Monday, November 17, 2025

National

കലാപഭൂമിയായി ഡല്‍ഹി; മരണം ഒമ്പതായി, ഇന്ന് മാത്രം 135 പേര്‍ക്ക് പരിക്ക്, മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമഭേദഗതിക്ക് എതിരെയും അനുകൂലിച്ചും തുടങ്ങിയ സംഘര്‍ഷം വര്‍ഗീയകലാപത്തിലേക്ക് വഴിമാറി. ഇതുവരെ ഒമ്പത് പേരാണ് കലാപത്തില്‍ മരിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും എട്ട് പ്രദേശവാസികളുമാണ് മരിച്ചത്. ഇന്ന് മാത്രം 135 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ജെ.കെ. 24×7 റിപ്പോര്‍ട്ടര്‍ക്കാണ് നെഞ്ചില്‍ വെടിയേറ്റത്. മൂന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമാറാമാനും നേരെ...

കേന്ദ്രത്തിന് തിരിച്ചടി; ബിഹാറില്‍ ദേശിയ പൗരത്വ പട്ടികയ്‌ക്കെതിരെ പ്രമേയം പാസാക്കി ജെ.ഡി.യു

ന്യൂഡല്‍ഹി: (www.mediavisionnews.in) ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കില്ലെന്ന പ്രമേയം ബിഹാർ അസംബ്ലിയിൽ പാസായി. പ്രതിപക്ഷ നേതാവ് തേജശ്വി യാദവ് എൻ.ആർ.സിയെ 'കരിനിയമം' എന്നു വിശേഷിപ്പിച്ചതിനെതിരെ ബിജെ.പി അംഗങ്ങൾ ബഹളമുണ്ടാക്കിയെങ്കിലും പ്രമേയം വിധാൻ സഭയിൽ ഐകകണ്‌ഠ്യേന പാസാവുകയായിരുന്നു. ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തപ്പോൾ ജെ.ഡി.യുവിന്റെ...

ഡല്‍ഹിയില്‍ പള്ളി കത്തിച്ചു, കയ്യുംകെട്ടി നിന്ന് പൊലീസ്; തീയണക്കാന്‍ ഫയര്‍ഫോഴ്‌‌സും ഇല്ല

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ തുടങ്ങിയ അക്രമം വര്‍ഗീയകലാപത്തിലേക്ക് നീങ്ങുന്നു. സംഘപരിവാര്‍ അക്രമികള്‍ ഡല്‍ഹിയിലാകെ അഴിഞ്ഞാടുകയാണ്. പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെയാണ് സംഘപരിവാര്‍ അക്രമം. ജാഫ്രാബാദില്‍ മുസ്ലീം പള്ളിക്ക് അക്രമി സംഘം തീയിട്ടു. ജയ്ശ്രീറാം എന്ന് വിളിച്ചാണ് ആക്രമണം. പേരും മതവും ചോദിച്ചുള്ള അക്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അക്രമി സംഘത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയുണ്ടാകുന്നില്ല....

മുസ്ലീം സമുദായത്തില്‍പെട്ടവര്‍ കൂട്ടത്തോടെ ബാങ്കിലെത്തി പണം പിന്‍വലിക്കുന്നു, കാരണം പൗരത്വ രജിസ്റ്റര്‍ നടപടികളെ ഭയന്ന്

ചെന്നൈ: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കു പിന്നാലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍മേലുള്ള നടപടികള്‍ ആരംഭിക്കുമ്പോൾ ബാങ്കില്‍ നിക്ഷേപിച്ച പണം മരവിപ്പിക്കുമെന്ന ആശങ്കയില്‍ നൂറ്കണക്കിന് മുസ്ലീങ്ങള്‍ ബാങ്കില്‍ കൂട്ടമായെത്തി പണം പിന്‍വലിക്കുന്നു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് സംഭവം. ഇവിടെ തിരുവിഴാന്തൂര്‍ ഗ്രാമത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പണം നഷ്ടപ്പെടുമെന്ന തരത്തില്‍ കിംവദന്തി...

കർണാടകത്തിൽ 32 ബി.ജെ.പി. സാമാജികർ രാജിവെക്കുമെന്ന് സി.എം. ഇബ്രാഹിം

ബെംഗളൂരു: (www.mediavisionnews.in) കർണാടകത്തിൽ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ 32 ബി.ജെ.പി. നിയമസഭാംഗങ്ങൾ രാജിവെക്കുമെന്ന് കോൺഗ്രസ് നേതാവും എം.എൽ.സി.യുമായ സി.എം. ഇബ്രാഹിം. യെദ്യൂരപ്പയോട് കൂറുപുലർത്താത്ത എം.എൽ.എ.മാരാണ് രാജിവെക്കുന്നത്. യെദ്യൂരപ്പയുടെ പ്രശസ്തി വർധിക്കുന്നതുകാണാൻ ആഗ്രഹിക്കാത്തവരാണ് അവർ. കോൺഗ്രസിലെയും ജെ.ഡി.എസിലെയും എം.എൽ.എ.മാരെ അടർത്തിയെടുത്ത് സർക്കാർ രൂപവത്കരിക്കാനുള്ള യെദ്യൂരപ്പയുടെ തീരുമാനത്തിനുള്ള തിരിച്ചടിയാവുമിത്. പഴയ നീക്കമോർത്ത് അദ്ദേഹത്തിന് കുറ്റബോധം തോന്നുമെന്നും സി.എം. ഇബ്രാഹിം പറഞ്ഞു. മീഡിയവിഷൻ...

കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി എം.പി ഗൗതം ഗംഭീർ

ന്യൂഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍. കപില്‍ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല. കപില്‍ മിശ്രക്കെതിരെ നടപടി എടുക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കില്‍ അത് കപില്‍ മിശ്ര ആയാലും മറ്റാരായാലും ഏതു പാര്‍ട്ടിക്കാരനായാലും മുഖംനോക്കാതെ നടപടി...

ഡല്‍ഹിയില്‍ സി.എ.എ അനുകൂല കലാപകാരികള്‍ക്ക് ആയുധ ശേഖരത്തിന് പൊലീസ് സഹായം; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടുന്നതിനിടെ സിഎഎ അനുകൂല കലാപകാരികള്‍ക്ക് ആയുധ ശേഖരത്തിന് ഡല്‍ഹി പൊലീസ് സഹായം നല്‍കുന്ന വീഡിയോ വൈറലാവുന്നു. ഡല്‍ഹി പൊലീസിന്റെ കാവലില്‍ സിഎഎ അനുകൂല കലാപകാരികള്‍ക്ക് ചാക്കില്‍ കല്ലുകള്‍ നിറക്കുന്ന വീഡിയോയാണ് പുറത്തായത്. പൊലീസ് നോക്കിനില്‍ക്കെയാണ് ബിജെപി നേതാക്കളുടെ സഹായത്താല്‍...

ഡല്‍ഹിയിൽ പരിക്കേറ്റ് കിടക്കുന്ന പ്രതിഷേധക്കാരെ കൊണ്ട് ദേശീയഗാനം പാടിപ്പിച്ച് പൊലീസ്; വീഡിയോ വൈറല്‍

ഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹിയിൽ പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി തിങ്കളാഴ്ച നടന്ന പ്രക്ഷോഭത്തിന്റെയും പ്രതിഷേധക്കാരെ തെരുവില്‍ പൊലീസിന്റെ പിന്തുണയോടെ നേരിട്ട സര്‍ക്കാര്‍ അനുകൂലികളുടെയും നിരവധി വീഡിയോകൾ ഇതിനോടകം നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിരുന്നു. ഇതേസമയം, ഇന്ന് രാവിലെ മുതല്‍ ആയിരക്കണക്കിന് ട്വിറ്റർ ഉപയോക്താക്കൾ പങ്കുവെച്ച 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയായാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ദ വീക്കാണ്...

സ്‌ക്കൂള്‍ ഭിത്തിയില്‍ ‘പാകിസ്താന്‍ സിന്ദാബാദ്’, ‘ടിപ്പു സുല്‍ത്താന്‍ സ്‌ക്കൂള്‍ സിന്ദാബാദ്’ മുദ്രാവാക്യങ്ങള്‍; പരാതി നല്‍കി അധികൃതര്‍

ബെംഗ്‌ളൂരു: (www.mediavisionnews.in) കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ സ്‌ക്കൂളിന്റെ ഭിത്തികളിലും കതകിലും പാകിസ്താന്‍ സിന്ദാബാദ്, ടിപ്പു സുല്‍ത്താന്‍ സ്‌ക്കൂള്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് സ്‌ക്കൂള്‍ അധ്യാപകരേയും അധികൃതരേയും ഭീതിയിലാഴ്ത്തി. കര്‍ണ്ണാടകയിലെ ഹൂബ്ലി ജില്ലയിലെ സര്‍ക്കാര്‍ സ്‌ക്കൂളിലാണ് സംഭവം. ചോക്ക് കൊണ്ടാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ 8:30...

പ്രക്ഷോഭങ്ങളടങ്ങാതെ ദില്ലി, മരണം അ‌‌‌ഞ്ചായി; ആക്രമണത്തിന് ആഹ്വാനം ചെയ്ത കപിൽ മിശ്രയ്ക്കെതിരെ പരാതി

ന്യൂ‌ഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമഭേദ​ഗതിയെ ചൊല്ലിയുള്ള സം​ഘ‌‌‌ർഷങ്ങളിൽ മരണം അഞ്ചായി. വടക്ക് കിഴക്കൻ ദില്ലിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രം വ്യാപിക്കുന്നത് തടയാൻ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. സംഘ‌ർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹി പരിസ്ഥിതി മന്ത്രി ദോപാൽ റായി അ‌‌ർദ്ധരാത്രിയോടെ ലഫ്നൻ്റ് ​ഗവ‌ർണറുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ ആക്രമണത്തിന് ആഹ്വാനം...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img