ലഖ്നൗ (ഉത്തര്‍പ്രദേശ്): സോഷ്യല്‍ മീഡിയ താരം തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജീത് മൗര്യയെയാണ് ഡല്‍ഹി സരോജിനി നഗര്‍ പോലീസ് അറസ്റ്റുചെയ്തത്. രണ്ട് ഭാര്യമാരും ഒന്‍പത് കുട്ടികളും ആറ് കാമുകിമാരുമുള്ള ഇയാള്‍ അവര്‍ക്കൊപ്പം ആഡംബര ജീവിതം നയിക്കാനാണ് തട്ടിപ്പുകള്‍ നടത്തിവന്നതെന്ന് പോലീസ് പറയുന്നു. ഭാര്യമാരിലൊരാളോടൊപ്പം പുതുവത്സരം ആഘോഷിക്കാനായി വിദേശത്തേക്ക് പറക്കാനിരിക്കെയാണ് അജീതിനെ...
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം മോദി സർക്കാർ നടപ്പാക്കുമെന്നും ആർക്കും അതിൽ നിന്ന് തടയാൻ സാധിക്കില്ലെന്നും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക് സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊൽക്കത്തയിൽ റാലി അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരെ തടയാൻ മുഖ്യമന്ത്രി മമത ബാനർജിക്ക് സാധിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു.
നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടർ, ആധാർ കാർഡുകൾ...
ലഖ്നൗ: മുസ്‍ലിം എം.എല്‍.എയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ക്ഷേത്രം ഗംഗാജലം തളിച്ചു ശുദ്ധീകരിച്ചു. സമാജ്‌വാദി പാർട്ടിയുടെ മുസ്‌ലിം എം.എൽ.എ സയ്യദ ഖാത്തൂനിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ക്ഷേത്രത്തില്‍ ശുദ്ധീകരണ പ്രവൃത്തി നടന്നത്. യുപിയിലെ സിദ്ധാര്‍ഥനഗര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം.
ഞായറാഴ്ച ബൽവ ഗ്രാമത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ സംയ മാതാ ക്ഷേത്ര ഭരണസമിതി തന്നെ ക്ഷണിച്ചിരുന്നതായി...
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 900 ഓളം അനധികൃത ഗർഭഛിദ്രങ്ങൾ നടത്തിയ ഡോക്ടർ അറസ്റ്റിൽ. ബെംഗളൂരു പൊലീസാണ് ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും പിടികൂടിയത്. ഇവർ ഓരോ ഗർഭഛിദ്രത്തിനും 30,000 രൂപ വീതം ഈടാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി. കേസിൽ രണ്ടുപേരെ ഈ മാസം കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ മാസമാണ് ലിംഗനിർണ്ണയം-പെൺ-ഭ്രൂണഹത്യ റാക്കറ്റിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിക്കുന്നത്. മൈസൂരുവിനടുത്തുള്ള മാണ്ഡ്യയിൽ...
പൗരത്വ ഭേഭഗതി നിയമ നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ. ലോകസഭ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് നടപടി. ചട്ടങ്ങൾ മാർച്ചിൽ പ്രസിദ്ധികരിയ്ക്കും. 2020ൽ ആണ് പൗരത്വ ഭേഭഗതി നിയമം പാർലമെന്റ് പാസാക്കിയത്. പൗരത്വ നിയമം പാസ്സായപ്പോൾ രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
നിയമം പാസ്സായെങ്കിലും സമരം ശക്തമായ സാഹചര്യത്തിൽ ചട്ടങ്ങൾ പ്രസിദ്ധികരിച്ചിരുന്നില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതിനായാണ്...
ദില്ലി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെന്‍റിലേറ്ററുകളും സജ്ജമാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിപിഇ കിറ്റുകളും പരിശോധന കിറ്റുകളും ശേഖരിച്ച് വെയ്ക്കാനും നിര്‍ദേശം...
ബെംഗളുരു: വിവാഹത്തിന് പിന്നാലെ പുത്രവധു അമ്മയായത് ഇഷ്ടമായില്ല. മകന്റെ കുഞ്ഞിനെ മുത്തശ്ശി കൊന്നതായി ആരോപണം. കർണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. പ്രസവ ശേഷം അഞ്ചാം മാസം ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയ മകന്റെ ഭാര്യയോടും ചെറുമകനോടും അകൽച്ച കാണിച്ചിരുന്ന ഭർതൃമാതാവ് 9 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.
നാഗരത്ന, ഗജേന്ദ്ര ദമ്പതികളുടെ...
മുബൈ: ക്രിസ്മസിന് മുന്നോടിയായി വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിലക്കുറവ് ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 'ക്രിസ്മസ് നേരത്തെ എത്തുന്നു' എന്ന ടാഗ് ലൈനോടു കൂടിയാണ് ഇപ്പോഴത്തെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ 30 വരെ ഇപ്പോഴത്തെ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ...
ദില്ലി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തിൽ പറയുന്നുണ്ട്.
ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്നതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആശുപത്രിയിലെ...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....