Thursday, September 11, 2025

National

രാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ദില്ലി: എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന്...

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

മൈസൂരു: മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്.

സൂചിപ്പേടിയുള്ളവർ ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട; സൂചിയില്ലാ സിറിഞ്ച് കണ്ടുപിടിച്ചു,വേദനിപ്പിക്കില്ല

മുംബൈ: സൂചിപ്പേടിയുള്ളവർ ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. കണ്ടുപിടിച്ചു. പുതിയ ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ല. എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് വികസിപ്പിച്ചതെന്ന് നേതൃത്വംനൽകിയ വിരൻ മെനസസ് പറയുന്നു. ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്‌സ്) സിറിഞ്ചിലുള്ള മരുന്ന്...

പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താൽ പണി കിട്ടും; പിഴ അഞ്ച് ലക്ഷം വരെ, ശിക്ഷ കടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാ‌ർ. ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കൽ, രാഷ്ട്രപതിയുടെ ചിത്രങ്ങൾ, സുപ്രീംകോടതിയുടെ ചിത്രങ്ങൾ തുടങ്ങിയവ ദുരുപയോഗം ചെയ്താൽ അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാൻ...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. രാജ്യത്തിന്റെ...

മൊബൈൽ ഉപയോക്താക്കൾ കാത്തിരുന്ന നിമിഷം ഇതാ എത്തി, ‘ട്രായ്’യുടെ നിർണായക നിർദ്ദേശം, റിചാർജിന് ഇന്‍റർനെറ്റ് വേണ്ട!

ദില്ലി: വോയ്സ് കോളുകൾക്കും എസ് എം എസിനും മാത്രമായി റീച്ചാർജ് ചെയ്യാനുള്ള സൗകര്യം നൽകണമെന്ന നിർദേശമിറക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫീച്ചർ ഫോണുപയോഗിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഇക്കൂട്ടർ ആവശ്യമില്ലാത്ത സേവനങ്ങൾക്ക് കൂടി പണം നല്കേണ്ട അവസ്ഥയാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവർക്ക് ആവശ്യമുള്ള സേവനത്തിന് മാത്രമായി റീച്ചാർജ് സൗകര്യമൊരുക്കണമെന്നാണ് ടെലികോം കമ്പനികളോട്...

പോപ്‌കോണൊക്കെ റിച്ചാവാൻ പോവുന്നു; പഞ്ചസാര മിഠായി ഗണത്തിൽ ഉൾപ്പെടുത്തി ഉയർന്ന GST, ട്രോളോട് ട്രോൾ

ന്യൂഡല്‍ഹി: പോപ്‌കോണിന് ജി.എസ്.ടി. വര്‍ധിപ്പിച്ചത് വ്യാപക ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സിനിമയ്ക്ക് പോയാല്‍ പോപ്‌കോണ്‍ വാങ്ങുന്നവരാണ് അധികവുമെന്നതിനാല്‍, നികുതി വര്‍ധന വലിയൊരു വിഭാഗത്തെ ബാധിക്കും. മൂന്ന് തരത്തിലുള്ള നികുതി ഘടനയാണ് പോപ്‌കോണിന് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശം. ഉപ്പും മസാലയും ചേര്‍ത്ത, പാക്കുചെയ്യാത്ത പോപ്‌കോണിന്...

പഠിച്ചില്ലെങ്കിൽ തോൽപ്പിക്കും, സ്കൂളുകളിൽ എല്ലാവരെയും ജയിപ്പിക്കേണ്ട: നിയമഭേദഗതിയുമായി കേന്ദ്രം

ന്യൂഡൽഹി∙ രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതാണ് പുതിയ ഭേദഗതി. വിദ്യാർഥികൾ ഈ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ടു മാസത്തിനു ശേഷം ഒരു അവസരം...

യൂസ്ഡ് കാറുകൾക്ക് ജിഎസ്ടി കൂടും; ഉപയോ​ഗിച്ച ഇലക്ട്രിക് വാഹനങ്ങൾക്കും ബാധകം

ന്യൂഡൽഹി: യൂസ്ഡ് കാറുകള്‍ക്ക് ജിഎസ്ടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. 12 മുതല്‍ 18 ശതമാനം വരെ ജിഎസ്ടി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. യൂസ്ഡ് കാർ കമ്പനികൾ നിന്ന് വാഹനങ്ങൾ വാങ്ങിയാലാകും ജിഎസ്ടി ബാധകമാകുക.. ഉപയോ​ഗിച്ച ഇലക്ട്രിക് വാഹനങ്ങൾക്കും ജിഎസ്ടി നിരക്ക് വർധന ബാധകമായിരിക്കും. രാജസ്ഥാനിലെ ജയ്‌സാല്‍മെറില്‍ ചേര്‍ന്ന ജിസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ വില്‍ക്കുന്ന കുരുമുളകിനും ഉണക്കമുന്തിരിക്കും...

കിടിലൻ ലുക്ക്, വമ്പൻ സുരക്ഷ; കിയ സിറോസ് എസ്.യു.വിയെത്തി; ബുക്കിങ് ജനുവരി മൂന്ന് മുതൽ

ന്യൂഡൽഹി: ദക്ഷിണ കൊറിയൻ കാർ ബ്രാൻഡായ കിയ മോട്ടോർസ് കിയ സിറോസിനെ വിപണിയിൽ അവതരിപ്പിച്ചു. സബ്-4 മീറ്റർ എസ്.യു.വി വിഭാഗത്തിൽ പെടുന്ന സിറോസ് കിയ സോനറ്റ്, കിയ സെൽറ്റോസ് എസ്.യു.വികൾക്കിടയിലായിരിക്കും സ്ഥാനം. കിയയുടെ ഇന്ത്യൻ നിരയിലെ അഞ്ചാമത്തെ എസ്.യു.വിയാണ് സിറോസ്. സിറോസിന്റെ ഏല്ലാ വേരിയന്റുകളും അതിന്റെ വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തി. വില പുതുവർഷത്തിലേ പ്രഖ്യാപിക്കൂ. 2025...
- Advertisement -spot_img

Latest News

സെപ്റ്റംബർ 22 മുതൽ കാറുകൾക്ക് വില കുറയും; നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് ജിഎസ്‍ടി ഇളവിന്‍റെ ആനുകൂല്യം ലഭിക്കുമോ?

കാറുകളുടെ ജിഎസ്‍ടി കുറച്ചുകൊണ്ട് സർക്കാർ സാധാരണക്കാർക്ക് ആശ്വാസം നൽകിയിട്ടുണ്ട്. കാറുകൾ വാങ്ങുന്ന ആളുകൾക്ക് ഈ ആശ്വാസം വളരെയധികം ഗുണം ചെയ്യും. മിക്ക കമ്പനികളും പുതിയ ജിഎസ്‍ടി...
- Advertisement -spot_img