National

കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡോവ് അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ

ദില്ലി: കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്ന് ഡോവ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ഷാമ്പൂ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് യുണിലിവർ. ക്യാൻസറിന് കാരണമായേക്കാവുന്ന ബെൻസീൻ എന്ന രാസവസ്തു കലർന്നിരിക്കുന്നുവെന്ന് സംശയിക്കുന്നതിനെ തുടർന്നാണ് നടപടി. 2021 ഒക്ടോബറിനു മുമ്പ് നിർമ്മിച്ച ഉൽപ്പന്നങ്ങളെയാണ് യുണിലിവർ തിരിച്ചു വിളിച്ചിരിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത...

അയോധ്യ വിധി; ഹാദിയ കേസില്‍ എന്‍ഐഎ; ജഡ്ജി ലോയ കേസ്; ജയ് ഷായ്ക്ക് അനുകൂലവിധി; ചന്ദ്രചൂഡ് നിരാശപ്പെടുത്തിയ വ്യക്തിയെന്ന് ദവെ

അടുത്ത  ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രാജ്യത്തെ സുപ്രധാനമായ പല കേസുകളിലും നിരാശപ്പെടുത്തിയ ആളാണെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെ. ശ്രീരാമ ജന്മഭൂമിക്ക് അനുകൂലമായുള്ള അയോധ്യ വിധി എഴുതിയത് തന്നെ അദ്ദേഹമാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെന്നും ജഡ്ജി ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി...

കാർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ​യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു -വീഡിയോ

ദില്ലി: ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 35കാരനെ ആളുകൾ നോക്കിനിൽക്കെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭക്ഷണശാലയ്ക്ക് പുറത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. വരുൺ എന്നയാളാണ് കൊല്ലപ്പെട്ടത്. മർദനത്തിനിരയായി റോഡിൽ ഇരിക്കുകയായിരുന്ന യുവാവിനെ മറ്റൊരു യുവാവ് ഇഷ്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഭക്ഷണശാലയ്ക്ക് സമീപത്തെ താമസക്കാരനാണ്...

തണുത്ത് വിറച്ച് ബെംഗലൂരു; 14 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ തണുപ്പ്

ബെംഗളൂരു: കനത്ത മഴയ്ക്ക് പിന്നാലെ ബെംഗളൂരു നഗരം തണുത്ത് വിറയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ചവരെ നഗരത്തില്‍ കനത്ത മഴയായിരുന്നു. മഴ ശമിച്ചതിന് പിന്നാലെ നഗരം കൊടും തണുപ്പിലേക്ക് കടന്നു. തീരപ്രദേശങ്ങളിലും വടക്കൻ ഉൾപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലെ മിക്കയിടങ്ങളിലും താപനിലയിൽ വലിയ ഇടിവാണ് അനുഭവപ്പെട്ടത്. പതിനാല് വര്‍ഷത്തിനിടെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍...

കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം ഗണപതിയും ലക്ഷ്മിയും വേണം; കെജരിവാള്‍

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യത്തെ സാമ്പത്തിക നില മോശം അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ മഹാത്മഗാന്ധിയുടെ ചിത്രത്തിനൊപ്പം ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉള്‍പ്പെടുത്തണം. രാജ്യത്തിന് ഐശ്വര്യം വരണമെന്നും ഓരോ കുടുംബവും സമൃദ്ധരായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതായി കെജരിവാള്‍ പറഞ്ഞു. ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുണ്ടെങ്കില്‍ എന്തുകൊണ്ട്...

പോപ്പുലര്‍ ഫ്രണ്ടിന്റെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ കര്‍ശനമായി നീരീക്ഷിക്കാന്‍ എന്‍ ഐ എ

കോയമ്പത്തൂര്‍ ചാവേര്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് നിരോധിത സഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നീരീക്ഷിക്കാന്‍ എന്‍ ഐ ഐ. കേരളാ തമിഴ്‌നാട് ആഭ്യന്തര വകുപ്പുകളോടും എന്‍ ഐ എ ഇതാവശ്യപ്പെട്ടതായി അറിയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഉയര്‍ന്ന തലത്തിലുള്ള നേതാക്കള്‍ മാത്രമാണ് നിരോധനത്തെത്തുടര്‍ന്ന് അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ വലിയൊരു വിഭാഗം അണികള്‍ നിരോധനത്തെത്തുടര്‍ന്ന് നിശബ്ദരാണ്....

