National

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം; യുപി ഏറ്റവും മുമ്പിൽ, മഹാരാഷ്ട്ര രണ്ടാമത്

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ ഉത്തർപ്രദേശ് ഏറ്റവും മുമ്പിൽ. 75.6 ശതമാനം ചാർജ് ഷീറ്റ് നിരക്കോടെ ഐപിസി, സ്‌പെഷ്യൽ ആൻഡ് ലോക്കൽ നിയമ പ്രകാരം 65743 കേസുകളാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നാലു ശതമാനം വർധനവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസുകളിലുണ്ടായി. 2022ലെ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ...

ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ആകാം? പരിധി പറഞ്ഞ് ആർബിഐ

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് ചുരുക്കമായിരിക്കും. കാരണം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധി പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. കുട്ടികൾക്കും ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. എന്നാൽ, ഒരാൾക്ക് സ്വന്തം പേരിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്ന് അറിയാമോ? ഒരു  വ്യക്തിക്ക് തന്റെ പേരിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്ന് റിസർവ് ബാങ്ക്...

കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവിനെ അജ്ഞാതര്‍ വെടിയുതിര്‍ത്ത് കൊന്നു; 2 പേര്‍ക്ക് പരുക്ക്

രജപുത്ര കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവ് സിങ് ഗോഗമേദിയയെ ജയ്പുരില്‍ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ ഡിജിപി വ്യക്തമാക്കി. ആക്രമണത്തില്‍ സുഖ്ദേവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാള്‍ക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്ദേവിനെ ഉടന്‍...

12 സംസ്ഥാനങ്ങളിൽ ഭരണം ബി.ജെ.പിക്ക്; മൂന്നിലേക്ക് ചുരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂന്നായി ചുരുങ്ങി. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾ ഭരിക്കുന്ന ആം ആദ്മി പാർട്ടിയാണ് മൂന്നാമത്തെ ഏറ്റവും വലിയ ദേശീയ പാർട്ടി. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ,...

മണിപ്പൂരില്‍ ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍: മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍. തെംഗ്‌നോപാല്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച വൈകീട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ലെയ്തു ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് ഉണ്ടായതായി സുരക്ഷാ സേന പറയുന്നു. ഇതിനെ കുറിച്ച് രഹസ്യ വിവരങ്ങള്‍ ലഭിച്ചതായും സൈന്യം വ്യക്തമാക്കി. രണ്ട് തീവ്രവാദ വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ നിന്ന് ഏറ്റവും...

കർണാടക നിയമസഭയിൽ സവർക്കർ; തീരുമാനം സ്പീക്കര്‍ക്ക് വിട്ട് സിദ്ധരാമയ്യ

ബംഗളൂരു: നിയമസഭയിലുള്ള വി.ഡി സവർക്കർ ഛായാചിത്രം നീക്കംചെയ്യുന്ന വിഷയത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യത്തിൽ സ്പീക്കർ യു.ടി ഖാദർ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുവർണ വിധാൻസൗധയിൽ സ്വാതന്ത്ര്യസമര നായകന്മാർക്കൊപ്പം ചേർത്ത സംഘ്പരിവാർ ആചാര്യന്റെ ചിത്രം നീക്കംചെയ്യുമെന്ന വാർത്തകൾക്കിടെയാണു സിദ്ധരാമയ്യയുടെ പ്രതികരണം. വിഷയം സ്പീക്കർക്കു വിട്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ കർണാടക മുഖ്യമന്ത്രി പറഞ്ഞു. പ്രഥമ...

കനത്ത മഴയ്ക്കിടെ ചെന്നൈയില്‍ നടുറോഡില്‍ മുതല; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ | VIDEO

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴ തുടരുന്ന ചെന്നൈയില്‍ നടുറോഡില്‍ മുതല. മുതല റോഡ് മുറിച്ചുകടന്ന് പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പെരുങ്ങളത്തൂര്‍-നെടുങ്കണ്ട്രം റോഡിലാണ് മഗ്ഗര്‍ ഇനത്തില്‍ പെട്ട മുതലയെ കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ വെള്ളക്കെട്ടുകളില്‍ നിന്ന്...

സൊമാറ്റോയില്‍ വാങ്ങിയ ചിക്കൻ ബിരിയാണിയില്‍ നിന്ന് ചത്ത പല്ലി; വീഡിയോ

ഇത് ഓൺലൈൻ ഓര്‍ഡറുകളുടെ കാലമാണെന്ന് തന്നെ പറയാം. വസ്ത്രങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും, ഗാഡ്ഗെറ്റുകളും മുതല്‍ വീട്ടുസാധനങ്ങള്‍ വരെ ഇന്ന് ഓൺലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നവരാണ് ഏറെയും. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണത്തിലും ഒട്ടും കുറവ് വന്നിട്ടില്ല. എന്നാലിങ്ങനെ ഓൺലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുമ്പോള്‍ ചില ഉത്പന്നങ്ങളെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വരാം. പ്രത്യേകിച്ച് ഭക്ഷണം ഓര്‍ഡര്‍...

ഒഴുകിയകന്ന് കാറുകള്‍, വീശിയടിച്ച് കൊടുങ്കാറ്റ്; ചെന്നൈയിലെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ | VIDEOS

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിന്‍റെ തീവ്രത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളാണ് ചെന്നൈയില്‍ നിന്ന് പുറത്തുവരുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ വെള്ളത്തിലൂടെ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിന്റെ വെള്ളം നിറഞ്ഞ റണ്‍വേയും സര്‍വ്വീസ് നടത്താന്‍ കഴിയാതെ വിമാനങ്ങള്‍ നിര്‍ത്തിയിട്ടതും മറ്റൊരു വീഡിയോയില്‍ കാണാം....

‘മൂന്ന് സംസ്ഥാനങ്ങളിലെ ഏകപക്ഷീയമായ ഫലം സംശയാസ്പതം, സാധാരണക്കാർക്ക് വിശ്വസിക്കാനാവില്ല’: മായാവതി

ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി ബിഎസ്പി അധ്യക്ഷ മായാവതി രം​ഗത്ത്. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലെ ഏകപക്ഷീയമായ ഫലം സംശയാസ്പതമെന്ന് മായാവതി പറഞ്ഞു. ഇത്തരമൊരു ഫലം വിശ്വസിക്കാൻ സാധാരണക്കാരായ വോട്ടർമാർക്ക് പാടാണെന്നും മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ശക്തമായ മത്സരമാണ് നടന്നത്. ബി എസ്പിയുടെ മുഴുവൻ സംഘടനാ സംവിധാനവും...
- Advertisement -spot_img

Latest News

കേരളത്തിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...
- Advertisement -spot_img