ലഖ്‌നോ: രണ്ട് യാത്രക്കാർക്ക് നമസ്‌കരിക്കാൻ ബസ് നിർത്തിക്കൊടുത്തതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട യു.പി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിലെ കണ്ടക്ടർ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ. ഞായറാഴ് രാത്രിയാണ് കണ്ടക്ടർ മോഹിത് യാദവിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മോഹിത് യാദവ് കഴിഞ്ഞ എട്ട് വർഷത്തോളമായി യു.പി.ആർ.ടി.സിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ...
ബെംഗളുരു: ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ 40 അടി ഉയരമുള്ള മതില്‍ ചാടി ബലാത്സംഗ കേസിലെ പ്രതി. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അടുത്ത ദിവസം തന്നെ പ്രതി പിടിയിലാവുകയും ചെയ്തു. കർണാടകയിലാണ് സംഭവം നടന്നത്.
ബലാത്സംഗ കേസിലെ പ്രതിയായ 23കാരന്‍ വസന്ത് ആണ് ജയിലിന്‍റെ മതില്‍ ചാടിയത്. ദാവണഗരെ സബ് ജയിലിന്‍റെ...
ന്യൂഡൽഹി: യുപിയിൽ മുസ്‍ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടതിന് ആൾട്ട് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനതിരെ പൊലീസ് കേസെടുത്തു. അടിച്ച വിദ്യാർഥിയെ വെളിപ്പെടുത്തിയതിനാണ് യു.പി പൊലീസ് കേസെടുത്തത്. അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ അടിക്കുന്ന ദൃശ്യം സുബൈർ ആണ് പുറത്ത് വിട്ടത്.
എക്‌സിലായിരുന്നു ( ട്വിറ്റർ) അടിയേറ്റ മുസ്‍ലിം വിദ്യാർഥിയുടെയുംതല്ലിയ മറ്റുള്ളവരുടെയും വീഡിയോ സുബൈർ പങ്കുവെച്ചത്....
ജയ്പുര്‍: ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കലര്‍ത്തിയ ഹല്‍വ നല്‍കി ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹല്‍വ കഴിച്ച ഭാര്യയും അഞ്ചുമാസം പ്രായമുള്ള മകനും മരിച്ചു. ഗൃഹനാഥനെയും മകളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം.
ജയ്പുര്‍ പ്രതാപ്‌നഗര്‍ സ്വദേശിയായ മനോജ് ശര്‍മ(30)യാണ് ഭാര്യയ്ക്കും മക്കള്‍ക്കും വിഷംനല്‍കിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബാംഗങ്ങള്‍ക്ക് ഹല്‍വയില്‍ വിഷം കലര്‍ത്തി...
ദില്ലി: അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത്. ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിൻ്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂർ നേരം തന്നെ സഹപാഠികൾ മർദ്ദിച്ചുു. താൻ അവശനായി. തന്റെ സഹോദരനാണ് വീഡിയോ പകർത്തിയത്. സഹോദരൻ...
ദില്ലി: ഹരിയാന നൂഹിൽ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. വിവിധ ഹിന്ദു സംഘടനകളും ഘോഷ യാത്രയിൽ സഹകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ 31ന് ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ...
ഡൽഹി: ഉത്തർപ്രദേശിൽ മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചതിൽ അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് കുട്ടിയുടെ പിതാവ്. അധ്യാപികക്ക് കുട്ടിയെ തല്ലിച്ചതിൽ ഒരു ദുഃഖവുമില്ല. ചെയ്ത ക്രൂരതയെ അധ്യാപിക വീണ്ടും ന്യായികരിക്കുകയാണ്. കേസ് പിൻവലിക്കാൻ സമ്മർദ്ദമുമുണ്ടെന്നും നീതിവേണമെന്നും പിതാവ് മീഡിയവണ്ണിനോട് പറഞ്ഞു.
ഗ്രാമത്തിലെ ചിലയാളുകളാണ് കേസ് പിൻവലിക്കാൻ അവശ്യപ്പെടുന്നത്. എന്നാൽ കുട്ടിക്ക് നീതി വേണം അതു കൊണ്ട്...
ലഖ്നൗ: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. അതേസമയം, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി....
വിദേശത്ത് നിന്നും മടങ്ങിവന്ന ഭര്‍ത്താവ് വിവാഹ മോചനം നേടിയെന്ന് പറഞ്ഞ് തെരുവില്‍ ബഹളം വച്ച ബീഹാറില്‍ നിന്നുള്ള യുവതിയുടെ വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം നെറ്റിസണ്‍സിനിടെയില്‍ ഏറെ ആളുകള്‍ കണ്ട വീഡിയോ. ജഹാനാബാദ് ജില്ലയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീ ബൈക്കില്‍ കയറി പോകാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി...
ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ അധ്യാപിക തൃപ്തി ത്യാഗി മുസ്ലിം വിദ്യാര്‍ത്ഥിയെ ഹിന്ദുവിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം പടരുമ്പോള്‍ വിദ്യാഭ്യാസവകുപ്പാണ് നടപടിയെടുക്കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി പൊലീസ്. മുസഫര്‍നഗറിലെ സ്വകാര്യസ്‌കൂളിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കണക്കിന് മാര്ക്ക് കുറഞ്ഞതിനാണ് അടിച്ചത്. മുസ്്‌ലിം വിദ്യാര്‍ത്ഥിയാണെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. ഏതായാലും അവര്‍ നടപടിയെടുക്കട്ടെ. എസ്.പി സത്യനാരായണ്‍ പ്രജാപത് പറയുന്നു. സ്‌കൂള്‍...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...