മംഗളൂരുവിൽ 43.39 ലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിൽ

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 846 ഗ്രാം സ്വർണവുമായി ശിവമോഗ സ്വദേശി പിടിയിൽ. ശിവമോഗ അംബേദ്കർ നഗർ ഫസ്റ്റ് ക്രോസ് റോഡിലെ അബ്ദുൾ റഹീം (27) ആണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. സ്വർണം രാസവസ്തുക്കൾ ചേർത്ത് പശരൂപത്തിലാക്കി, അത് ഗോളങ്ങളാക്കി ശരീരത്തിനുള്ളിലും ജീൻസ് പാന്റ്സിലും ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു. പിടിച്ചെടുത്ത...

തെളിവില്ലാതെ ഭർത്താവിനെ സ്ത്രീലമ്പടൻ, മദ്യപാനി എന്ന് വിളിക്കുന്നത് ക്രൂരത; കോടതി

മുംബൈ: ഭർത്താവിനെ തെളിവുകളില്ലാതെ സ്ത്രീലമ്പടൻ, മദ്യപാനി എന്നൊക്കെ വിളിക്കുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി. പൂനെ സ്വദേശികളായ ദമ്പതികൾക്ക് വിവാഹമോചനം നൽകിയുള്ള കുടുംബ കോടതി വിധി ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം. താനും വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ 2005 നവംബറിലെ പൂനെ കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് 50കാരിയായ സ്ത്രീ നൽകിയ അപ്പീൽ തള്ളിയാണ്...

ദാറുല്‍ ഉലൂം അടക്കം 307 മദ്റസകള്‍ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് യു.പി

ലഖ്‌നൗ: രാജ്യത്തെ പ്രശസ്ത ഇസ്‌ലാമിക മതപഠന കേന്ദ്രമായ ദാറുൽ ഉലൂമിനെ നിയമവിരുദ്ധ മദ്‌റസയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് ഭരണകൂടം. സഹാറൻപൂർ ജില്ലാ ഭരണകൂടം പുറത്തിറക്കിയ 307 നിയമവിരുദ്ധ മദ്‌റസകളുടെ കൂട്ടത്തിലാണ് ദയൂബന്ദിൽ സ്ഥിതിചെയ്യുന്ന ദാറുൽ ഉലൂമും ഉൾപ്പെട്ടിരിക്കുന്നത്. യു.പി ഭരണകൂടത്തിനു കീഴിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി...

സവര്‍ക്കര്‍ റാലിക്കിടെ ജയ് ശ്രീറാം മുഴക്കി മുസ്‌ലിം യുവാവിന്റെ കാര്‍ അടിച്ചുതകര്‍ത്ത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകയും സംഘവും; കേസെടുത്ത് പൊലീസ്

ബെം​ഗളുരു: കർണാടകയിൽ ബജ്രംഗ്ദള്‍ റാലിക്കിടെ ജയ് ശ്രീറാം മുഴക്കി മുസ്‌ലിം യുവാവിന്റെ കാര്‍ അടിച്ചുതകര്‍ത്ത് കൊല്ലപ്പെട്ട നേതാവ് ഹർഷയുടെ സഹോദരിയും സംഘവും. കർണാടകയിലെ ശിവമോ​ഗയിൽ കഴിഞ്ഞദിവസമാണ് ആക്രമണം നടന്നത്. സംഭവത്തിൽ ബജ്രം​ഗ്ദൾ പ്രവർത്തകയും ഹർഷയുടെ സഹോദരിയുമായ അശ്വിനിക്കും മറ്റ് പത്തു പേർക്കുമെതിരെ ശിവമോഗ പൊലീസ് കേസെടുത്തു. ഈ മാസം 22ന് വൈകീട്ട് 5.15 ഓടെ സവർക്കർ...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img