Monday, November 10, 2025

National

‘നാണക്കേട്, ഇതല്ല ഹൈദരാബാദി സംസ്‌കാരം; ഹൈദരാബാദ് ലുലു മാളിലെ റൗഡി ഷോപ്പേഴ്‌സിനെതിരെ സോഷ്യൽ മീഡിയ

ഹൈദരാബാദ്: നഗരത്തില്‍ കഴിഞ്ഞയാഴ്ച പ്രവർത്തനമാരംഭിച്ച ലുലു മാളിൽ മര്യാദയില്ലാതെ ഷോപ്പിങ്ങിനിറങ്ങിയ ഉപയോക്താക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക രോഷം. മാളിലെ ലഘുഭക്ഷണങ്ങൾ കഴിക്കുകയും ബില്ലടയ്ക്കാതെ കടന്നു കളയുകയും ചെയ്ത ചിലർക്കെതിരെയാണ് ആളുകൾ വിമർശനവുമായി രംഗത്തെത്തിയത്. 'ഇത് ഹൈദരാബാദി സംസ്‌കാരമല്ല, നാടിന് നാണക്കേടാണ്' എന്ന കമന്റുകളുമായി നിരവധി പേർ ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചു. കുക്കട്ട്പള്ളിയിൽ സെപ്തംബർ 27നാണ് ലുലു...

40 തവണ അയാളെ വെടിവയ്ക്കണം, ആറ് മാസത്തിന് ശേഷം തിരിച്ചു വരും; അധ്യാപകനെ വെടിവെച്ച ശേഷം കൊലവിളി നടത്തി വിദ്യാര്‍ഥികള്‍; വീഡിയോ

അധ്യാപകനെ വെടിവെച്ച ശേഷം സോഷ്യല്‍മീഡിയയിലൂടെ കൊലവിളി നടത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ ആഗ്രയിലാണ് സംഭവം. കാലില്‍ വെടിയേറ്റ സുമിത് എന്ന അധ്യാപകന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകനെ വെടിവെച്ച ശേഷം സ്വയം ഗുണ്ടകളാണെന്ന് വിശേഷിപ്പിച്ച് വിദ്യാര്‍ഥികള്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘ആറ് മാസത്തിന് ശേഷം...

മോഷ്ടിച്ച നോട്ടുകള്‍ കട്ടിലില്‍ വാരിനിരത്തി വീഡിയോയെടുത്ത് മോഷ്ടാക്കള്‍; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി വീഡിയോ, ഒടുവില്‍ സംഭവിച്ചത്

മോഷ്ടിച്ച നോട്ടുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് റീലുണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച മോഷ്ടാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. തരുണ്‍ ശര്‍മ എന്ന ജ്യോത്സ്യന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ പിടികിട്ടിയിരുന്നില്ല. പൊലീസ് മോഷ്ടാക്കളെ അന്വേഷിക്കുന്ന സമയത്ത് തന്നെയാണ് ജ്യോത്സ്യന്റെ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടക്കള്‍ ഇന്‍സ്റ്റഗ്രാം റീല്‍ ഉണ്ടാക്കി സോഷ്യല്‍മീഡിയയില്‍...

ഇന്ത്യൻ നിര്‍മ്മിത ചുമ മരുന്നിലും വിഷാംശം, 141 കുട്ടികളുടെ മരണത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കും റിപ്പോർട്ട്

ദില്ലി: ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് കണ്ടെത്തി മാസങ്ങള്‍ക്കിപ്പുറമാണ് കണ്ടെത്തല്‍. ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ് അപകടകാരികളെന്ന് കണ്ടെത്തിയത്. നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ മരുന്നുകളിലാണ് അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍...

ആവേശം ഇത്തിരി കൂടി പോയി; ‘ലിയോ’ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ തകർത്ത് ആരാധകർ, വീഡിയോ

ചെന്നെെ: ഇളയ ദളപതി വിജയ്‌യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയുടെ ട്രെയിലർ ഇന്ന് വെെകിട്ട് 6.30നാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ ആരാധകരുടെ ആവേശത്തിൽ കനത്ത നാശനഷ്ടം ഉണ്ടായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെന്നെെയിലെ രോഹിണി തിയേറ്ററാണ് ആരാധകർ തകർത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സീറ്റുകളിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ്...

