National

പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത് 10 ലക്ഷം കോടിയിലധികം രൂപ

മുംബൈ: പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം 12.3 ശതമാനം വളര്‍ച്ചയെന്ന് ലോകബാങ്കിന്റെ അവലോകന റിപ്പോര്‍ട്ട്. 2023-ല്‍ ആകെ 12,500 കോടി ഡോളര്‍ (ഏകദേശം 10.38 ലക്ഷം കോടി രൂപ) ഇത്തരത്തില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് അനുമാനം. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (ജി.ഡി.പി.) 3.4 ശതമാനംവരുന്ന തുകയാണിത്. 2022-ല്‍ ആകെ 11,122 കോടി ഡോളറാണ് ഇത്തരത്തില്‍ പ്രവാസികള്‍...

നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ജലദോഷ മരുന്ന്; നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ

മുംബൈ: നാലുവയസ്സിനു താഴെയുള്ള കുട്ടികളിൽ ജല​ദോഷ മരുന്നുകൾ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശവുമായി സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ. ഈ പ്രായത്തിലുള്ള കുട്ടികളിൽ ഉപയോ​ഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആ​ഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്. കുട്ടികൾക്കിടയിൽ അം​ഗീകൃതമല്ലാത്ത ​മരുന്ന് സംയുക്തങ്ങൾ ഉപയോ​ഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും നാലുവയസ്സിനുതാഴെയുള്ള പ്രായക്കാരിൽ...

മാര്‍ച്ച് മുതല്‍ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍; GPS നിയന്ത്രിതമാകും,ടോള്‍ ബൂത്തുകള്‍ ഒഴിവാകും

രാജ്യത്തെ ദേശീയപാതകളില്‍ 2024 മാര്‍ച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോള്‍പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിലവിലെ സംവിധാനങ്ങള്‍ക്കു പകരമായാകും ഇത്. ടോള്‍പ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കാനും പുതിയസംവിധാനത്തിലൂടെ സാധിക്കും. നമ്പര്‍പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍ ഉപയോഗിച്ചുള്ള ടോള്‍പിരിവ് രണ്ടുദേശീയപാതകളില്‍ പരീക്ഷണാര്‍ഥം നടത്തുന്നുണ്ട്. പുതിയ സംവിധാനങ്ങള്‍ വരുന്നതോടെ ടോള്‍പ്ലാസകളില്‍ വാഹനം നിര്‍ത്തേണ്ടിവരില്ല. നിരത്തുകളില്‍...

ഫേസ്ബുക്ക് വഴി യുവതിയുമായി ഒറ്റ ദിവസത്തെ പരിചയം, പിന്നാലെ വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം; യുവാവ് കുടുങ്ങി

സൂറത്ത്: വാട്സ്ആപ് വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ 32 വയുസുകാരനെ ഭീഷണിപ്പെടുത്തി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഫേസ്‍ബുക്കിലൂടെ ഒരു ദിവസം മുമ്പ് മാത്രം പരിചയപ്പെട്ട യുവതി ഇയാളോട് നഗ്നതാ പ്രദര്‍ശനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഓഗസ്റ്റ് 13നാണ് പൂജ ശര്‍മ എന്ന ഫേസ്‍ബുക്ക് ഐഡിയില്‍...

‘ദുർഗന്ധം, അയൽവാസികൾക്ക് സംശയം’; വാതിൽ ചവിട്ടിപ്പൊളിച്ച പൊലീസ് ഞെട്ടി, അഴുകിയ മൃതദേഹത്തിനൊപ്പം 2 പേർ !

ഹൈദരാബാദ്: ഹൈദരാബാദിൽ യുവതിയുടെ മൃതദേഹത്തോടൊപ്പം അമ്മയും സഹോദരനും കഴിഞ്ഞത് ഒരാഴ്ചയോളം. തെലങ്കാനയിലെ മെഡ്ചാൽ ജില്ലയിലെ ജീഡിമെറ്റ്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സമീപത്തെ വീട്ടിൽ നിന്നും കുറച്ച് ദിവസങ്ങളായി ദുർഗന്ധം വമിച്ചതോടെ അയൽവാസികൾക്ക് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടി നിലയിൽ ആയിരുന്നു. ഏറെ...

പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിക്കെതിരെ ഇ ഡി സുപ്രീംകോടതിയിൽ

ദില്ലി: പ്ലസ് ടു കോഴക്കേസിൽ ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇഡി നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ഷാജി ഉൾപ്പെടെയുള്ള കേസിലെ കക്ഷികൾക്കാണ് കോടതി നോട്ടീസ് അയച്ചത്. നേരത്തെ സംസ്ഥാന സർക്കാർ എടുത്ത വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ നൽകിയ ഹർജിയിലും...

എം. ശ്രീശങ്കറും ഷമിയുമുൾപ്പടെ 26 പേർക്ക് അർജുന അവാർഡ്

ദില്ലി: ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കായിക മേഖലയിലെ പരമോന്നത ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്കാരത്തിവ് ബാഡ്മിന്‍റണ്‍ താര സഖ്യമായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും അര്‍ഹരായി. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കായി മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമി അര്‍ജുന പുരസ്കാരത്തിന് അര്‍ഹനായി. ഏഷ്യൻ ഗെയിംസില്‍ സ്വർണവും ലോക ചാമ്പ്യൻഷിപ്പില്‍ വെങ്കലവും ...

രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ ലോക്‌സഭയില്‍ പാസായി

ന്യൂഡല്‍ഹി : പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എംപിമാരേയും സസ്‌പെന്‍ഷനിലൂടെ പുറത്ത് നിര്‍ത്തി രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കി. ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോക്‌സഭയില്‍ പാസാക്കിയത്. നേരത്തെ ഓഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച്...

ലോക്സഭയിൽ രണ്ട് പ്രതിപക്ഷ എം.പിമാർക്ക് കൂടി സസ്പെൻഷൻ

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്യുന്നത് തുടരുന്നു. ലോക്സഭയിൽ എ.എം ആരിഫ്, തോമസ് ചാഴികാടൻ എന്നിവരെ സസ്പെൻഡ് ചെയ്തു. സഭയിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചതിനാണ് സസ്പെൻഷൻ. ഇതോടെ ആകെ സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 144 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുസഭകളിലുമായി 142 എം.പിമാരെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. പാർലമെന്റ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ...

ആർക്കും വേണ്ടാതെ കിടക്കുന്നത് 42,270 കോടി; ആർബിഐയുടെ കണക്കുകൾ ഞെട്ടിക്കുന്നത്

അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 42,270 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകളിൽ അവകാശികളിലാത്ത നിക്ഷേപങ്ങളിൽ 28 ശതമാനം വർധനയാണ് ഉണ്ടായത്. തൊട്ടു മുൻ വർഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിൽ അവകാശികളിലാത്ത നിക്ഷേപങ്ങൾ 32,934 കോടി രൂപയായിരുന്നു. 2023 മാർച്ച് അവസാനം വരെയുള്ള കണക്കുകളനുസരിച്ച് 36,185 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ പൊതുമേഖലാ ബാങ്കുകളിലാണ്....
- Advertisement -spot_img

Latest News

അതിതീവ്ര ന്യൂനമർദ്ദ സാധ്യത; അടുത്ത 3 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ വ്യാപക മഴ, 7 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത. കാലാവസ്ഥാ വകുപ്പ് നാളെ 7 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisement -spot_img