Monday, May 20, 2024

National

ബാഗ് പരിശോധിക്കാന്‍ വിസമ്മതിച്ചു; യുവാവിനെ വെടിവച്ച് പൊലീസ്, വീഡിയോ

പഞ്ചാബ്: പരിശോധനക്കിടെ യുവാവിന്‍റെ കാലിലേക്ക് വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ. പഞ്ചാബിലെ മൊഹാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമരങ്ങേറിയത്. പരിശോധനക്കിടെ മറ്റു രണ്ടുപേർക്കൊപ്പം ചേർന്ന് പൊലീസുകാരനെ അക്രമിക്കാൻ ശ്രമിച്ച യുവാവിന്‍റെ കാലിലേക്ക് പൊലീസുകാരൻ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെടുയുതിർത്ത പൊലീസ് ഉദ്യോഗസ്ഥൻ ബൽവീന്ദർ സിങ്ങിനെ സസ്‌പെൻഡ് ചെയ്തു. മൊഹാലിയിലെ ഹബേത്പുർ ഗ്രാമത്തിലാണ്...

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

ചെന്നൈ: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു.  ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വൈകിട്ടോടെനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു....

നൂപുര്‍ ശര്‍മയെ പിന്തുണച്ച ആളെ തലയറുത്ത് കൊന്നു; രാജസ്ഥാനില്‍ സംഘര്‍ഷാവസ്ഥ

ജയ്പൂർ: രാജസ്ഥാനിലെ ഉദ്ദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ കൊലപ്പെടുത്തി. തല അറുത്ത് മാറ്റിയാണ് കൊലപ്പെടുത്തിയത്. രണ്ട് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമികളെ തിരിച്ചറിഞ്ഞതായി രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അക്രമികളെന്ന് കരുതുന്നവരുടെ വീഡിയോയും അതിനിടെ പുറത്തു വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ജൂലൈ ഒന്ന് മുതൽ നിരോധനം; നിരോധിക്കപ്പെട്ട വസ്തുക്കളും പിഴത്തുകയും അറിയാം

ന്യൂഡൽഹി: മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ജൂലൈ ഒന്ന് മുതൽ നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാണം, ശേഖരണം, ഇറക്കുമതി, വിൽപന, വിതരണം എന്നിവക്കെല്ലാം നിരോധനമുണ്ടാകും എന്താണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപനങ്ങൾ ഒറ്റത്തവണ ഉപയോഗിച്ചതിന് ശേഷം പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളാാണ് ഇത്. നിരോധനത്തിലൂടെ കൃത്യമായി സംസ്കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ്...

എലികളുടെ വിളയാട്ടം, കര്‍ണാടക പൊലീസ് സ്‌റ്റേഷനില്‍ ‘പൂച്ചപ്പൊലീസ്’ ഇറങ്ങി!

പൊലീസ് സ്‌റ്റേഷന്‍ എലികള്‍ ആക്രമിച്ചാല്‍ പൊലീസുകാര്‍ എന്തു ചെയ്യും? ലാത്തിയും തോക്കും കണ്ണീര്‍ വാതകവുമൊന്നും ചെലവാകാത്ത സാഹചര്യത്തില്‍, അവര്‍ ഇപ്പോള്‍ അതിപുരാതനമായ ആ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്-പൂച്ചകള്‍! അതെ, എലികള്‍ കയറി നിരങ്ങുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ പൊലീസ് സ്‌റ്റേഷനില്‍ പൂച്ചകളെ ഇറക്കിയിരിക്കുകയാണ്.  ബംഗളുരു നഗരത്തില്‍നിന്നും 80 കിലോ മീറ്റര്‍ അകലെ ഗൗരിബിദനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് ഒടുവില്‍ 'പൂച്ചപ്പൊലീസ്'...

