Thursday, September 18, 2025

National

‘ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷൻ ഇനി മങ്കമേശ്വർ മന്ദിർ സ്റ്റേഷൻ’; യോഗി ആദിത്യനാഥ്

ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനെ ഇനി മുതൽ മങ്കമേശ്വർ മന്ദിർ സ്റ്റേഷനായി പ്രഖ്യാപിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് ഇനി മങ്കമേശ്വർ ക്ഷേത്രത്തിന്റെ പേരിലാകും അറിയപ്പെടുക എന്ന് അദ്ദേഹം വ്യക്തമാക്കി. ഫത്തേഹാബാദിലെ താജ് ഈസ്റ്റ് ഗേറ്റ് മെട്രോ സ്റ്റേഷനിൽ മെട്രോയുടെ അതിവേഗ ട്രയൽ റൺ...

ഭര്‍ത്താവിനെ വെട്ടിനുറുക്കി കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞു; ഭാര്യ അറസ്റ്റില്‍

പിലിഭിത്ത്: ഭര്‍ത്താവിനെ വെട്ടിനുറുക്കി കഷണങ്ങളാക്കി കനാലില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. ഗജ്‌റൗള മേഖലയിലെ ശിവനഗർ സ്വദേശിയായ രാം പാലാണ്(55) മരിച്ചത്. ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം ഭാര്യ ദുലാരോ ദേവി മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞു. പിതാവിനെ കാണാനില്ലെന്ന മകന്‍ സണ്‍പാലിന്‍റെ പരാതിയില്‍ നടത്തിയ...

കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റ് ഹണിമൂണ്‍ യാത്ര, മൊബൈൽ ഫോണ്‍ വാങ്ങി: ദമ്പതികൾ അറസ്റ്റിൽ

കൊൽക്കത്ത∙ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ എട്ട‌ു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിനു ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ കണ്ടെത്തി. ദമ്പതികളുടെ കൈവശം പുതിയ ഫോൺ ഉണ്ടെന്നു കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണു വിവരം പൊലീസിൽ അറിയിച്ചത്. ഒന്നരമാസം മുൻപാണ് സംഭവം നടന്നതെങ്കിലും...

മരത്തിന് താഴെ വിശ്രമിച്ച മനുഷ്യന്റെ ഷർട്ടിനുള്ളിലൊരു വലിയ മൂർഖൻ, പിന്നെ സംഭവിച്ചത്…

പണിക്കിടെ തുറന്ന് കിടക്കുന്ന വയലിൽ കുറച്ച് നേരം വിശ്രമിക്കാം എന്ന് കരുതുന്ന അനേകം ജോലിക്കാരുണ്ട്. എന്നാൽ, അതേ സമയം തന്നെ ഒരു മരത്തിന്റെ തണൽ കൂടി ഉണ്ടെങ്കിൽ അത് കുറേക്കൂടി ആശ്വാസം ആയിരിക്കും. എന്നാൽ, എല്ലാ സമയത്തും അത് അത്ര സുരക്ഷിതമാവണം എന്നില്ല. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അങ്ങനെ...

‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുന്നു’: മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയില്‍ രാജി

ദില്ലി: മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയിൽ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചാണ് ബിജെപി നേതാവ് വിനോദ് ശർമ്മ പാർട്ടി അംഗത്വമടക്കം രാജിവച്ചത്. ബിഹാറിൽ ബിജെപിയുടെ വക്താവായിരുന്നു ഇദ്ദേഹം. കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി.

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിംഗപ്പൂരില്‍ ഗൂഢാലോചനയെന്ന് ഡികെ; മന്ത്രിമാര്‍ക്കെതിരെ 11 എംഎല്‍എമാര്‍ കത്ത് നല്‍കി; നിയമസഭാകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ്

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ രാജ്യത്തിന് പുറത്ത് ഗൂഢാലോചനകള്‍ നടക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സിംഗപ്പൂരിലാണ് ഇത്തരം ഒരു നീക്കം നടക്കുന്നത്. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയുമായി കുമാരസ്വാമി സംയുക്ത വാര്‍ത്തസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഡികെയുടെ ആരോപണം. ശിവകുമാറിന്റെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ കര്‍ണാടകയില്‍...

ഓഹരി വിപണയിലേക്ക് കൊടുങ്കാറ്റായി തിരിച്ചെത്തി അദാനി ഗ്രൂപ്പ്; ഒറ്റ ദിവസത്തെ നേട്ടം 50,501 കോടി രൂപ; എന്‍ഡിടിവിയിലേക്ക് പണമെറിഞ്ഞ് ചെറുകിട നിക്ഷേപകര്‍

ഓഹരി വിപണിയിലേക്ക് വന്‍ തിരിച്ചുവരവ് നടത്തി അദാനി ഗ്രൂപ്പ്. അദാനിയുടെ ഉടമസ്ഥതയിലുള്ള 10 കമ്പനികളിലും കഴിഞ്ഞ രണ്ടു ദിവസമായി വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കാനായതാണ് അദാനിക്ക് കുതിപ്പിന് സഹായകരമായിരിക്കുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള 10 കമ്പനികളിലുമായി ചൊവ്വാഴ്ച മാത്രം 50,501 കോടി രൂപയുടെ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരമവസാനിക്കുമ്പോള്‍...

ബെംഗളൂരു കലാപത്തില്‍ ജയിലിലായ നിരപരാധികളെ വിട്ടയക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

ബെംഗളൂരു: 2020 ബെംഗളൂരു കലാപത്തില്‍ ജയിലിലായ നിരപരാധികളെ വിട്ടയക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കര്‍ണാടക ആഭ്യന്തര വകുപ്പ്. ബി.ജെ.പി സര്‍ക്കാരിന്‍റെ കാലത്ത് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍ വ്യാജ കേസില്‍ അറസ്റ്റിലായ നിരപരാധികളായ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരായ കേസുകള്‍ ചട്ടപ്രകാരം പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. വിഷയം പരിശോധിച്ച്...

പ്രധാനമന്ത്രിയെ കൊണ്ട് മറുപടി പറയിക്കാന്‍ പ്രതിപക്ഷം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് പുറമേ മണിപ്പൂര്‍ വിഷയത്തില്‍ ബിആര്‍എസ് എംപി നാമാ നാഗേശ്വര റാവു സ്പീക്കര്‍ക്ക് മറ്റൊരു അവിശ്വാസ പ്രമേയ നോട്ടീസും നല്‍കിയിട്ടുണ്ട്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനുള്ള സാധ്യതയില്ല. എന്നാല്‍...

പര്‍ദ്ദ ധരിച്ചുകൊണ്ട് റെയില്‍വേ സ്റ്റേഷനിലെത്തി നടി; കണ്ണുകള്‍ കാണുമ്പോള്‍ തിരിച്ചറിയാമെന്ന് കമന്റുകള്‍; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പര്‍ദ്ദ ധരിച്ചുകൊണ്ട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ നടി സ്വാതി റെഡ്ഡിയുടെ വീഡിയോയാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഏതെങ്കിലും പുതിയ സിനിമയുടെ ഭാഗമായിട്ടാണോ എന്ന് വ്യക്തമല്ല. മുഖം വ്യക്തമാക്കിയിട്ടുള്ള വീഡിയോയും ചേര്‍ത്താണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് സ്വാതിയുടെ വീഡിയോയ്ക്ക് കമന്റുകളായി വരുന്നത്. കണ്ണുകളില്‍ നോക്കി താരത്തെ തിരിച്ചറിയാമെന്ന് ആരാധകര്‍ പറയുന്നു.    
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img