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ‘അ‍ജ്ഞാതരോഗം’; ഭയപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു

പലപ്പോഴും നാം കണ്ടിട്ടോ, കേട്ടിട്ടോ - വായിച്ചറിഞ്ഞിട്ടോ പോലുമില്ലാത്ത പല രോഗങ്ങളെയും കുറിച്ച് പിന്നീട് അറിയുമ്പോള്‍ നമ്മുടെ മനസില്‍ ഭയാശങ്കകളും, ആശ്ചര്യവും ഒരുപോലെ ഉണ്ടാകാറില്ലേ? സമാനമായ രീതിയിലുള്ളൊരു വാര്‍ത്തയാണ് ആഫ്രിക്കൻ രാജ്യമായ കെനിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കെനിയയിലെ കാകാമേഗ എന്ന സ്ഥലത്തുള്ള 'എറെഗി ഗേള്‍സ് ഹൈസ്കൂളി'ലാണ് ദുരൂഹമായ സാഹചര്യമുണ്ടായിരിക്കുന്നത്. ഇവിടെ നൂറോളം വിദ്യാര്‍ത്ഥികളെ 'അജ്ഞാതരോഗം'...

‘രാഹുൽ ​ഗാന്ധി നായ്ക്കുട്ടിക്കിട്ട പേര് മുസ്ലിം പെൺമക്കൾക്ക് അപമാനം’; എതിർപ്പുമായി എഐഎംഐഎം നേതാവ്

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പട്ടിക്കുട്ടിക്ക് പേരിട്ടതിനെ വിമർശിച്ച് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് മുഹമ്മദ് ഫർഹാൻ. രാഹുൽ ​ഗാന്ധി ​ഗോവയിൽ നിന്ന് പുതുതായി എത്തിച്ച നായ്ക്കുട്ടികളിലൊന്നിന് 'നൂറി' എന്നാണ് പേരിട്ടത്. നായ്ക്കുട്ടിക്ക് മുസ്ലിം പേരിട്ടത് മുസ്ലീം പെൺകുട്ടികളോടുള്ള അപമാനമാണെന്ന് എഐഎംഐഎം ആരോപിച്ചു. മൂന്ന് മാസം പ്രായമുള്ള ജാക്ക് റസ്സൽ...

ലോകകപ്പ് ഉദ്ഘാടനത്തിൽ മോദി സ്റ്റേഡിയം കാലി! നാണക്കേടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ

അഹ്മദാബാദ്: ഏകദിന ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരം കാണാൻ വിരലിലെണ്ണാവുന്ന കാണികളാണ് എത്തിയത്. ഒഴിഞ്ഞ ഗാലറിക്കു മുന്നിലാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് ഒന്നാകെ നാണക്കേടായി മാറിയ രംഗത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളും വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ്. 1.15 ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറിയാണ്...

അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങൾ അസാധുവെന്ന് അലഹബാദ് ഹൈക്കോടതി

അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങൾ അസാധുവാണെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര (അഗ്നിക്ക് ചുറ്റും ഏഴ് വട്ടം വല വയ്ക്കുക) അനുഷ്ഠിച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗിന്റേതാണ് ഉത്തരവ്. തന്നിൽ നിന്ന് വിവാഹമോചനം...

ഹെൽമറ്റ് ധരിച്ചില്ലെങ്കിലും പൊലീസും എംവിഡിയും സാക്കിർ മേമനോട് പിഴ ഈടാക്കില്ല; വിചിത്രമായ കാരണം !

റോഡിലൂടെ നടക്കുകയോ വാഹനമോടിക്കുകയോ ചെയ്യുമ്പോൾ അപകടങ്ങൾ തടയുന്നതിന് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോഴും പുറകിലിരുന്ന് യാത്ര ചെയ്യുമ്പോഴും ഹെൽമെറ്റ് ധരിക്കണമെന്നത്. എന്നാൽ, ഇതൊരു അസാധാരണ മനുഷ്യനെക്കുറിച്ചാണ്. ഇദ്ദേഹം ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഒരു പൊലീസും എംവിഡിയും ഇദ്ദേഹത്തെ ശാസിക്കുകയോ പിഴ ഈടാക്കുകയോ ഇല്ല. കാരണമറിയണ്ടേ? ഹെൽമെറ്റ് ധരിക്കാതെ സ്ഥിരമായി മോട്ടോർ...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img