National

ഫോണ്‍ വിളിക്ക് ചെലവേറും; നിരക്ക് കൂട്ടി ജിയോ; എയര്‍ടെലും വോഡഫോണും ഉടന്‍ വര്‍ധിപ്പിക്കും

മുംബൈ: റിലയൻസ് ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത. ഭാരതി എയര്‍ടെല്ലും ഐഡിയ-വോഡാഫോണും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്നാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. 2021ലായിരുന്നു ഇതിന് മുമ്പ് എല്ലാ കമ്പനികളും നിരക്കുയര്‍ത്തിയത്. അന്ന് 20 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. 2019ലായിരുന്നു അതിന് മുമ്പ് മൊബൈല്‍ സേവനദാതാക്കള്‍ നിരക്കുയര്‍ത്തിയത്....

ജയ് ഫലസ്‌തീന് പകരം ‘ജയ് ശ്രീറാം’; ഉവൈസിയുടെ വീടിന് നേരെ ആക്രമണം, ഗേറ്റിന് മുന്നിൽ ഇസ്രായേൽ അനുകൂല പോസ്റ്റർ

ഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഉവൈസിയുടെ വസതിക്കുനേരെ ആക്രമണം. ഇന്നലെ രാത്രി ഗേറ്റിനോട് ചേർന്ന മതിലിലെ നെയിം പ്ലേറ്റിൽ അക്രമികൾ കരിഓയിൽ ഒഴിക്കുകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. ഇതൊന്നും കൊണ്ട് താൻ ഭയപ്പെടില്ലെന്നും, അമിത് ഷായുടെ നോട്ടപ്പിശക് കൊണ്ടാണ് അക്രമം ഉണ്ടായതെന്നും ഉവൈസി ആരോപിച്ചു. ഉവൈസിയുടെ ഡൽഹിയിലെ...

പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവം; ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

റായ്പ്പൂർ: ഛത്തീസ്​ഗഢിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവത്തിൽ ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ. ബിജെപി പ്രവർത്തകനും ബിഎംഎസ് മഹാസമുന്ദ് ജില്ലാ ഉപാധ്യക്ഷനുമായ രാജാ അ​ഗർവാൾ, ഹരീഷ് മിശ്ര എന്നിവരാണ് പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശികളായ ഗുഡ്ഡു ഖാൻ, ചന്ദ് മിയ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സദ്ദാം ഖുറേഷി എന്നയാൾക്ക് ​ഗുരുതരമായി...

‘ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’; ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ക‍ർണാടക കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗ രം​ഗത്തെത്തി. ഇതിന് മുമ്പ് കോൺഗ്രസിന് ഭരണം കിട്ടിയപ്പോൾ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോൾ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ്...

പഴയ സ്നേക്ക് ഗെയിമിനൊപ്പം ക്യാമറ, ആപ്പുകള്‍, ഇരട്ട സിം, 4ജി; നോക്കിയ 3210 വീണ്ടും ഇന്ത്യയില്‍, വിലയറിയാം

ദില്ലി: മറക്കാന്‍ പറ്റുമോ 'നോക്കിയ 3210' മോഡല്‍. കയ്യിലൊതുങ്ങുന്ന നോക്കിയ 3210 ആഢംബര ഫോണ്‍ പോലെ ഉപയോഗിച്ച ഒരുകാലമുണ്ടായിരുന്നു നമുക്ക് മിക്കവര്‍ക്കും. ഈ ഫോണിലെ സ്നേക്ക് ഗെയിം ആര്‍ക്കും മറക്കാനാവില്ല. പുതിയ കാലത്ത് 4ജി കണക്റ്റിവിറ്റിയില്‍ ക്യാമറയും ആപ്പുകളും യൂട്യൂബും യുപിഐ സംവിധാനവും സഹിതം വമ്പന്‍ പ്രത്യേകതകളുമായി നോക്കിയ 3210 ഇന്ത്യന്‍ വിപണിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്....

സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് പലസ്തീന്‍’; ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ അപേക്ഷ. ഭരണഘടനയുടെ 102-ാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് അപേക്ഷ. ഹൈദരാബാദിൽ നിന്നുള്ള എം.പി.യും എ.ഐ.എം.ഐ.എം. അധ്യക്ഷനുമാണ് ഒവൈസി. ഒരു അന്യരാജ്യത്തോട് കൂറ് കാണിക്കുന്ന സാഹചര്യം പാർലമെന്റിലുണ്ടായെന്നും അതിനാൽ സഭാം​ഗത്വത്തിൽ നിന്നും...

മോദിക്ക് കൈ കൊടുത്ത് രാഹുൽ; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കർ തെരഞ്ഞെടുപ്പ് വേളയിൽ മോദിക്ക് കൈ കൊടുത്ത് രാഹുല്‍ ഗാന്ധി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഓം ബിര്‍ലയെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവായ രാഹുലും ഹസ്തദാനം നൽകി അഭിനന്ദിച്ചിരുന്നു. ഇതിനുശേഷമാണ് മോദിക്ക് രാഹുൽ ഹസ്തദാനം നൽകിയത്. മോദി, രാഹുല്‍, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചേര്‍ന്നാണ് ഓം ബിര്‍ലയെ സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചത്....

മസ്ജിദിന്റെ ഭാഗം പൊളിച്ചു; ഡൽഹി മംഗൾപുരിയിൽ സംഘർഷം

ന്യൂഡൽഹി: അനധികൃത നിർമാണമെന്നാരോപിച്ച് ഡൽഹി മംഗൾപുരിയിൽ മസ്ജിദിന്റെ ഭാഗം മുനിസിപ്പൽ അധികൃതർ പൊളിച്ചതിനെ തുടർന്ന് സംഘർഷം. വനിതകൾ അടക്കമുള്ളവരുടെ പ്രതിഷേധം രൂക്ഷമായതോടെ അധികൃതർ പൊളിക്കൽ നിർത്തി. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടതിനാൽ പൊളിക്കൽ നിർത്തിവെക്കാൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരോട് പൊലീസ് നിർദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് കനത്ത പൊലീസ് സന്നാഹവും ബുൾഡോസറുകളുമായി മുനിസിപ്പൽ കോർപറേഷൻ അധികൃതർ...

ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ; പ്രതിപക്ഷത്തിന് ആവേശമായി രാഹുല്‍ ഗാന്ധി

ദില്ലി: രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞയ്ക്ക് എത്തിയ രാഹുൽ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. രാഹുലിന് ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രം​ഗത്തെത്തി. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രം​ഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രം​ഗത്തെത്തി. അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു....

ചരിത്രത്തിലാദ്യമായി സ്പീക്കര്‍സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളയും കൊടിക്കുന്നിലും സ്ഥാനാര്‍ഥികള്‍

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി.സ്പീക്കര്‍ പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പിന് കളമൊരുങ്ങിയത്. പദവികള്‍ സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്. സമവായ ചര്‍ച്ചകളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ ബിജെപി തയ്യാറാകാതിരുന്നതോടെയാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. ഇന്ത്യ സഖ്യ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
- Advertisement -spot_img