National

ജമ്മു കശ്മീർ മുസ്‌ലിം ലീഗിനെ നിരോധിച്ചു

ശ്രീനഗർ: ജമ്മു കശ്മീർ മുസ്‌ലിം ലീഗിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.എ.പി.എ പ്രകാരം സംഘടനയെ നിരോധിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഹുറിയത് കോൺഫറൻസിന്റെ ഇടക്കാല ചെയർമാൻ മസാറത്ത് ആലം ആണ് ഇപ്പോൾ സംഘടനക്ക് നേതൃത്വം കൊടുക്കുന്നത്. നേരത്തെ വിഘടനവാദി നേതാവ് സയ്യിദ്...

കോവിഡ് കേസുകളിലെ വര്‍ധന; രോഗികള്‍ക്ക് ഏഴു ദിവസം ഹോം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

കര്‍ണാടകയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതോടെ ഹോം ഐസലേഷന്‍ നിര്‍ബന്ധമാക്കി. പരിശോധയനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെല്ലാം ഏഴു ദിവസം വീട്ടില്‍തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ പ്രാഥമിക സമ്പര്‍ട്ട പട്ടികയിലുള്ളവരും നിരീക്ഷണത്തിലായിരിക്കണം. കഴിഞ്ഞ ദിവസം 74 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 57 എണ്ണം ബെംഗളൂരുവിലാണ്. കോവിഡ് ബാധിച്ച്...

അഞ്ചാമത്തെ വാഗ്ദാനവും നടപ്പിലാക്കി കര്‍ണാടക സര്‍ക്കാര്‍; യുവനിധി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ പണമെത്തും

തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ അഞ്ചിന വാഗ്ദാനങ്ങളില്‍ അഞ്ചും നിറവേറ്റി കര്‍ണാടക സര്‍ക്കാര്‍. ഡിപ്ലോമയോ ബിരുദമോ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന യുവനിധി പദ്ധതിയുടെ രജിസ്‌ട്രേഷന് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളുരുവില്‍ നിര്‍വഹിച്ചു. ബിരുദധാരികള്‍ക്കു പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും ലഭിക്കുന്ന പദ്ധതിയാണ് യുവനിധി. ജനുവരി 12ന്...

‘പാപ്പരാകുമെന്ന് പറഞ്ഞ സംസ്ഥാനം ശക്തമായി വളർന്നു; വാക്ക് തെറ്റിച്ചത് നിങ്ങൾ’; മോദിയെ വിമർശിച്ച് സിദ്ധരാമയ്യ

ബം​ഗളൂരു: കോൺ​ഗ്രസ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തങ്ങൾ നൽകിയ അഞ്ച് വാ​ഗ്ദാനങ്ങളും കോൺ​ഗ്രസ് നടപ്പാക്കിയിട്ടുണ്ടെന്നും പാർട്ടി അധികാരത്തിലെത്തിയാൽ‌ സംസ്ഥാനം പാപ്പരാകുമെന്ന മോദിയുടെ പരാമർശം തെറ്റാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. 'മോദി സാമ്പത്തിക വിദ​ഗ്ദനായിരുന്നോ? കോൺ​ഗ്രസ് മുന്നോട്ടുവെച്ച അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളും നടപ്പിലാക്കിയാൽ...

‘എവിടെ ആടിന്റെ മജ്ജ’; വിവാഹവിരുന്നിൽ തർക്കം, പൊലീസെത്തിയിട്ടും പരിഹാരമില്ല, ഒടുവിൽ?

ഹൈദരാബാദ്: പപ്പടം കിട്ടിയില്ല എന്ന കാരണത്താൽ വിവാഹവേദിയിൽ കൂട്ടത്തല്ല് നടന്ന സംഭവം കേരളത്തിൽ വലിയ വാ‍ർത്തയായിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് തെലങ്കാനയിൽ നടന്നിരിക്കുന്നത്. വിവാഹ വിരുന്നിൽ ആടിന്റെ മജ്ജയില്ലെന്ന കാരണത്താൽ വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ് ഇവിടെ. തെലങ്കാനയിലെ ജ​ഗ്ദിയാൽ സ്വദേശിനിയാണ് വധു. നിസാമാബാദ് സ്വദേശിയാണ് വരൻ. വരന്റെ വീട്ടിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു....

