Thursday, July 10, 2025

National

വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാർ നമ്പർ നിർബന്ധമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

ദില്ലി: വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ്  നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നേരത്തെയുള്ളവരുടെ രേഖകൾ പുതുക്കുന്നതിനുമുള്ള ഫോമുകളിൽ മാറ്റങ്ങൾ വരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹരജിക്കുള്ള മറുപടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ...

മകനെ ശിക്ഷിച്ചത് ഇഷ്ടപ്പെട്ടില്ല, അദ്ധ്യാപകനെ സ്കൂളിൽ കയറി തല്ലി പിതാവ്, വീഡിയോ

കാൺപൂർ: മകനെ ശിക്ഷിച്ചതിൽ കലിപൂണ്ട് പിതാവ് അദ്ധ്യാപകനെ സ്കൂളിൽ കയറി തല്ലിച്ചതച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂട്ടുകാരെയും കൂട്ടിയെത്തിയാണ് പിതാവ് അദ്ധ്യാപകനെ തല്ലിയത്. സ്കൂളിലെ ഓഫീസ് മുറിയിൽ അദ്ധ്യാപകൻ പ്രിൻസിപ്പലുമായി സംസാരിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരെയും കൂട്ടി കുട്ടിയുടെ രക്ഷിതാവ് എത്തിയത്. വന്നപാടെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന ഇയാൾ അദ്ധ്യാപകനെ തല്ലുകയായിരുന്നു....

ഐ ഫോണ്‍ 15 സീരിസ് ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി; സ്റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ട നിര

ആപ്പിളിന്റെ പുതിയ ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ഇന്ന് വിൽപ്പനയാരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി ഡൽഹിയിലും മുംബൈയിലും ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഐഫോൺ ലോഞ്ചാണിത്. ലോഞ്ചിങ്ങ് ദിവസം ലോകമെമ്പാടുമുള്ള മറ്റ് ഐഫോൺ സ്റ്റോറുകളിൽ കാണപ്പെടുന്നത് പോലെ ഏറ്റവും പുതിയ സീരീസ് സ്വന്തമാക്കാനായി ഐഫോൺ പ്രേമികൾ ഇന്ത്യയിലെ സ്റ്റോറുകൾക്ക് പുറത്ത് പുലർച്ചെ നാല് മണിമുതൽ...

വയറുവേദനയുമായെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് കത്തി

കാഠ്മണ്ഡു: കടുത്ത വയറുവേദനയുമായെ ആശുപത്രിയിലെത്തിയ 22 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 15 സെ.മി വലിപ്പമുള്ള കത്തി. ദിവസങ്ങൾക്ക് മുമ്പ് യുവാവിന് കത്തിക്കുത്തേറ്റിരുന്നതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ കത്തി വയറ്റിനുള്ളിലുണ്ടെന്ന കാര്യം ആരും സംശയിച്ചിരുന്നില്ല. കത്തി ശരീരത്തിനുള്ളിൽ എത്തിയതിന്റെ പാടുകളൊന്നും പുറത്ത് കാണാനുമുണ്ടായിരുന്നില്ല. കത്തി പുറത്തെടുത്ത് മുറിവ് ​തുന്നിക്കെട്ടി യുവാവ് വീട്ടിലെത്തി. മദ്യപിച്ച അവസ്ഥയിലാണ്...

15 രൂപയിലേക്ക് പെട്രോള്‍ വില?; എന്താണ് ജി20യില്‍ ചര്‍ച്ചയായ ഫ്‌ളെക്‌സ് ഇന്ധനം?

കഴിഞ്ഞ ജൂലൈയിലാണ് പെട്രോള്‍ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. പെട്രോളിനൊപ്പം 60ശതമാനം എഥനോള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇന്ധനം ഉത്പാദിപ്പിക്കുന്നത് വഴി ഇന്ധനവില ഗണ്യമായി കുറയുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആശയം. ഇപ്പോള്‍ ഈ ആശയത്തിലൂന്നിയുള്ള ഫ്‌ളെക്‌സ് ഇന്ധനത്തിന്റെ സാധ്യതകളെ കുറിച്ചാണ് ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഡല്‍ഹിയില്‍ ഇത്തവണ ചേര്‍ന്ന ജി...

ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി നിക്ഷേപിച്ച് ബാങ്ക്; പിന്നീട് സംഭവിച്ചത്

ചെന്നൈ: രാജ്യത്തെ ബാങ്കിങ് മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചാലും നിക്ഷേപിച്ചാലും ഉടനടി അക്കൗണ്ട് ഉടമകൾ അറിയാറുണ്ട്. ഇപ്പോഴിതാ തന്റെ അക്കൗണ്ടിലേക്ക് എത്തിയ നിക്ഷേപം കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ടാക്സി ഡ്രൈവർ. ചെന്നൈയിലെ ടാക്‌സി ഡ്രൈവർക്ക് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപയാണ് ലഭിച്ചത്. എന്താണ് സംഭവമെന്നല്ലേ? ബാങ്കിന്റെ...

പെട്ടി ചുമന്ന്, ചുമട്ടുതൊഴിലാളിയുടെ വേഷത്തില്‍ രാഹുല്‍ ഗാന്ധി; വീഡിയോ

ഡല്‍ഹി: ഡൽഹി ആനന്ദ വിഹാറിലെ റെയിൽവേ ചുമട്ടുതൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ ബാഡ്ജും യൂണിഫോമും ധരിച്ചാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് . https://twitter.com/AshishSinghKiJi/status/1704729048264634620?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1704729048264634620%7Ctwgr%5Ef1e35a12a085395f4eeb81e0dd6aea64fdbf11cb%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fbjp-pokes-fun-at-rahul-gandhi-for-carrying-trolley-bag-with-wheels-231435 വ്യാഴാഴ്ചയാണ് ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ രാഹുല്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ചുവപ്പ് യൂണിഫോം അണിഞ്ഞാണ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞത്. പെട്ടി ചുമന്നുകൊണ്ടുപോകുന്ന കോണ്‍ഗ്രസ് നേതാവിന്‍റെ...

ട്രെയിന്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ധനസഹായം പത്തിരട്ടിയോളം വര്‍ധിപ്പിച്ച് റെയില്‍വേ

ഡല്‍ഹി: ട്രെയിന്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ധനസഹായം പരിഷ്‌കരിച്ച് റെയില്‍വേ ബോര്‍ഡ്. ഗുരുതരവും നിസാരവുമായ പരിക്കുകള്‍ ഏല്‍ക്കുന്ന ആളുകള്‍ക്കുള്ള ധനസഹായത്തില്‍ പത്തിരട്ടിയോളം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 2012ലും 2013ലും ധനസഹായം അവസാനമായി ക്രമീകരിച്ചതിനുശേഷമാണ് ഈ പുതിയ മാറ്റം വരുന്നത്. ട്രെയിന്‍ അപകടങ്ങളിലും മറ്റ് അനിഷ്ട സംഭവങ്ങളിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആശ്രിതര്‍ക്ക് നല്‍കേണ്ട ദുരിതാശ്വാസ സഹായ തുക...

മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികക്ക് എട്ടിന്റെ പണി; കടുത്തവകുപ്പ് ചുമത്തി യുപി പൊലീസ്

ആഗ്ര: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ 2015ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ കർശനമായ സെക്ഷൻ 75 ചുമത്തി. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ മാസം മുസാഫർനഗറിലെ ഖുബ്ബാപൂർ പ്രദേശത്തെ...

പണി വരിക നിലവിലെ എംപിമാർക്കും എംഎൽഎമാർക്കും! 1998 ലെ നരസിംഹറാവു കേസ് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി

ദില്ലി: 25 വർഷങ്ങൾക്ക് ശേഷം നരസിംഹറാവു കേസിലെ വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ച് സുപ്രീം കോടതി. കേസ് പുനഃപരിശോധിക്കുമ്പോൾ നിലവിലെ എം പിമാർക്കും എം എൽ എമാർക്കുമാണ് പണി വരിക. നിയമസഭയിലോ ലോക്സഭയിലോ കോഴ വാങ്ങി വോട്ടു ചെയ്യുന്ന എം എൽ എമാർക്കും എം പിമാർക്കും ക്രിമിനൽ കേസുകളിൽ നിയമ പരിരക്ഷയുണ്ടെന്ന വിധിയാണ് സുപ്രീം കോടതി...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img