ന്യൂഡൽഹി∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം (ഭാരത് ജോഡോ യാത്ര 2.0) 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്താൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഭാരത് ജോഡോ യാത്ര 2.0 ‘ഹൈബ്രിഡ്’ രീതിയിലായിരിക്കുമെന്നാണ് വിവരം. പങ്കെടുക്കുന്നവർ കാൽനടയായും വാഹനങ്ങളിലും യാത്ര നടത്തും.
ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022...
പലതരത്തിലുള്ള മോഷണങ്ങൾ നടത്തുന്ന ആളുകളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായിരിക്കും ഒരു ഗ്രാമത്തിലെ ആളുകൾ എല്ലാവരും ചേർന്ന് ഒരേ മനസ്സോടെ ഒരു മോഷണം നടത്തുന്ന വാർത്ത പുറത്ത് വരുന്നത്. സംഭവം ബീഹാറിലാണ്. ജെഹാനാബാദ് ജില്ലയിലെ ഗ്രാമവാസികളാണ് ഇത്തരത്തിൽ ഒരു മോഷണം നടത്തിയത്. ഇനി ഇവർ മോഷ്ടിച്ചത് എന്താണന്ന് അറിയണ്ടേ? മൂന്ന് കിലോമീറ്റർ നീളത്തിൽ...
ബെംഗളൂരു: കർണാടകയിൽ വീണ്ടും ഓപ്പറേഷൻ താമര ചർച്ച സജീവം. 50 കോൺഗ്രസ് എംഎൽഎമാർ പാർട്ടി മാറി ബിജെപിയിൽ എത്തുമെന്നും എംഎൽഎമാർ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായും മുൻ മന്ത്രിയും ബിജെപി നേതാവുമായ മുരുകേഷ് നിറാനി അവകാശപ്പെട്ടു. എന്നാൽ, ബിജെപി നേതാവിന്റെ അവകാശ വാദം കോൺഗ്രസ് തള്ളി. സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നില്ലെന്നും മണ്ഡല വികസനത്തിന്...
ദീപാവലി ആഘോഷിക്കാനായ് ഓരോ നഗരങ്ങളും ഒരുങ്ങി കഴിഞ്ഞു. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വിളക്കു കൊളുത്തിയും ദീപാവലി ആഘോഷിക്കുന്നതാണ് പരിജിതം. ദീപാവലി ആഘോഷിക്കാന്‍ ഓരോ നഗരത്തിനും അതിന്റേതായ തനതായ രീതികളുണ്ട്. എന്നാല്‍ ചാണകം എറിഞ്ഞ് ദീപാവലി ആഘോഷിക്കുന്ന ഒരു ഗ്രാമം ഇന്ത്യയില്‍ ഉണ്ട്. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ‘ഗുമതപുര’ ഗ്രാമമാണ് ചാണക...
ദില്ലി: ഏഴ് വയസ്സുകാരന്‍റെ ശ്വാസകോശത്തിൽ കുടുങ്ങിയ തയ്യൽ സൂചി നീക്കം ചെയ്ത് ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍. കാന്തം ഉപയോഗിച്ചാണ് സൂചി പുറത്തെടുത്തത്. ദില്ലിയിലെ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
കുട്ടിക്ക് ആദ്യം കടുത്ത പനി ബാധിച്ചു. പിന്നാലെ രക്തം ഛര്‍ദിച്ചു. ഇതോടെ കുട്ടിയെ മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എക്സ്റേ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍...
ബംഗളൂരു: കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥ സ്വന്തം വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ. മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ പ്രവർത്തിക്കുന്ന പ്രതിമ (37)ആണ് കൊല്ലപ്പെട്ടത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അജ്ഞാത സംഘം വീട്ടിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷൻ...
മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുന്നോടിയായുള്ള പരിശീലനത്തിന് വരാത്തതിന് വിചിത്രമായ കാരണം പറഞ്ഞ് അധ്യാപകൻ. ഏതായാലും കാരണം കേട്ടയുടനെ ഇയാളെ ജോലിയിൽ നിന്നും സസ്‍പെൻഡ് ചെയ്തു. 'എന്റെ രാത്രികളെല്ലാം ഞാൻ വെറുതെ പാഴാക്കുകയാണ്. ആദ്യം എനിക്കൊരു വധുവിനെ കണ്ടു പിടിച്ചുതരൂ' എന്നാണ് അധ്യാപകൻ തനിക്ക് കിട്ടിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയത്.
മധ്യപ്രദേശിലെ അമർപതാനിലെ ഒരു...
ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ബസിൽ തൂങ്ങിനിന്ന് സാഹസികമായി യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കി അടിച്ചതിന് നടിയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. ബസിന്‍റെ ഫുട്ബോർഡിൽ നിന്ന കുട്ടികളെയാണ് അഭിഭാഷക കൂടിയായ നടി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ കെറുമ്പാക്കത്താണ് സംഭവം നടന്നത്. രഞ്ജന നാച്ചിയാരുടെ അറസ്റ്റിൽ പ്രതിഷേധവുമായി ബിജെപി...
മുംബൈ: നവംബര്‍ 3നായിരുന്നു ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖിന്‍റെ ജന്മദിനം. തന്റെ ജന്മദിനത്തിൽ, ഷാരൂഖ് ഖാൻ തന്റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് ധാരാളം തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യുന്നത് പതിവാണ്. ഈ വർഷവും ആ പതിവ് ഷാരൂഖ് തെറ്റിച്ചില്ല. അദ്ദേഹം തന്റെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
എന്നാൽ...
തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...