Monday, May 20, 2024

National

മുസ്‌ലിങ്ങള്‍ക്ക് റംസാന്‍ നോമ്പ് തുറ ഒരുക്കി ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രം

അഹമ്മദാബാദ്: മുസ്‌ലിങ്ങള്‍ക്ക് നോമ്പ് തുറ ഒരുക്കി ഗുജറാത്തിലെ വരന്ദവീര്‍ മഹാരാജ് ക്ഷേത്രം. ക്ഷേത്ര കമ്മിറ്റി വദ്ഗാം താലൂക്കിലെ ഗ്രാമത്തിലെ നൂറോളം മുസ്‌ലിം നിവാസികളെ 1200 വര്‍ഷം പഴക്കമുള്ള വരന്ദ വീര്‍ മഹാരാജ് ക്ഷേത്ര പരിസരത്ത് മഗ്‌രീബ് നമസ്‌കരിക്കാനും നോമ്പ് തുറക്കാനും ക്ഷണിക്കുകയായിരുന്നു. ‘വരന്ദ വീര്‍ മഹാരാജ് ക്ഷേത്രം ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ചരിത്ര സ്ഥലമാണ്. വര്‍ഷം...

ഇന്ധനവില വർധനവ്: വിമാനയാത്രക്കിടെ സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാവ് -വീഡിയോ

ദില്ലി: വിമാനയാത്രക്കിടെ ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാവ്. ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. മഹിളാ കോൺ​ഗ്രസ് നേതാവ് നെറ്റ ഡിസൂസയാണ് സ്മൃതി ഇറാനിയെ ചോദ്യം ചെയ്തത്. തർക്കത്തിന്റെ വീഡിയോ ഇവർ ട്വീറ്റ് ചെയ്തു. ''കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എൽപിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വാക്‌സിനുകളേയും എന്തിന് പാവങ്ങളെപ്പോലും...

‘ഹിജാബ്, ബീഫ്, ബാങ്ക്’ അതിരൂക്ഷ വര്‍ഗീയത തിരിച്ചടിക്കുന്നു; തമിഴ്‌നാട്ടിലേക്ക് ചേക്കേറാനൊരുങ്ങി കര്‍ണാടകയിലെ ഐ.ടി കമ്പനികള്‍

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള അതിരൂക്ഷ വര്‍ഗ്ഗീയ പ്രവൃത്തികള്‍ അവര്‍ക്കു തന്നെ തിരിച്ചടിയാവുന്നു. ഇന്ത്യയുടെ ഐ.ടി തലസ്ഥാനമായ ബംഗളൂരുവില്‍ നിന്നും വ്യാപകമായി ഐടി കമ്പനികള്‍ തമിഴനാട്ടിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിക്ഷേപം നടത്താന്‍ നിരവധി ഐടി കമ്പനികളെത്തുന്നുവെന്നും അതിനാല്‍ നിക്ഷേപ സംഗമം നടത്താനൊരുങ്ങുകയാണെന്നും തമിഴ്‌നാട് ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞതായി ദി...

വഖഫ് ബോര്‍ഡ് നിരോധിക്കണമെന്ന് കര്‍ണാടകയില്‍ ആവശ്യം, സര്‍ക്കാരിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി

ബംഗളൂരു- വഖഫ് ബോര്‍ഡ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രചാരണവുമായി സംസ്ഥാന സര്‍ക്കാരിന് ബന്ധമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വഖഫ് ബോര്‍ഡിനെയും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളെയും നിരോധിക്കണമെന്ന് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് വിവിധ വേദികളില്‍ നടത്തിയ പ്രചാരണത്തില്‍ ആവശ്യപ്പെട്ടു. 'ആളുകള്‍ അവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നു. നിയമങ്ങള്‍ക്കനുസൃതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രചാരണങ്ങളുമായി സര്‍ക്കാരിന്...

ജയിലിൽ കഴിയുന്ന ഭർത്താവിൽ നിന്നും കുഞ്ഞ് വേണമെന്ന് ഭാര്യ; പരോൾ നൽകി കോടതി

ജയിലിൽ കഴിയുന്ന ഭർത്താവിൽ നിന്നും കുഞ്ഞ് വേണം, പ്രതിക്ക് 15 ദിവസത്തെ പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശം പരിഛേദം 21 ജീവികാനുള്ള അവകാശം അനുസരിച്ചാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്. പ്രതിയുടെ ഭാര്യയാണ് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചത്. പ്രതിയുടെ ഭാര്യ കുറ്റവാളിയല്ലാത്ത സ്ഥിതിക്ക് വിധി കൊണ്ട് അവർക്കുണ്ടാകുന്ന അവകാശലംഘനം മാനിച്ചാണ്...

