National

ഏപ്രിൽ 1 മുതൽ E20 പെട്രോൾ വിൽപന നിർബന്ധമാക്കാൻ കേന്ദ്രനിർദേശം; RON 95 ആയിരിക്കണമെന്നും നിബന്ധന

ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ, 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) രാജ്യവ്യാപകമായി വിൽക്കുന്നത് നിർബന്ധമാക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രനിർദേശം. കൂടാതെ ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, വിളകളിൽ നിന്ന് ലഭിക്കുന്ന എഥനോളിനുള്ള ആവശ്യം കൂട്ടി കർഷക വരുമാനം വർധിപ്പിക്കുക...

കര്‍ണാടകയില്‍ 16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; നിർദേശം ഉടൻ പുറത്തിറക്കും

ബംഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി കർണാടക. ബംഗളൂരുവിൽ നടന്ന വൈസ് ചാൻസിലർമാരുടെ കോൺക്ലേവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത് സംബന്ധിച്ച് അഭിപ്രായം തേടിയിരുന്നു. മൊബൈൽ ഫോൺ അഡിക്ഷൻ, ഓൺലൈൻ ഗെയ്മിങ്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി കോൺക്ലേവിൽ...

മരിച്ചു പോകുമെന്ന് വരെ കരുതി, വൃക്ക മാറ്റിവെച്ചു, ചികിത്സയ്ക്ക് ശേഷം രൂപം തന്നെ മാറി; സിനിമകൾക്ക് വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുത്തു റാണ ദഗ്ഗുബാട്ടി

ആരോഗ്യപരമായ വെല്ലുവിളികൾ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ റാണ ദഗ്ഗുബട്ടി. വൃക്ക തകരാറിലാകുകയും ഹൃദയസംബന്ധമായ സങ്കീർണ്ണതകൾ ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന്, അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സമയത്തെക്കുറിച്ച്അദ്ദേഹം ഓർത്തെടുത്തു. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി ചെയ്യാമെന്നേറ്റിരുന്ന സിനിമകളിൽനിന്ന് പിന്മാറിയെന്നും അഡ്വാൻസ് തുക മടക്കിനൽകിയെന്നും അദ്ദേഹം പറഞ്ഞു. റിയ ചക്രബർത്തിയുടെ പോഡ്കാസ്റ്റ് ഷോ ആയ...

കാമുകിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം മുറിയില്‍ ഉപേക്ഷിച്ചു; ‘ആത്മാവിനെ’ വിളിച്ചുവരുത്താനും ശ്രമം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 24കാരിയായ എംബിഎ വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി 13നായിരുന്നു കൊലപാതകം. താമസസ്ഥലത്ത് ഉപേക്ഷിച്ച മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസില്‍ വിദ്യാര്‍ഥിനിയുടെ സുഹൃത്ത് പീയുഷ് ദംനോദിയയെയാണ് അറസ്റ്റ് ചെയ്തത്. ദ്വാരകാപുരിയിലെ താമസസ്ഥലത്തു നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന്...

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം അമേരിക്കന്‍ ധാന്യത്തില്‍ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലര്‍ ധാന്യം നല്‍കുമോയെന്നും രാഹുല്‍ എക്‌സില്‍ ചോദ്യമുയര്‍ത്തി. ഇതിന് പുറമെ, സോയ കര്‍ഷകരുടെ അവസ്ഥ എന്തായിരിക്കും?, സര്‍ക്കാര്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്ന 'അധിക ഉല്‍പ്പന്നങ്ങള്‍'...

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ നോട്ടീസ്; നിർണായക നീക്കവുമായി ബിജെപി

ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈയാണ് സഭയിൽ നോട്ടീസ് നല്‍കിയത്. ഭീഷണി വിലപ്പോവില്ലെന്നും, രാഹുല്‍ ഗാന്ധിക്കെതിരെ എത്രയോ കേസുകള്‍ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഇതിനിടെ തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്‍റെ നോട്ടീസ് പരിഗണിക്കണമെന്ന് സ്പീക്കര്‍ ഓംബിര്‍ല...

‘പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം, രാജ്യത്തെ വിറ്റുതുലച്ചു’; ഇന്ത്യ-യുഎസ് കരാറിൽ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂ ഡൽഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ആഗോള മത്സരങ്ങളെ നേരിടുന്നതിനെക്കുറിച്ച് ബജറ്റ് ഒന്നും പറയുന്നില്ല എന്നും പുതിയ കാലത്തെ വെല്ലുവിളികളെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നുവെന്നും രാഹുൽ വിമർശിച്ചു. ഐടി മേഖലയിൽ എഐ വെല്ലുവിളികൾ ഉയർത്തുകയാണ്. ഊർജം, സാമ്പത്തികം, രൂപയുടെ മൂല്യമിടിവ് എന്നിവയെക്കുറിച്ചൊന്നും ബജറ്റിൽ പരാമർശമില്ല. ഭൗമരാഷ്ട്ര പ്രശ്നങ്ങളെ നമ്മൾ എങ്ങനെ...

ബാബരി മസ്ജിദ് ലോകാവസാനം വരെ പുനര്‍നിര്‍മിക്കപ്പെടില്ല: യോഗി ആദിത്യനാഥ്

ലഖ്നോ: ബാബറി മസ്ജിദ് ലോകാവസാനം പുനർനിർമിക്കപ്പെടില്ലെന്നും അത്തരം സ്വപ്നങ്ങൾ കാണുന്നവരുടെ ആഗ്രഹം ഒരിക്കലും നടക്കില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി മോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയത് സനാതന ധർമത്തിന്റെ പ്രതീകമാണെന്നും ഇന്ത്യയും സനാതന ധർമവും വേർപിരിക്കാനാവാത്തതാണെന്നും യോഗി പറഞ്ഞു. ചൊവ്വാഴ്ച ബരാബങ്കിയിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ...

അടിമുടി മാറ്റം; 5 ലക്ഷത്തിന് മുകളിലുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ, വസ്തു ഇടപാടു പരിധി 20 ലക്ഷം

ന്യൂഡൽഹി∙ 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ നമ്പർ നൽകിയാൽ മതിയാകും. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകുന്ന ആദായനികുതി നിയമത്തിന്റെ ഭാഗമായുള്ള കരടുചട്ടത്തിലാണ് വ്യവസ്ഥയുള്ളത്. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി പാൻ നമ്പർ നൽകണമായിരുന്നു. പുതിയ കരടുവ്യവസ്ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5...

നിയമസഭാ തിരഞ്ഞെടുപ്പ് 28ന് ശേഷം പ്രഖ്യാപിച്ചേക്കും; ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ നിർദേശം

ന്യൂഡൽഹി: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. കേരളത്തെ കൂടാതെ അസം,തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽനിന്ന് സ്ഥലംമാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. കഴിഞ്ഞ...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(ജൂലൈ 31 വെള്ളി) അവധി

കാസർഗോഡ് : കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും മഴ തുടരുന്നതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ...
- Advertisement -spot_img