ബംഗളൂരു: ചിക്കമംഗളൂരുവിൽ വിനോദയാത്രക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ മണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ നടത്തിയ തിരച്ചിലിലാണ് 1500 അടി താഴ്ചയിൽ മൃതദേഹം കണ്ടെത്താനായത്. മൂന്നുദിവസം മുമ്പാണ് കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയ ശ്രീനന്ദയെ കാണാതായത്.
പാലക്കാട് കടമ്പഴിപ്പുറം...
തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി സുഭാഷിണിയെ (ശാശ്വി ബാല) ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയ പരമ്പരയായ ‘കയലി’ലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരത്തെ ചെന്നൈ അയ്യപ്പൻതങ്കലിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടത്. ശ്രീലങ്കൻ വംശജയായ സുഭാഷിണി സിനിമകളിലും സജീവമായിരുന്നു.
മരണത്തിന് തൊട്ടുമുമ്പ് സുഭാഷിണി ഭർത്താവ് ബിബിൻ ചന്ദ്രയുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും...
ന്യൂഡല്‍ഹി: കഴിഞ്ഞ ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന ഗുരുതര ആരോപണവുമായി സാമ്പത്തിക വിദഗ്ധൻ ഡോ. പരകാല പ്രഭാകർ. അർധ രാത്രിക്കുശേഷം 17 ലക്ഷം പേർ വോട്ട് ചെയ്തെന്നും ഓരോ 20 സെക്കൻഡിലും ഒരു വോട്ട് രേഖപ്പെടുത്തിയതായും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം...
വിമാന ഇന്ധനത്തിന് വില കൂട്ടിയതോടെ രാജ്യത്തെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു. ടിക്കറ്റിൻ്റെ അടിസ്ഥാനനിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസർച്ചാർജാണ് വർധിപ്പിച്ചത്. ഇതോടെ വിമാനയാത്ര ഇനി ചെലവേറും.
ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിൽ 275 രൂപ മുതൽ 950 രൂപ വരെയാണ് വർധനവ്. അന്താരാഷ്ട്ര സർവീസുകളിൽ 900 രൂപ മുതൽ പതിനായിരം രൂപ വരെയും വർധിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തരസർവീസുകളിൽ...
ന്യൂഡല്‍ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു.
ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമായി പറയുന്നത്.
ബംഗളൂരുവില്‍, പെട്രോള്‍ വില ലിറ്ററിന് 7.41 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് ലിറ്ററിന് 119.85 രൂപയാണ് വില. പവര്‍ വേരിയന്റിന്...
ചെന്നൈ: തമിഴക വെട്രി കഴകവുമായി (ടിവികെ) തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പരീക്ഷണത്തിനൊരുങ്ങുന്ന വിജയ് യുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് നടന്‍ ആസ്തി വിവരങ്ങള്‍ പങ്കുവച്ചത്.
നടന്‍ വിജയ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം വിജയ്ക്ക് 615കോടിയുടെ സ്വത്തുവകകളാണ് ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 615 കോടി സ്വത്തില്‍...
ഡൽഹി: ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധത്തിനിടയിലും ഇന്ത്യയിലേക്കുള്ള പാചകവാതക നീക്കത്തിൽ ആശ്വാസം. ഇന്ത്യയുടെ രണ്ട് എൽപിജി കപ്പലുകൾ കൂടി വിജയകരമായി കടലിടുക്ക് പിന്നിട്ടു. ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ് എന്നീ ടാങ്കറുകളാണ് ഒമാൻ ഉൾക്കടലിലേക്ക് പ്രവേശിച്ചത്. ഇറാൻ പ്രഖ്യാപിച്ച സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടതാണ് കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കിയത്.
ഏകദേശം 90,000 ടൺ...
പൂനെ: ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മാനസിക പീഡനത്തിൽ മനംനൊന്ത് പൂനെയില്‍ 21കാരന്‍ ജീവനൊടുക്കി.നാസിക് ജില്ലയിലെ മാലേഗാവ് സ്വദേശി മുഹമ്മദ് സാദ് ആസിഫ് സയ്യദ് (21) ആണ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. താൻ അനുഭവിച്ച പീഡനങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോ റെക്കോർഡ് ചെയ്ത് ഒരു സുഹൃത്തിന് അയച്ചുകൊടുത്തതിന് ശേഷമായിരുന്നു യുവാവ് ജീവനൊടുക്കിയത്.
സുഹ്യത്തിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയും...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച്...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...