ലാത്തി പിടിച്ചുവാങ്ങി പൊലീസുകാരനെ പൊതിരെ തല്ലി യുവാവ്, വീഡിയോ

ഇൻഡോർ: ലാത്തി പിടിച്ചുവാങ്ങി പൊലീസ് കോൺസ്റ്റബിളിനെ പൊതിരെ തല്ലി യുവാവ്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. യൂണിഫോമിൽ നിൽക്കുന്ന കോൺസ്റ്റബിള്‌‍ ജയ്പ്രകാശ് ജയ്‌സ്വാളിനാണ് അടിയേറ്റത്. പൊതുജനമധ്യത്തിലായിരുന്നു മർദനം. സംഭവത്തിൽ 25 കാരനായ ദിനേശ് പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഡോറിലെ വെങ്കിടേഷ് നഗറിൽ പ്രതിയുടെയും മർദനമേറ്റ പൊലീസുകാരന്റെയും വാഹനം ചെറിയ...

ബിഹാറിൽ വെറൈറ്റി മോഷണം: 60 അടി നീളമുള്ള പാലം മോഷ്ടിച്ചത് പട്ടാപ്പകൽ

പട്ന: പട്ടാപ്പകൽ 60 അടി നീളമുള്ള പാലം മോഷ്ടിച്ചു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് അസാധാരണ മോഷണം അരങ്ങേറിയത്. അമിയാവറിലെ അറ കനാലിന് കുറുകെ നിർമ്മിച്ച പാലമാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത്. സംസ്ഥാന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ സംഘം ഗ്യാസ് കട്ടറുകളും ജെ.സി.ബിയും അടക്കമുള്ള മെഷീനുകൾ ഉപയോഗിച്ച് പാലം പൊളിച്ചുനീക്കിയ ശേഷം അവശിഷ്ടങ്ങളുമായി കടന്നുകളയുകയായിരുന്നു. പാലം പൊളിക്കുന്നതിനായി...

എ ടി എമ്മില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം: ആര്‍ബിഐ

രാജ്യത്തെ ബാങ്കുകളിലും എ ടി എമ്മുകളിലും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. യുപിഐ സംവിധാനം ഉപയോഗിച്ചാണ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സാധ്യമാകുക. ഇടപാടുകള്‍ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. എ ടി എം തട്ടിപ്പുകള്‍ തടയാനും ഇതുവഴി സാധിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. പണവായ്പ സംബന്ധിച്ച...

‘മുസ്‌ലിം ഡ്രൈവർമാരെ വിളിക്കരുത്’; കർണാടകയിൽ വിദ്വേഷ പ്രചാരണവുമായി വീണ്ടും സംഘ്പരിവാർ

ബംഗളൂരു: യാത്രകൾക്കായി മുസ്‌ലിം കാബ് ഡ്രൈവർമാരെ വിളിക്കരുതെന്നാവശ്യപ്പെട്ട് കർണാടകയിൽ സംഘ്പരിവാർ പ്രചാരണം. ഭാരത് രക്ഷാ വേദിക എന്ന തീവ്രഹിന്ദു ഗ്രൂപ്പാണ് വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തുന്നത്. ബംഗളൂരുവിൽ അടക്കം നിരവധിയിടങ്ങളിൽ സംഘടനാ പ്രവർത്തകർ വീടുകയറിയിറങ്ങി. 'നമ്മൾ ക്ഷേത്രത്തിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പോകുമ്പോൾ നോൺ വെജ് ഭക്ഷണം കഴിക്കാറില്ല. എന്നാൽ നമ്മുടെ ദൈവത്തിലും സംസ്‌കാരത്തിലും വിശ്വസിക്കാത്തവരുടെ കൂടെയാണ്...

ജയിലില്‍ വച്ച് സുഹൃത്തുക്കളായി: ഉടമസ്ഥനില്ലാത്ത വീട്ടില്‍ കയറി 1.76 കോടിയും 12 ലക്ഷത്തിന്റെ സ്വര്‍ണവും മോഷ്ടിച്ച് പങ്കുവച്ചു: വിദേശമദ്യവും കഴിച്ചുമടങ്ങി, വീണ്ടും ജയിലിലേക്ക്

ബംഗളൂരു: ഉടമസ്ഥനില്ലാത്ത തക്കം നോക്കി വീട്ടില്‍ നിന്നും 1.76 കോടി രൂപയും 12 ലക്ഷം രൂപയുടെ സ്വര്‍ണവും കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. സുബ്രഹ്‌മണ്യപുര സ്വദേശിയായ സുനില്‍കുമാര്‍, മാണ്ഡ്യ സ്വദേശിയായ ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ കെഎസ് ലേഔട്ടിലെ സന്ദീപ് ലാല്‍ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. നേരത്തെ മയക്കുമരുന്ന് കേസിലും മോഷണക്കേസിലും പ്രതികളായിരുന്ന...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img