെ പ്രതികൾ തീകൊളുത്തിയ യുവതി മരിച്ചു

ന്യൂദല്‍ഹി: (www.mediavisionnews.in) ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ അക്രമികള്‍ തീകൊളുത്തിയ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രി 11.40നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായിരുന്നു. 90 ശതമാനം പൊള്ളലേറ്റ...

പീഡകരോട് ദയ വേണ്ട, പോക്‌സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി(www.mediavisionnews.in) :നിര്‍ഭയകേസിലെ പ്രതിയുടെ ദയാഹര്‍ജി തളളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഹര്‍ജി തളളണമെന്ന ശുപാര്‍ശയുമായി എത്തിയത്. വധശിക്ഷ കാത്ത് കഴിയുന്ന പ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ലെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. പീഡകരോട് ദയ വേണ്ട. പോക്‌സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണം. പാര്‍ലമെന്റ് ഇത് പരിശോധിക്കണമെന്നും സ്ത്രീകള്‍ക്കുനേരെയുളള...

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 9 മുതല്‍ 12 വരെ സീറ്റുകള്‍ കിട്ടുമെന്ന് എക്‌സിറ്റ് പോള്‍

ബാംഗ്ലൂര്‍: (www.mediavisionnews.in) കര്‍ണാടക നിയമസഭയിലെ 15 മണ്ഡലങ്ങളിലേക്കു വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 9 മുതല്‍ 12 വരെ സീറ്റുകള്‍ കിട്ടുമെന്ന് സി. വോട്ടര്‍ എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസിന് മൂന്നുമുതല്‍ ആറുവരെയും ജെ.ഡി.എസിന് പരമാവധി ഒരു സീറ്റുമെന്നാണ് പ്രവചനം. പബ്ലിക് ടി.വി. നടത്തിയ എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് എട്ടുമുതല്‍ പത്തുവരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ഭരണം...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img