പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ.
ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല....
ദില്ലി: പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൗരത്വ അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. വിവരങ്ങൾ നൽകുന്നതിൽ സംസ്ഥാനങ്ങളുടെ ഇപെടൽ ഒഴിവാക്കും. കേരളമടക്കം ആറ് സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിയെ എതിർത്തിരുന്നു. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റില്‍...
അഹമ്മദാബാദ്: ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്‌വാനെ 'ജയ് ശ്രീരാം' വിളിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍.
വിദ്വേഷം പടർത്താനുള്ള ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ലോകകപ്പ് വേദിയിൽ ഉണ്ടായത് തരംതാഴ്ന്ന പ്രവൃത്തിയാണെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു....
ബെംഗളൂരുവില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കോടികള്‍. ബെംഗളൂരു മഹാനഗരസഭ മുന്‍ കോര്‍പറേറ്റർ അശ്വതമ്മയുടെ പേരിലുള്ള വീട്ടില്‍നിന്ന് മാത്രം 42 കോടി രൂപ പിടിച്ചെടുത്തു.
കര്‍ണാടകയിലെ മുന്‍ ബി ജെ പി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്‍ അംബികാപതിയുടെ ഭാര്യയാണ് അശ്വതമ്മ. ഇവരുടെ ആര്‍ ടി നഗറിലെ വീട്ടില്‍ കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു...
കൊച്ചി ലുലു മാളിൽ ഇന്ത്യൻ പതാകയെക്കാൾ ഉയരത്തിൽ പാക് പതാക പ്രദർശിപ്പിച്ചെന്ന വ്യാജവാർത്തയെ തുടർന്ന് രാജിവച്ച ആതിര നമ്പ്യാതിരി രാജി പിൻവലിച്ച് ശനിയാഴ്ച ജോലിയിൽ പ്രവേശിക്കുമെന്ന് ലുലു മാൾ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. തീവ്രഹിന്ദുത്വവാദികളുടെ നുണപ്രചാരണത്തെ തുടർന്ന് ലുലു ഗ്രൂപ്പ് സ്വീകരിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ആതിര സസ്പെന്ഷൻ അംഗീകരിക്കാതെ...
ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ അനേകം വീഡിയോകൾ വൈറലാവുന്നുണ്ട്. അതിൽ തന്നെ വീട്ടുകാർ തമ്മിലുള്ള തല്ലും വഴക്കും എല്ലാം ഉണ്ടാകാറുണ്ട്. ഇപ്പോൾ അതുപോലെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു കഫേയിൽ വച്ച് അച്ഛൻ മകനെ എല്ലാവരും കാൺകെ ചീത്ത വിളിക്കുന്നതും അക്രമിക്കുന്നതുമാണ്.
അച്ഛൻ മകനെ അക്രമിക്കുന്നതിനുള്ള കാരണമായി പറയുന്നത് മകൻ കോച്ചിംഗ് ക്ലാസിൽ പോകുന്നു എന്ന്...
മുംബൈ: അയോധ്യയില്‍ നിര്‍മിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപ കല്‍പ്പനയും പേരും അനാവരണം ചെയ്തു. അയോധ്യാ വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന് നാല് വര്‍ഷത്തിന് ശേഷമാണ് പള്ളി നിര്‍മാണം തുടങ്ങുന്നത്. നേരത്തെ തീരുമാനിച്ച രൂപകല്‍പ്പനക്ക് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നെന്നും അതുകൊണ്ടാണ് പുതിയ രൂപ കല്‍പ്പന തയ്യാറാക്കിയതെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്‌ചെയര്‍മാന്‍...
ബെംഗളൂരു: പലസ്തീനെ പിന്തുണച്ച് വാട്സ് ആപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിനെ തുടർന്ന് 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ വിജയനഗർ ജില്ലയിലെ ആലം പാഷ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ഹോസ്പേട്ടിലെ ചില വ്യക്തികൾ പലസ്തീനിന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ള ദേശവിരുദ്ധ വീഡിയോകൾ അവർ...
ന്യൂഡല്‍ഹി: ഇന്ത്യയിലെ 20 കോടി മുസ്ലിം ജനത സയണിസ്റ്റ് അധിനിവേശത്തിന്റെ ഇരകളായ ഫലസ്തീനൊപ്പമുണ്ടെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസ്താവിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഫലസ്തീന് വേണ്ടി പ്രാര്‍ഥന നടത്താന്‍ ആഹ്വാനംചെയ്ത ബോര്‍ഡ്, ഇന്ന് ജുമുഅ നിസ്‌കാരത്തില്‍ നാസിലത്തിന്റെ ഖുനൂത്ത് (വിഷമകരമായ സമയത്തുള്ള പ്രത്യേക പ്രാര്‍ഥന) ഓതാനും അഭ്യര്‍ഥിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും വാജ്‌പേയിയുടെയും കാലത്തെ പാരമ്പര്യത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത. കാലാവസ്ഥാ വകുപ്പ് നാളെ 7 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...