National

മദ്രസകളിൽ കന്നഡ, ഇം​ഗ്ലീഷ് ഭാഷകളും പഠിപ്പിക്കും; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെം​ഗളൂരു: കർണാടകയിലെ മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടു വർഷത്തേക്ക് ​ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ട് ഭാഷാപഠനം കൂടി ഉൾപ്പെടുത്തുന്നത്. രജിസ്റ്റർ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇം​ഗ്ലീഷ് ഭാഷകളും സിലബസിൽ ഉൾപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് 100 മദ്രസകളിൽ പദ്ധതി ആദ്യം നടപ്പാക്കും. വഖ്ഫ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത...

ഈ 17 ആപ്പുകൾ വിവരങ്ങൾ ചോർത്തുമെന്ന് ഗൂഗ്ൾ; പ്ലേ സ്റ്റോറിൽ നിന്ന് നീക്കി, ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്യണം

ഓണ്‍ലൈനായി വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന 17 ആപ്ലിക്കേഷനുകള്‍ അടുത്തിടെ ഗൂഗ്ൾ തങ്ങളുടെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. ലക്ഷക്കണക്കിന് പേര്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചിരുന്നവയാണ് ഇവയില്‍ പലതുമെന്ന് പ്രമുഖ ഓണ്‍ലൈന്‍ സെക്യൂരിറ്റി ഏജന്‍സിയായ ESET അറിയിച്ചു. ലോണുകള്‍ വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ഒറ്റനോട്ടത്തില്‍ ഈ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിരുന്നതെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന സുരക്ഷാ പ്രശ്നത്തെക്കുറിച്ച്...

ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ; പ്രവർത്തിച്ചത് ഒന്നര കൊല്ലം, കയ്യിലാക്കിയത് 75 കോടിയിലേറെ

അഹമ്മദാബാദ്: യഥാർത്ഥ ടോളിൽ നിന്ന് രക്ഷപ്പെടാൻ യാത്രികരെ സഹായിക്കുന്ന തരത്തിൽ ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ. ഗുജറാത്തിലെ ബമൻബോർ-കച്ച് ദേശീയ പാതയിൽനിന്ന് സ്വകാര്യ ഭൂമിയിലൂടെ വഴിയൊരുക്കി സ്ഥാപിച്ച ടോൾ പ്ലാസ ഒന്നര കൊല്ലമാണ് പ്രവർത്തിച്ചത്. വഗാസിയ ടോൾ പ്ലാസ ഒഴിവാക്കി പോകാൻ സഹായിക്കുന്ന തരത്തിൽ അടഞ്ഞുകിടക്കുന്ന വൈറ്റ് ഹൗസ് സെറാമിക് ഫാക്ടറി വളപ്പിലൂടെ ഒരു സംഘം...

ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ; പ്രവർത്തിച്ചത് ഒന്നര കൊല്ലം, കയ്യിലാക്കിയത് 75 കോടിയിലേറെ

അഹമ്മദാബാദ്: യഥാർത്ഥ ടോളിൽ നിന്ന് രക്ഷപ്പെടാൻ യാത്രികരെ സഹായിക്കുന്ന തരത്തിൽ ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ. ഗുജറാത്തിലെ ബമൻബോർ-കച്ച് ദേശീയ പാതയിൽനിന്ന് സ്വകാര്യ ഭൂമിയിലൂടെ വഴിയൊരുക്കി സ്ഥാപിച്ച ടോൾ പ്ലാസ ഒന്നര കൊല്ലമാണ് പ്രവർത്തിച്ചത്. വഗാസിയ ടോൾ പ്ലാസ ഒഴിവാക്കി പോകാൻ സഹായിക്കുന്ന തരത്തിൽ അടഞ്ഞുകിടക്കുന്ന വൈറ്റ് ഹൗസ് സെറാമിക് ഫാക്ടറി വളപ്പിലൂടെ ഒരു സംഘം...

