അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയകളിൽ വൈറലാവാറുണ്ട്. അതിൽ നേരേതാണ്, കള്ളമേതാണ് എന്ന് മനസിലാക്കുക വരെ ചിലപ്പോൾ പ്രയാസമാണ്. ലൈക്കുകൾക്കും, ഷെയറുകൾക്കും വൈറലാവാനും വേണ്ടിത്തന്നെ അതുപോലെ പല വീഡിയോകളും ആളുകൾ ഷെയർ ചെയ്യാറുണ്ട്.
ഏതായാലും ഇപ്പോൾ വൈറലാവുന്നത് ഒരു വിവാഹ വീഡിയോയാണ്. ഒരു യുവാവ് ഒരേ സമയം നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നു എന്നും...
ഭോപ്പാല്‍: സ്വവര്‍ഗാനുരാഗികള്‍ക്ക് ഒന്നിച്ച് ജീവിക്കാമെങ്കിലും വിവാഹത്തിന് നിയമപരമായ പ്രാബല്യമില്ല. എന്നാല്‍ തന്‍റെ ദീര്‍ഘകാലമായുള്ള കാമുകിയെ ലിംഗമാറ്റത്തിലൂടെ വിവാഹം ചെയ്തിരിക്കുകയാണ് ഇന്‍ഡോര്‍ സ്വദേശി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
47ആം വയസ്സിലാണ് അല്‍ക്ക സോണി ലിംഗമാറ്റത്തിലൂടെ പുരുഷനായത്. അസ്തിത്വ സോണിയെന്ന പേര് സ്വീകരിച്ചു. ശസ്ത്രക്രിയക്കും എത്രയോ മുന്‍പുതന്നെ സ്ത്രീയല്ലെന്ന്...
ബംഗ്ലൂരു : കർണാടകയിലെ കുടകിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയിൽ...
ന്യൂഡൽഹി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെന്നും കേന്ദ്ര ഷിപ്പിംഗ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ലോക് സഭയിൽ ഹൈബി ഈഡൻ എംപിയെ അറിയിച്ചു. സർവീസ് നടത്താൻ താൽപ്പര്യമുള്ളവരിൽ നിന്ന് താത്പര്യ പത്രം ക്ഷണിച്ച് ഉടൻ പരസ്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
കപ്പൽ യാത്രയുടെ...
രാജ്യത്തെ ഒരു പൗരന്റെ പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. പത്ത് വർഷത്തിൽ അധികമായ ആധാർ കാർഡുകൾ നിര്ബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശമുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ആധാർ കാർഡ് ഉടമകൾക്ക് അവരുടെ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനോ തിരുത്താനോ ഏതാനും ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.
യുഐഡിഎഐ പറയുന്നത് അനുസരിച്ച്, ഫ്രീയായി...
ഫരീദാബാദ്: സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച ആര്‍മി ക്യാപ്റ്റനെ രാജ്യമാകെ അഭിനന്ദിക്കുകയാണ്. സംശയക്കേണ്ടേ, സംഭവം സത്യമാണ്. ഹരിയാനയില്‍ നടന്ന ഒരു വിവാഹം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ദേവേന്ദ്ര അഥാനയുടെ മകനും കോൺഗ്രസ് നേതാവ് നേത്രപാല്‍ അഥാനയുടെ സഹോദരനുമായ ഡോ. രാജീവും ഓംപാല്‍ സിംഗിന്‍റെ മകള്‍ ഡോ. ശിവാനിയും തമ്മിലുള്ള വിവാഹത്തിനാണ് അഭിനന്ദനങ്ങളുടെ പെരുമഴ തന്നെ...
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രശാന്ത് ഭണ്ഡാരിയ്ക്കും ആയിഷയ്ക്കും പ്രണയ സാഫല്യം. മുസ്ലീം യുവതിയെ പ്രണയിച്ച് വിവാഹം ചെയ്ത ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ പ്രശാന്ത് ഭണ്ഡാരി ഇതോടകം കന്നഡ മാധ്യമങ്ങളിലെ വാര്‍ത്താ താരമായിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പ്രശാന്ത് ഭണ്ഡാരിയും ആയിഷയും തമ്മിലുള്ള വിവാഹം.
ദക്ഷിണ കന്നഡയിലെ സൂറത്ത്കല്‍ പ്രദേശത്തെ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ പ്രശാന്തിന്റെ വിവാഹം ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ വലിയ...
പൂനെ: പൂനെയില്‍ ബന്ധു മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഹോസ് കയറ്റിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റ 16 വയസുകാരന്‍ മരിച്ചു. മോത്തിലാല്‍ എന്ന കൗമാരക്കാരനാണ് മരിച്ചത്. തിങ്കളാഴ്ച പൂനെയിലെ ഹഡാസ്പര്‍ വ്യവസായ മേഖലയിലെ പ്രവര്‍ത്തിക്കുന്ന മാവ് നിര്‍മ്മാണ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ബന്ധുവായ ധീരജ് ഗോപാല്‍സിംഗ് ഗൗഡ് (21) എന്നയാളാണ് മോത്തിലാലിന്റെ...
പാരിസ്: ഫ്രാൻസിനെ ഞെട്ടിച്ച ചരിത്ര അധ്യാപകന്റെ കൊലപാതകത്തിൽ ആറ് കൗമാരക്കാർ കുറ്റക്കാരെന്ന് കോടതി. ചരിത്രാധ്യാപകനായ സാമുവൽ പാറ്റിയെ 2020-ൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിൽ അധ്യാപകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ വിദ്യാർഥികളെ കാണിച്ചത് വിവാദമായിരുന്നു. പിന്നാലെയാണ് കൊലപാതകം.
കാരിക്കേച്ചറുകൾ കാണിക്കുന്നതിന് മുമ്പ് മുസ്ലീം വിദ്യാർത്ഥികളോട് മുറിയിൽ നിന്ന്...
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം ആളുകൾ വസ്ത്രങ്ങൾ ഇല്ലാതെ ചിത്രങ്ങൾ കാണിക്കുന്ന വെബ്‌സൈറ്റുകൾ സന്ദർശിച്ചതായി സോഷ്യൽ നെറ്റ്‌വർക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പറയുന്നു. മാർക്കറ്റിംഗിനായി ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഇത്തരം ആപ്പുകളും സൈറ്റുകളും പ്രവർത്തിക്കുന്നത്.
ഈ വർഷത്തിന്റെ ആരംഭം...
തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...