കാർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ​യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു -വീഡിയോ

0
233

ദില്ലി: ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 35കാരനെ ആളുകൾ നോക്കിനിൽക്കെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭക്ഷണശാലയ്ക്ക് പുറത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. വരുൺ എന്നയാളാണ് കൊല്ലപ്പെട്ടത്. മർദനത്തിനിരയായി റോഡിൽ ഇരിക്കുകയായിരുന്ന യുവാവിനെ മറ്റൊരു യുവാവ് ഇഷ്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഭക്ഷണശാലയ്ക്ക് സമീപത്തെ താമസക്കാരനാണ് ഇയാൾ. പാൽ ബിസിനസ് ഉടമയാണ്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണശാലയ്ക്ക് പുറത്ത് വരുൺ കാർ പാർക്ക് ചെയ്തിരുന്നു.

തൊട്ടടുത്തുള്ള വാഹനത്തിന്റെ ഡോറുകൾ തുറക്കാനാകാത്ത തരത്തിലാണ് കാർ പാർക്ക് ചെയ്തിരുന്നതെന്നും ഇത് വരുണും മറ്റ് കാറിലുണ്ടായിരുന്നവരും തമ്മിൽ തർക്കത്തിനിടയാക്കിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. തർക്കം അടിയിൽ കലാശിച്ചു. വരുൺ ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലക്ക് മാരകമായി പരിക്കേറ്റ വരുണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അഞ്ച് പൊലീസ് സംഘങ്ങൾ പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നും അറിയിച്ചു. കൊല്ലപ്പെട്ട അരുണിന്റെ ബന്ധുക്കൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തി.

ഗാസിയാബാദില്‍ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും പൊലീസ് നിഷ്ക്രിയമാണെന്നും ആരോപണമുയര്‍ന്നു. പൊതുസ്ഥലത്ത് ആളുകള്‍ നോക്കി നില്‍ക്കെയുണ്ടായ കൊലപാതകം നഗരത്തെ ഞെട്ടിച്ചിട്ടുണ്ട്. റോഡരികിലെ ചെറുഭക്ഷണശാലകളില്‍ പോലും മദ്യം ലഭിക്കുന്ന അവസ്ഥയാണെന്നും ആരോപണമുയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here