കടം വാങ്ങിയ 1500 തിരികെ നൽകിയില്ല; അയൽവാസി യുവാവിനെ കുത്തിക്കൊന്നു

സാമ്പത്തിക ഇടപാടുകളിൽ തർക്കം ഉണ്ടാകുന്നതും അത് അക്രമങ്ങൾ നടക്കുന്നതുമായ വാർത്തകൾ ഏറെ പുറത്തുവരാറുണ്ട്. എന്നാൽ വെറും 1500 രൂപയുടെ പേരിൽ അക്രമവും തുടർന്ന് കൊലപാതകവും ഉണ്ടായ സംഭവമാണ് ഇപ്പോൾ ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ശ്ചിമ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിൽ കടം വാങ്ങിയ 1500 തിരികെ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസി യുവാവിനെ കുത്തിക്കൊന്നു. ഡിസംബർ...

ഗുരുദ്വാരയുടെ മതിലിൽ സുഖനിദ്ര, ആളുകളെത്തിയിട്ടും കൂസലില്ല, ഭീതി പടർത്തിയ കടുവ പിടിയിൽ

പിലിഭിത്ത്: ജനവാസ മേഖലയിലെ മതിലിന് പുറത്ത് വളരെ കൂളായി കിടന്നുറങ്ങിയ കടുവയെ ഒടുവിൽ മയക്കു വെടി വച്ച് പിടികൂടി. 12 മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഉത്തർ പ്രദേശിലെ പിലഭിത്തിലെത്തിയ കടുവയെ പിടികൂടുന്നത്. മതിലിന് മുകളിൽ കടുവ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാത്രി 12 മണിയോടെ ഗ്രാമത്തിലെത്തിയ കടുവ ജനവാസ മേഖലയെ...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ സർക്കാർ പരിപാടിയാക്കി മാറ്റുന്നു; വിമർശനവുമായി സീതാറാം യെച്ചൂരി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. ഇതൊരു സർക്കാർ പരിപാടിയാക്കി മാറ്റുകയാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ക്ഷണം നിരസിച്ച യെച്ചൂരിക്കെതിരെ വിഎച്ച്പി രംഗത്തുവന്നതിന് പിന്നാലെയാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്.ഭഗവാൻ രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ എന്നായിരുന്നു വിഎച്ച്പി ഉയർത്തിയ...

ദാവൂദ് ഇബ്രാഹീമിന്റെ മുംബൈയിലെ സ്വത്ത് ലേലം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ മുംബൈയിലെയും രത്‌നഗിരിയിലെയും സ്വത്തുക്കൾ കേന്ദ്രസർക്കാർ ലേലം ചെയ്യും. ജനുവരി അഞ്ചിനാണ് ലേലം. ബംഗ്ലാവും മാമ്പഴത്തോട്ടവും അടക്കം നാല് സ്വത്തുവകകൾ നേരത്തെ ഫോറിൻ എക്‌സ്‌ചേഞ്ച് ആക്ട് പ്രകാരം കണ്ടുകെട്ടിയിരുന്നു. ഇവയാണ് ലേലം ചെയ്യുന്നത്. നേരത്തെയും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ കേന്ദ്രം ലേലം ചെയ്തിരുന്നു. 4.53 കോടി വിലവരുന്ന റസ്‌റ്റോറന്റും 3.53...

ഹിജാബിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല, ആഴത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും: കർണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. "ഞങ്ങൾ ഹിജാബ് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പറഞ്ഞിട്ടുണ്ട്. ആഴത്തിൽ പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കും"- ജി പരമേശ്വര വാര്‍ത്താ ഏജന്‍സിയായ...
- Advertisement -spot_img

Latest News

അതിതീവ്ര ന്യൂനമർദ്ദ സാധ്യത; അടുത്ത 3 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ വ്യാപക മഴ, 7 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത. കാലാവസ്ഥാ വകുപ്പ് നാളെ 7 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisement -spot_img