ദേശീയപാതയില്‍ കാറോടിച്ച് 10 വയസുകാരന്‍; പിതാവിന്റെ പരാതിയില്‍ മാതാവിനെതിരെ കേസ്

സൂറത്ത്: പത്തുവയസുകാരനായ മകനെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറോടിക്കാന്‍ അനുവദിച്ചെന്ന പിതാവിന്റെ പരാതിയില്‍ മാതാവിനും സഹോദരനുമെതിരെ കേസെടുത്ത് പൊലീസ്. ബുധനാഴ്ചയാണ് സൂറത്ത് സ്വദേശിനിയായ ഖുശ്ബു, സഹോദരന്‍ നീരവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിക്കുക, മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുന്ന പ്രവൃത്തി, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഖുശ്ബിനും നീരവിനുമെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഒരു കണ്‍സ്ട്രക്ഷന്‍...

മഹുവാ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി

തൃണമൂല്‍ എം പി മഹുവാ മൊയ്ത്രയെ പാര്‍ലെമെന്റില്‍ നിന്നും പുറത്താക്കി. അവര്‍ക്ക് എം പി എന്ന നിലയില്‍ ലഭിച്ച പാര്‍ലമെന്റിന്റെ ലോഗിനും പാസ് വേര്‍ഡും സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ തലവന് കൈമാറിയത് ഗുരുതരമായ കുറ്റമാണെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ളതാണെന്നും അത് കൊണ്ട് ഇവരെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കണമെന്നും എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.ഈ റിപ്പോര്‍ട്ട്...

യുപിഐ ഇടപാട് പരിധിയിൽ മാറ്റം; എത്ര രൂപ വരെ അയക്കാമെന്ന് വ്യക്തമാക്കി ആർബിഐ

മുംബൈ: പുതിയ യുപിഐ ഇടപാട് പരിധികൾ പ്രഖ്യാപിച്ച് ആർബിഐ. ചില പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുന്ന സേവനങ്ങളുടെ യുപിഐ ഇടപാട് പരിധിയാണ് ആർബിഐ ഉയർത്തിയിരിക്കുന്നത്. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള യുപിഐ പേയ്‌മെന്റ് പരിധി ഇപ്പോൾ ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന് ആർബിഐ പ്രഖ്യാപിച്ചു. ആർബിഐയുടെ മൂന്ന് ദിവസത്തെ ദ്വൈമാസ പണനയ സമിതി യോഗത്തിലാണ് ഇടപാട് പരിധി...

ഗൂഗിൾ പേയിൽ പണം അയക്കുന്നവരാണോ ? ‘ഈ ആപ്പുകൾ’ ഉപയോഗിക്കുന്നുണ്ടെങ്കിൽ പണികിട്ടും, പണം പോകും !

ദില്ലി: ഗൂഗിൾ പേ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. സ്ക്രീൻ ഷെയറിങ് ആപ്പുകളോട് ഗുഡ് ബൈ പറയാനാണ് ഗൂഗിൾ തങ്ങളുടെ മുന്നറിയിപ്പിൽ പറയുന്നത്. ഫോണോ ടാബ്‌ലെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനിൽ എന്താണുള്ളതെന്ന് കാണാൻ സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ മറ്റുള്ളവരെ സഹായിക്കും. ഫോൺ/ലാപ്‌ടോപ്പ്/പിസി...

കർണാടകയിലും തമിഴ്നാട്ടിലും ഭൂചലനം

ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

വസ്ത്രവില്‍പ്പനശാലയിൽ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി; വീഡിയോ

ഉത്തര്‍പ്രദേശില്‍ വസ്ത്രവില്‍പ്പനശാലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. 14 അടി നീളമുള്ള പെരുമ്പാമ്പിനെ കടയില്‍ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മുകളിലാണ് കണ്ടെത്തിയത്.മീററ്റിലെ മാര്‍ക്കറ്റിലാണ് സംഭവം. കടയിലെത്തിയ ഉപഭോക്താക്കളാണ് പാമ്പിനെ കണ്ടത്. കടയുടമ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി. നഗരത്തില്‍ പാമ്പ് എത്തിയതില്‍ അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. https://twitter.com/ManojSh28986262/status/1732049466134335999?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1732049466134335999%7Ctwgr%5Ea3fcef82cd2df67cd4a6cee66178eaabf7c3a7d1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.kairalinewsonline.com%2Fhuge-python-caught-from-clothing-store-video
- Advertisement -spot_img

Latest News

കേരളത്തിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...
- Advertisement -spot_img