Monday, November 10, 2025

National

തക്കാളിക്ക് ശേഷം സർക്കാരിനെ ഇപ്പോൾ ഉള്ളി കരയിക്കുന്നു

പച്ചക്കറികളുടെ വില ഉയരുന്നത് കേന്ദ്ര സർക്കാരിന് തലവേദനയാകുന്നു. തക്കാളി വില ഈ വർഷം 700 ശതമാനം ഉയർന്ന ശേഷം ഇപ്പോൾ താഴേക്ക് വരികയാണ്. ഇപ്പോൾ ഉള്ളി വിലയാണ് കുതിച്ചുയരുന്നത്. തക്കാളിക്ക് പകരം കറികളിൽ പകരക്കാരെ ഉപയോഗിക്കാമായിരുന്നെങ്കിലും, ഉള്ളിക്ക് പകരം വെക്കാനൊന്നുമില്ലാത്തതിനാൽ ഉള്ളി വില കുതിച്ചുയരുന്നത് കേന്ദ്ര സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുമെന്ന ചർച്ചകൾ...

2022ൽ ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേയ്ക്കുമെതിരെ: റിപ്പോർട്ട്

കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ഉയർന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെയും റെയിൽവേയിലും ബാങ്കുകളിലും ജോലി ചെയ്യുന്നവർക്കെതിരെയുമാണ്. 2022ൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായുള്ള എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെയായി ആകെ 1,15,203 പരാതികൾ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്,...

‘നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ ജയം ഉറപ്പ്; അടുത്ത പ്രധാനമന്ത്രി ‘ഇന്ത്യ’യിൽനിന്ന്’

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിജയം സുനിശ്ചിതമാണെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എംപി പ്രിയങ്ക ചതുർവേദി. ആരാണ് വാരാണസി മണ്ഡലത്തിൽ യോജിച്ച സ്ഥാനാർഥി എന്ന് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണി ചർച്ച ചെയ്യുകയാണെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു. ‘‘ഇന്ത്യ...

സിന്ധ്യയ്ക്ക് വീണ്ടും തിരിച്ചടി; ഒപ്പം പോയ ഒരു നേതാവു കൂടി കോൺഗ്രസിലേക്ക്, 1200 വാഹനങ്ങളുടെ അകമ്പടി

ഭോപ്പാല്‍∙ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തൻ സാമന്ദര്‍ പട്ടേല്‍ തിരികെ കോൺഗ്രസിലേക്ക്. 1200 വാഹനങ്ങളുടെ അകമ്പടിയോടെ അയ്യായിരത്തോളം അനുയായികളേയും കൂട്ടി ശക്തിപ്രകടനം നടത്തിയാണ് സാമന്ദര്‍ പട്ടേല്‍ കോണ്‍ഗ്രസിൽ തിരിച്ചെത്തിയത്. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥില്‍ നിന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശില്‍, കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന...

മാപ്പ് മതിയാകില്ല, സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പോസ്റ്റിടുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടണം: സുപ്രീംകോടതി

സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളിടുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാകണമെന്ന് സുപ്രീംകോടതി. ഇത്തരം ചെയ്തികള്‍ക്ക് മാപ്പ് പറയുന്നത് നിയമ നടപടികള്‍ നേരിടുന്നതില്‍ നിന്ന് തടയുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരായ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുന്‍ എംഎല്‍എയും നടനുമായ എസ് വെ ശേഖര്‍...

വിദ്വേഷ പ്രസംഗം ആര് നടത്തിയാലും നടപടി വേണം; യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏതു മതവിഭാഗം വിദ്വേഷ പ്രസംഗം നടത്തിയാലും ശക്തമായ നടപടി ഉണ്ടാകണമെന്ന് സുപ്രീം കോടതി. കാസര്‍ഗോഡ് യൂത്ത് ലീഗ് നടത്തിയ റാലിയിലെ വിദ്വേഷ മുദ്രാവാക്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. വിദ്വേഷ പ്രസംഗത്തിനെതിരായ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം കോടതിയില്‍...

‘ഫോണ്‍ ചാർജ് ചെയ്തു കൊണ്ട് ഉറങ്ങാറുണ്ടോ, അരുത്’; പണി കിട്ടുമെന്ന് ഈ മൊബൈൽ കമ്പനിയുടെ മുന്നറിയിപ്പ്…

ദില്ലി: 'ഫോൺ ചാർജ് ചെയ്തു കൊണ്ട് കിടന്നുറങ്ങുന്ന ശീലമുണ്ടല്ലേ, പാടില്ല'... മുന്നറിയിപ്പുമായി പ്രമുഖ മൊബൈൽ ഫോണ്‍ നിർമ്മാതാക്കളായ ആപ്പിൾ. തങ്ങളുടെ ഉപയോക്താക്കൾക്കാണ് കമ്പനി മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ശരിയായ ഫോൺ ചാർജിംഗിന്റെ പ്രാധാന്യം കമ്പനി ഊന്നിപ്പറയുകയും ചാർജിംഗ് കേബിളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിനൊപ്പം ഉറങ്ങുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ  ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. തീപിടുത്തം, വൈദ്യുതാഘാതം, പരിക്കുകൾ അല്ലെങ്കിൽ ഫോണിനും...

‘സിം വില്‍ക്കുന്നവര്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍’; സുപ്രധാന നടപടികളുമായി കേന്ദ്രം

ദില്ലി: വ്യാജ സിമ്മുകള്‍ക്ക് തടയിടാന്‍ സുപ്രധാന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. സിം വില്‍ക്കുന്നവര്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍, ബയോമെട്രിക് വെരിഫിക്കേഷന്‍, രജിസ്റ്റേഷന്‍ എന്നിവ നിര്‍ബന്ധമാക്കാനാണ് തീരുമാനം. വലിയ അളവില്‍ സിം വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും കെവൈസി നിര്‍ബന്ധമാക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് 10 ലക്ഷം രൂപ പിഴയീടാക്കും. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്കായി സിം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നെന്നും കേന്ദ്രമന്ത്രി അശ്വിനി...

കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി; 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ചെന്നൈ: ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം.മഹിഴൻ ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ നാമക്കൽ സ‍ർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിന്...

റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത ചിക്കൻ കറിയിൽ ചത്ത എലിക്കുഞ്ഞ്; കേസ്

ചിക്കന്‍ കറിയില്‍ ചത്ത എലിക്കുഞ്ഞിനെ കണ്ടെത്തി. ബാന്ദ്രയില്‍ പഞ്ചാബി ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റിലാണ് സംഭവം. സംഭവത്തിൽ റെസ്‌റ്റോറന്റ് മാനേജര്‍ക്കും ഷെഫിനുമെതിരെ കേസ് ഫയൽ ചെയ്തു. മുംബൈ സ്വദേശികളായ അനുരാഗും കൂട്ടുകാരനും റെസ്റ്റോറെന്റിലെത്തി ഒരു ചിക്കന്‍ കറിയും ഒരു മട്ടണ്‍ കറിയും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ ചിക്കന്‍ കറിയിലാണ് എലിക്കുഞ്ഞ് ശ്രദ്ധയില്‍പ്പെട്ടത്. മാനേജരോട് പരാതിപ്പെട്ടെങ്കിലും വ്യക്തമായി...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img