ഇന്ത്യൻ രാഷ്ട്രപതിയുടെ ജീവിതരീതി എങ്ങനെ? ശമ്പളം, വാഹനം, വീട്, എന്നിവയെക്കുറിച്ച് അറിയാം

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കാന്‍ പോവുകയാണ്. അടുത്ത രാഷ്ട്രപതി ആരാകും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. വിവിധ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകളും പൊടിപൊടിയ്ക്കുകയാണ്. രാഷ്ട്രപതി എന്നാല്‍ രാജ്യത്തിന്റെ പ്രഥമ പൗരനാണ്. വളരെ പ്രധാനപ്പെട്ട പദവിയാണിത്. രാഷ്ട്രപതി ആകാന്‍ വേണ്ട യോഗ്യത എന്തൊക്കെയാണ്? ഇന്ത്യന്‍ രാഷ്ട്രപതിയുടെ ജീവിതം എങ്ങനെയൊക്കെ ആയിരിക്കും? ശമ്പളം എത്രയാണ്? വളരെ...

രാജ്യത്തെ നടുക്കി വീണ്ടും കൂട്ട ബലാത്സംഗം, ഉത്തരാഖണ്ഡിൽ ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായി

റൂർക്കി: ഉത്തരാഖണ്ഡിൽ ഓടുന്ന കാറിനുള്ളിൽ അമ്മയും ആറ് വയസ്സുകാരി മകളും കൂട്ടബലാത്സംഗത്തിന്നിരയായി. ഹരിദ്വാറിന് അടുത്ത് റൂർക്കിയിലാണ് സംഭവം നടന്നത്. മുസ്ലീം തീർത്ഥാടന കേന്ദ്രമായ പിരൺ കാളിയാറിലേക്ക് പോകുകയായിരുന്നു അമ്മയും മകളും എന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ സോനു എന്നയാളും അയാളുടെ സുഹൃത്തുക്കളും ചേർന്നാണ് ഇരുവർക്കുമെതിരെ അതിക്രമം നടത്തിയത്. തുടർന്ന്...

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിന് വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നു; 88 ലക്ഷത്തിലധികം ചിലവാക്കിയാണ് വാഹനം വാങ്ങുന്നത്

മുഖ്യമന്ത്രിയുടെ എസ്‌കോർട്ടിന് വീണ്ടും വാഹനം വാങ്ങുന്നു. 88 ലക്ഷത്തിലധികം ചിലവാക്കി കിയ അടക്കം നാല് വാഹനങ്ങളാണ് വാങ്ങുന്നത്. 2022 ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയർ കാറും വാങ്ങാൻ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ...

മുംബൈയില്‍ നിരോധനാജ്ഞ; വിമത എം.എല്‍.എമാരുടെ വസതിക്ക് നേരെ വ്യാപക ആക്രമണം

മുംബൈ: മഹാരാഷ്ട്രയില്‍ വിമത എം.എല്‍.എമാരുടെ ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. വിമത എം.എല്‍.എമാരുടെ കുടുംബങ്ങള്‍ അടക്കം ഭീഷണിയിലെന്ന് മുന്‍ മന്ത്രി ഏക് നാഥ് ഷിന്‍ഡെ പറഞ്ഞു. ശിവസേനയില്‍ നിന്ന് പിന്മാറിയതിന്റെ പ്രതികാരമായി കുടുംബാംഗങ്ങള്‍ക്കുള്ള സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചെന്നും ഏക് നാഥ് ഷിന്‍ഡെ ആരോപിച്ചു. എന്നാല്‍ സുരക്ഷ പിന്‍വലിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിഷേധങ്ങള്‍ ശക്തമായതോടെ...

അഞ്ചുമാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ ഓടയില്‍; ലിംഗ നിര്‍ണയത്തിന് ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്ന് പൊലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയില്‍. ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളാണിതെന്നും ലിംഗ നിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും...
- Advertisement -spot_img

Latest News

മുറിപൂട്ടി കിടന്നുറങ്ങി 2 വയസുകാരി, പാതിരാത്രിയിൽ വീട്ടുകാരുടെ നെട്ടോട്ടം, രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

കാഞ്ഞിരപ്പള്ളി: മുറിയിൽ കയറി വാതിലടച്ച് പൂട്ടി രണ്ടു വയസുകാരി കിടന്നുറങ്ങി. മുറിക്കുള്ളിൽ കയറാനാകാതെ പരിഭ്രാന്തരായി വീട്ടുകാർ, ഒടുവിൽ രക്ഷകരായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം...
- Advertisement -spot_img