അലഹബാദ്: സാമൂഹികമാധ്യമങ്ങളിലെ അശ്ലീലമോ അരോചകമോ ആയ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്നും എന്നാൽ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതോ റീപോസ്റ്റ് ചെയ്യുന്നതോ കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും അലഹബാദ് ഹൈക്കോടതി. അശ്ലീല ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും കോടതി വ്യക്തമാക്കി. അശ്ലീല ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നത് വഴി അത് പ്രചരിപ്പിക്കുക കൂടിയാണ് ആളുകൾ ചെയ്യുന്നത്. ഐടി...
ഈ മാസത്തെ അവസാന ദിനത്തില്‍ ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് അറിയിപ്പ്. 31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ്...
പ്രണയബന്ധം അവസാനിപ്പിക്കുമ്പോള്‍ പലപ്പോഴും അത് വലിയ പൊട്ടിത്തെറികളിലേക്കും, ചില സമയങ്ങളിലെങ്കിലും അതിക്രമങ്ങളിലേക്കുമെല്ലാം എത്താറുണ്ട്. രണ്ട് പേര്‍ തങ്ങള്‍ തമ്മിലുള്ള ധാരണയില്‍ നിന്ന് പിൻവാങ്ങുമ്പോള്‍ അത് പരമാവധി പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെയാകുന്നതാണ് ഏറ്റവും ആരോഗ്യകരം.
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ വേണ്ടെന്ന് വരികില്‍ പോലും അത് അംഗീകരിക്കാനും മനസിലാക്കാനുമുള്ള മനസ് അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിക്കും ഉണ്ടാകേണ്ടതുണ്ട്....
ഒഡിഷയില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപകന്‍ മരിച്ചു. കഴിഞ്ഞ ഫെബ്രുവരി 22ന് ആയിരുന്നു സംഭവം നടന്നത്. ഒഡിഷ ഝര്‍സുഗുഡ ജില്ലയിലെ കാട്ടപ്പള്ളി പികെഎസ്എസ് കോളേജിലെ ലക്ചറര്‍ അമിത് ബാരിക്കാണ് വിദ്യാര്‍ത്ഥിയുടെ ആക്രമണത്തെ തുടര്‍ന്ന് ബുര്‍ളയിലെ വിംസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമിത് ഏഴ് മാസമായി ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഥിരമായി...
ന്യൂഡല്‍ഹി: പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയെന്ന പേര് വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നിൽ കണ്ടുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനവിരുദ്ധവും ഇന്ത്യാവിരുദ്ധവുമാണെന്ന് കർണാടക ഉപമുഖ്യമന്തി ഡി.കെ ശിവകുമാറും പറഞ്ഞു.
12ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് നീക്കം ചെയ്യാനുള്ള...
വെബ് ഡെസ്ക്: ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഭൂഗർഭജല ശോഷണം സംഭവിച്ചിരിക്കുന്നു. കൂടാതെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളില്‍ 2025-ഓടെ ഭൂഗർഭജല ലഭ്യത ഗുരുതരാവസ്ഥയില്‍ ആയിരിക്കും എന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. ഇന്റർകണക്റ്റഡ് ഡിസാസ്റ്റർ റിസ്ക് റിപ്പോർട്ട് എന്ന തലക്കെട്ടിൽ, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി (UNU-EHS) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ലോകം...
ദില്ലി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അനൂകൂല നിലപാടുമായി ദേശീയ നിയമകമ്മീഷൻ. ഇതുസംബന്ധിച്ച നിലപാട് കമ്മീഷൻ ഇന്ന് രാംനാഥ് കോവിന്ദ് സമിതിയെ അറിയിക്കും. അടുത്ത ആഴ്ച്ചയോടെ ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് കമ്മീഷൻ സമിതിക്ക് കൈമാറുമെന്നാണ് വിവരം.
ഇന്ന് വൈകുന്നേരമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള...
ഡൽഹി: എൻസിഇആർടി പുസ്തകങ്ങളിൽ ഇനി ഇന്ത്യ ഇല്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ നൽകി. സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാർശ നൽകിയത്. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കൽ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാർശയുണ്ട്.
പരിഷ്കാരം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി ഐ ഐസക് പ്രതികരിച്ചു. പുരാതന, മധ്യകാല,...
രാജ്‌കോട്ട്: ഗുജറാത്തിൽ മദ്റസാ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്ത 25കാരനായ അധ്യാപകനാണ് പോക്സോ പ്രകാരം അറസ്റ്റിലായത്. ജുനഗഢിലെ മംഗ്‌റോൾ താലൂക്കിലാണ് സംഭവം. മദ്റസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ലാസിലെ മറ്റ് കുട്ടികളെയും പീഡിപ്പിച്ചതായി തെളിഞ്ഞത്.
മൂന്നാഴ്ച...
തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...