ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് 7,500 കിലോ വരെയുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാന്‍ നിയമാനുമതിയുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി. ഇക്കാര്യത്തില്‍ നിയമഭേദഗതി വേണമോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജനുവരി 17-നകം തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോടാവശ്യപ്പെട്ടത്.
കേസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കണമെന്നും അറ്റോര്‍ണി അഭ്യര്‍ഥിച്ചെങ്കിലും വിഷയം ജനുവരി 17-ന് പരിഗണിക്കാന്‍...
സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുമുള്ള വീഡിയോകള്‍ നമ്മുടെ മുന്നിലെത്താറുണ്ട്. ഇതില്‍ പലതും നമ്മളില്‍ കൗതുകമുണ്ടാക്കുന്ന വീഡിയോയാണ്. എന്നാല്‍ കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടുക എന്ന ഉദ്ദേശത്തോടെ മാത്രം തയ്യാറാക്കുന്ന വീഡിയോകള്‍ നമുക്ക് അരോചകമായി തോന്നും. ഇത്തരം വീഡിയോകള്‍ക്ക് താഴെ രൂക്ഷമായ ഭാഷയിലുള്ള കമന്റുകളുമുണ്ടാകാറുണ്ട്.
അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. വഴിയോര കച്ചവടക്കാരനില്‍ നിന്ന് പാനിപൂരി...
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ സി ബി ഐ അന്വേഷണത്തിന് നൽകിയ അനുമതി പിൻവലിക്കാൻ തീരുമാനിച്ച് കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭ. ബി എസ് യെദ്യൂരപ്പ സർക്കാരിന്റെ കാലത്താണ് സി ബി ഐ അന്വേഷണത്തിന് അനുമതി നൽകിയത്. ഇത് പിൻവലിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്നോട്ടുവച്ച നിർദേശം ഇന്നലെ ചേർന്ന മന്ത്രിസഭായോഗം...
2023 അവസാനിക്കുന്നതിന് മുൻപ് ഏതെങ്കിലും ബാങ്ക് ഇടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം, ഡിസംബറിൽ 18 ദിവസം ബാങ്കുകൾ തുറന്നേക്കില്ല. പണിമുടക്കും ബാങ്ക് അവധികളും കൂടിയാണ് ഈ 18 ദിവസങ്ങൾ. ഇത് ഓരോ സംസ്ഥാനത്തെയും ബാങ്കിനെയും അനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്.
ഡിസംബറിൽ, ഗസറ്റഡ് അവധി, ആഴ്ചതോറുമുള്ള അവധി, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെ അവധി എന്നിവയ്ക്ക് പുറമെ രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ...
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ പര്‍ദ ധരിച്ചതിനും ബീഫ് ഉപയോഗിക്കുന്നതിനും വിദ്യാര്‍ത്ഥിനിയെ അവഹേളിച്ചെന്ന് പരാതി. രണ്ട് അധ്യാപകര്‍ക്കും ഹെഡ്മിസ്ട്രസിനും എതിരെ രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നാണ് വകുപ്പ് അധികൃതര്‍ അറിയിച്ചു.
കോയമ്പത്തൂര്‍ അശോകപുരത്ത് പെൺകുട്ടികള്‍ മാത്രം പഠിക്കുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ...
ന്യൂഡൽഹി: സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‍ലിം വനിതയും ഫാത്തിമ ബീവിയാണ്. കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ...
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായ വീഡിയോകള്‍ നാം കാണുന്നതാണ്, അല്ലേ? ഇക്കൂട്ടത്തില്‍ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി തന്നെ തയ്യാറാക്കുന്നവയായിരിക്കും.
എന്നാല്‍ ചില വീഡിയോകളാകട്ടെ നമ്മളില്‍ പുതി അറിവുകളോ ആശയങ്ങളോ ചിന്തകളോ എല്ലാം നിറയ്ക്കാറുണ്ട്. ഇങ്ങനെയുള്ള വീഡിയോകള്‍ കാണാനും അത് പങ്കുവയ്ക്കാനും ഇഷ്ടപ്പെടുന്നവരും ഏറെയാണ്.
ഇത്തരത്തില്‍ രസകരമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വാഷിംഗ്...
ഉത്തര്‍പ്രദേശ്: ലക്‌നൗവിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മകന് കാറിടിച്ച് ദാരുണാന്ത്യം. ലക്‌നൗവിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശ്വേത ശ്രീവാസ്തവയുടെ പത്ത് വയസുകാരനായ മകനാണ് സ്‌കേറ്റിംഗ് പരിശീലനത്തിനിടെ പാഞ്ഞെത്തിയ കാറിടിച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. പരിശീലകനൊപ്പം സ്‌കേറ്റിംഗ് ചെയ്യുകയായിരുന്ന പത്ത് വയസുകാരനെ അമിത വേഗതയിലെത്തിയ എസ് യു വി ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളായ...
ദില്ലി: ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും നാലു കിലോ സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്നും ദില്ലിയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ രണ്ട് കോടിയിലധികം വിലവരുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ജ്യൂസ് പാക്കറ്റുകളിൽ ബിസ്കറ്റ് രൂപത്തിലാണ് സ്വർണം കൊണ്ടുവന്നത്. ഇന്ത്യന്‍ പൗരന്‍ തന്നെയാണ്...
റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ ഘടിപ്പിക്കുന്നതിന് മുമ്പുള്ള വിവരങ്ങളാണ് കണക്കുകൾക്ക് അടിസ്ഥാനം. 2023 ജൂണിനുശേഷം
2022-ൽ സംസ്ഥാനത്ത് 43,910 അപകടങ്ങളുണ്ടായപ്പോൾ 2021-ൽ അത് 37,729 ആയിരുന്നു. 64,105 വാഹനാപകടങ്ങൾ...
തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...