ബെംഗളൂരു: കര്‍ണാടകയിലെ കലബുറഗി റെയില്‍വേ സ്റ്റേഷന്റെ ചുമരുകളില്‍ പച്ച നിറത്തിലുള്ള പെയിന്റ് അടിച്ചതില്‍ പ്രതിഷേധം. പച്ച പെയിന്റടിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍ റെയില്‍വേ സ്റ്റേഷനില്‍ മുന്നില്‍ സംഘമായി പ്രതിഷേധിക്കുകയാണ്.
റെയില്‍വേ സ്റ്റേഷനില്‍ പച്ച പെയിന്റ് അടിച്ചതില്‍ പ്രതിഷേധിക്കുന്ന ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ മുസ്‌ലിം പള്ളിപോലെയുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.
ചൊവ്വഴ്ച രാവിലെ 11.30 മുതലാണ് പച്ച...
ദൗസ: ഏഴ് വര്‍ഷം മുന്‍പ് മരിച്ചതായി സ്ഥിരീകരിച്ച സ്ത്രീയെ മെഹന്ദിപൂർ ബാലാജി പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു.യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടു പേര്‍ ഒന്‍പത് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം 2015ലായിരുന്നു സോനു സെയ്നിയും ആര്‍തി ദേവിയും തമ്മിലുള്ള വിവാഹം. വിവാഹത്തിനു ശേഷം പണത്തോടൊപ്പം...
ന്യൂഡൽഹി: രണ്ടായിരം രൂപയുടെ കറൻസിയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തണമെന്ന് ബിജെപി എം പി സുശീൽ മോദി. 2,000 രൂപ നോട്ടുകൾ നിലവിൽ റിസർവ്വ് ബാങ്ക് അച്ചടിക്കുന്നില്ലെന്നും സാധാരണക്കാർ നോട്ട് വിനിയോഗിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഘട്ടം ഘട്ടമായുള്ള നോട്ട് നിരോധനം പ്രാവർത്തികമാക്കണമെന്ന് ബീഹാർ മുൻ ധനമന്ത്രിയായിരുന്ന സുശീൽ മോദി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
2,000 രൂപയ്ക്ക് നിരോധനമേർപ്പെടുത്തിയ ശേഷം കറൻസി മാറി...
മെൽബൺ∙ വിമാനയാത്രക്കാരുടെ ലഗേജുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മെൽബൺ വിമാനത്താവളത്തിൽനിന്നുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ജീവനക്കാർ ലഗേജുകൾ അലക്ഷ്യമായി വലിച്ചെറിയുകയും മറിച്ചിടുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമാണ്.
കൺവെയർ ബെൽറ്റിലേക്ക് യാത്രക്കാരുടെ ലഗേജ് രണ്ടു ജീവനക്കാർ വലിച്ചെറിയുന്നതാണ് വിഡിയോയിലുളളത്. ചില ബാഗുകൾ വലിച്ചെറിയുമ്പോൾ...
ന്യൂഡൽഹി∙ 2022 നവംബർ വരെ ആകെ 3,083 കിലോ കള്ളക്കടത്തു സ്വർണം പിടിച്ചെടുത്തതായി കേന്ദ്രം. ഇതിൽ കൂടുതൽ പിടിച്ചെടുത്തത് കേരളത്തിൽനിന്നാണ്. കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. കഴിഞ്ഞ വർഷം 2,383 കിലോ സ്വർണവും 2020ൽ 2,154 കിലോ സ്വർണവും 2019ൽ 3,673 കിലോ സ്വർണവും പിടിച്ചെടുത്തു. ഈ വർഷം ഇതുവരെ...
ഇന്ത്യൻ വിവാഹങ്ങളിൽ പലപ്പോഴും അനേകം അതിഥികൾ പങ്കെടുക്കാറുണ്ട്. ചിലപ്പോഴൊക്കെ ചില വഴക്കുകളും ഉണ്ടാകാറുണ്ട്. ചിലതെല്ലാം കയ്യാങ്കളി വരെ എത്താറുമുണ്ട്. ഇന്ന് മൊബൈൽ ഫോണും ക്യാമറകളും സാമൂഹിക മാധ്യമങ്ങളും ഒക്കെ സജീവമായൊരു കാലത്ത് അങ്ങനെ ഒരു സംഭവം ഉണ്ടായാൽ അത് പ്രചരിക്കാൻ അധികം സമയമൊന്നും വേണ്ട. ഇവിടെയും അതുപോലെ ഒരു വിവാഹത്തിന് കൂട്ടത്തല്ല് തന്നെ നടന്നു.
എന്നാൽ,...
ഭോപ്പാൽ: തോളിൽ ഒരു ബാഗുമായി എന്നും കോളജിലെത്തും. സുഹൃത്തുക്കളുമായി കാന്റീനിൽ സമയം ചെലവഴിക്കും. അവരുമായി കൂട്ടുകൂടും.. എന്നാൽ ക്യാമ്പസിലെ റാഗിങ്ങിന്റെ തെളിവുകൾ ശേഖരിക്കുന്ന ഒരു രഹസ്യ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു അതെന്ന് ആരും തിരിച്ചറിഞ്ഞില്ല.
ഇൻഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിൽ അടുത്തിടെ നടന്ന റാഗിങിലെ പ്രതികളെ തിരിച്ചറിഞ്ഞ സംഭവത്തിൽ നിർണായക പങ്ക് വഹിച്ചത് മധ്യപ്രദേശ് സാന്യോഗിതാഗഞ്ച്...
കര്‍ണാടകയില്‍ അഞ്ച് വയസുകാരിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. റൈച്ചുര്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകറാണ് അറിയിച്ചത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
കര്‍ണാടകയില്‍ ആദ്യമായാണ് രോഗം സ്ഥിരീകരിത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു.
എന്താണ്...
ഗുജറാത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്. 182 അംഗ സഭയില്‍ ബിജെപിയ്ക്ക് ലഭിച്ചത് 156 സീറ്റുകള്‍. കഴിഞ്ഞ തവണത്തെ 99ല്‍ നിന്നാണ് ഇത്രയും മികച്ച ജയം കരസ്ഥമാക്കിയത്. നഷ്ടം കോണ്‍ഗ്രസിനും. അവരുടെ സീറ്റ് 77 ല്‍ നിന്ന് 16 ആയി കുറഞ്ഞു. എന്നാല്‍ ഇതിനിടയില്‍ സംഭവിച്ച മറ്റൊരു കാര്യം മുസ്ലീം...
ടോൾ പ്ലാസകൾ അപ്രത്യക്ഷമാകും, ഫാസ്ടാഗും വേണ്ട, രാജ്യത്ത് ടോളുകൾ പിരിക്കാൻ പുതിയ സംവിധാനം വരുന്നു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ അഥവാ എഎൻപിആർ ക്യാമറകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കാനിരിക്കുന്ന പുതിയ സംവിധാനം.
ടോൾ പ്ലാസകളിലെ തിരക്കൊഴിവാക്കാനാണ് പരമ്പരാഗത പണമിടപാട് അവസാനിപ്പിച്ച് ഫാസ്ടാഗുകൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. പക്ഷേ ഇവയും ഫലപ്രദമല്ലെന്ന് കണ്ടതോടെയാണ് പുതിയ സംവിധാനം പരീക്ഷിക്കാൻ അധികൃതർ നിർബന്ധിതരായത്....
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...