ബംഗളൂരു: ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും 40 നേതാക്കൾ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആം ആദ്മി പാർട്ടിയിലെ 100 പ്രവർത്തകരും കോൺഗ്രസിലേക്ക് വരാൻ താൽപര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി സഖ്യത്തിൽ ചേരാനുള്ള ജെ.ഡി.എസ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത്. ഈ നേതാക്കളുടെ അപേക്ഷ പാർട്ടി നേതൃത്വം പരിശോധിച്ചുവരികയാണ്....
മുംബൈ/കൊച്ചി: ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിൽ കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവുമാണുള്ളത്. ഫോബ്സിന്റെ മുൻവർഷത്തെ പട്ടികയിൽ...
ബെംഗളൂരു: മണ്ഡല വികസനത്തിന് ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ കാലുപിടിച്ച് ബി.ജെ.പി. എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ മുനിരത്‌ന. തന്റെ മണ്ഡലമായ രാജരാജേശ്വരീ നഗറില്‍ വികസനത്തിന് ഫണ്ടനുവദിക്കുന്നതിന് നിവേദനം നല്‍കിയപ്പോഴായിരുന്നു മുനിരത്‌നയുടെ നാടകീയ പ്രകടനം.
മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ മറ്റു പ്രവൃത്തികള്‍ക്ക് വകമാറ്റുന്നതായി ആരോപിച്ച് മുനിരത്‌നയും ബി.ജെ.പി. പ്രവര്‍ത്തകരും ബുധനാഴ്ച രാവിലെ വിധാന്‍സൗധയിലെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍...
അപകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്ന യുവതീ യുവാക്കളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റു ചിലരാകട്ടെ സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കി ബൈക്ക് യാത്രക്കിടെ സ്നേഹ പ്രകടനം നടത്തുന്നു. അത്തരമൊരു സ്നേഹ പ്രകടനത്തിന് ഉത്തര്‍പ്രദേശിലെ ഹാപുര്‍ പൊലീസ് 8000 രൂപ പിഴയിട്ടു.
ഓടുന്ന ബൈക്കില്‍ ഹെല്‍മറ്റ്...
ബെംഗളൂരു: കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് പാര്‍ട്ടി വിടുന്നു. ഒക്ടോബര്‍ 20ന് പൂര്‍ണിമ കോണ്‍ഗ്രസില്‍ ചേരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി.കെ ശിവകുമാറും അറിയിച്ചു. 2018 മുതൽ 2023 വരെ ചിത്രദുർഗയിലെ ഹിരിയൂർ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു പൂര്‍ണിമ.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന്...
ചെന്നൈ: ജിമ്മിലെ കഠിനമായ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു. തമിഴ്നാട്ടിലെ അമ്പട്ടൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ബോഡി ബില്‍ഡറും ജിമ്മിലെ പരിശീലകനുമായിരുന്ന യോഗേഷ് (41) ആണ് മരിച്ചത്. ഒന്‍പത് തവണ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ള അദ്ദേഹം 2022ല്‍ മിസ്റ്റര്‍ തമിഴ്നാട് പട്ടത്തിനും അര്‍ഹനായിരുന്നു.
2022ല്‍ മിസ്റ്റര്‍ തമിഴ്നാട് കിരീടം...
സുഹൃത്തിന് 2000 രൂപ അയച്ചതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽ എത്തിയത് 753 കോടി രൂപ. ചെന്നൈയിലാണ് സംഭവം. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രിസ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി ഇത്രയും വലിയ തുക എത്തിയത്. തന്റെ പേരിലുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിൽ 753 കോടി രൂപ നിക്ഷേപിച്ചതായി യുവാവിന് ഫോണിൽ സന്ദേശം...
ന്യൂഡൽഹി: പ്രമുഖ പാക് ക്രിക്കറ്റ് അവതാരക സൈനബ് അബ്ബാസിനെ ഇന്ത്യ തിരിച്ചയച്ചതായി റിപ്പോർട്ട്. ഹിന്ദു വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണു നടപടിയെന്നാണു വിവരം. ഐ.സി.സിയുടെ ലോകകപ്പ് അവതാരകരുടെ പട്ടികയിലുള്ള സൈനബ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്.
ഇന്ത്യയിലെത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ പ്രൊഫൈലുകളിൽനിന്ന് സൈനബിനെതിരെ വൻതോതിൽ സൈബറാക്രമണം നടന്നിരുന്നു. സുപ്രിംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ഇവർക്കെതിരെ ഡൽഹി...
ദില്ലി : തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇനി അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു.
1. ഛത്തീസ്ഗഡ് 2 ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും
നവംബർ 7
നവംബർ 17
വോട്ടെണ്ണൽ ഡിസംബർ 3
2. മിസോറാം
നവംബർ 7
വോട്ടെണ്ണൽ ഡിസംബർ 3
3. മധ്യപ്രദേശ്
വോട്ടെടുപ്പ് നവംബർ- 17
വോട്ടെണ്ണൽ ഡിസംബർ- 3
4. തെലങ്കാന
വോട്ടെടുപ്പ്...
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറിൽ വൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത. കാലാവസ്ഥാ വകുപ്പ് നാളെ 7 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...