Tuesday, November 11, 2025

National

ഇനി മലയാളം മീഡിയമില്ല, അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറ്റം, ലക്ഷദ്വീപിൽ ഉത്തരവിറങ്ങി

കൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ് സി ഇ ആ‍ര്‍ ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാൻ തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം. ഒന്നാം ക്ലാസ് മുതൽ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ്...

ആധാര്‍ പുതുക്കല്‍ സമയപരിധി നീട്ടി; മാര്‍ച്ച് 14 വരെ സൗജന്യമായി ചെയ്യാം

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി നീട്ടി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI). മാര്‍ച്ച് 14 വരെയാണ് സമയം അനുവദിച്ചത്. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കാന്‍ അവസരമുള്ളത്. ഡിസംബര്‍ 14 ആയിരുന്നു മുന്‍പ് അനുവദിച്ച സമയം. വിവരങ്ങള്‍ പുതുക്കാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കാനായതോടെ അക്ഷയ കേന്ദ്രങ്ങളിലും...

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം; പെട്രോള്‍- ഡീസല്‍ വിലയില്‍ ഇളവ് വരുത്താന്‍ കേന്ദ്രം

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇളവ് വരുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന വിലയിലാണ് ഇളവ് വരുത്താനുള്ള തീരുമാനം കൈക്കൊള്ളുന്നത്. ഇതേക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസംസ്‌കൃത എണ്ണകളുടെ വിലയുടെ കാര്യത്തില്‍ ധന മന്ത്രാലയവും എണ്ണ മന്ത്രാലയവും ചര്‍ച്ച...

ആധാർ കാർഡ് പുതുക്കാത്തവർ ‘ജാഗ്രതൈ’; മൂന്ന് ദിവസത്തിനുള്ളതിൽ ചെയ്താൽ പോക്കറ്റ് കാലിയാകില്ല

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി ഈ ആഴ്ച അവസാനിക്കും. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ നിർബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാറിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാനാണ് യുഐഡിഎഐ ആധാർ പുതുക്കാൻ ആവശ്യപ്പെടുന്നത്. 2023 ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാനുള്ള അവസരം ഉണ്ട്. അതായത് മൂന്ന് ദിവസം കൂടി...

2025 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

രാജ്യത്ത് 2025 ഒക്ടോബർ 1 മുതൽ നിർമിക്കുന്ന എല്ലാ ട്രക്കുകളിലും ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ദീർഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവർമാർക്ക് സൗകര്യപ്രദമായ തൊഴിൽ സാഹചര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാ​ഗത്തിലുള്ള...

‘നോട്ടെണ്ണൽ’ അവസാനിച്ചു! കോൺ​ഗ്രസ് എംപിയുടെ സ്ഥാപനങ്ങളിലെ റെയ്ഡില്‍ കണ്ടെത്തിയത് 351 കോടി രൂപ

ദില്ലി: ഒഡിഷയിലെ കോൺ​ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത കള്ളപ്പണം എണ്ണി തീർത്തു. 351 കോടി രൂപയാണ് ഐടി റെയ്ഡിൽ കണ്ടെത്തിയത്. അഞ്ച് ദിവസം കൊണ്ടാണ് നോട്ടെണ്ണൽ പൂർത്തിയാക്കാനായത്. ഒഡീഷയിലെ രണ്ട് എസ്ബിഐ ബ്രാഞ്ചുകളിലായി 3 ഡസൻ നോട്ടെണ്ണൽ യന്ത്രങ്ങളുപയോ​ഗിച്ചാണ് പണം എണ്ണിത്തീര്‍ത്തത്. പണം 200 ബാഗുകളിലാക്കി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി....

മൈസൂരുവില്‍ സ്വര്‍ണം വിറ്റ് മടങ്ങിയ മലപ്പുറം സ്വദേശികളെ തട്ടിക്കൊണ്ടുപോയി; 50 ലക്ഷം കവര്‍ന്നു

ഇരിട്ടി: മൈസൂരുവിൽ സ്വർണം വിറ്റ് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളായ യുവാക്കളെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ കവർന്നു. മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോൺട്രാക്ടറുമായ കെ.ഷംജദ് (38), സുഹൃത്തും വിദ്യാർഥിയുമായ അഫ്നു (22) എന്നിവരെയാണ് സഞ്ചരിച്ച കാറടക്കം തട്ടിക്കൊണ്ടുപോയി പണം കവർന്നത്. കുടകിലെ തിത്തിമത്തി ഭദ്രഗോളയ്ക്കുസമീപം ശനിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു...

ബിജെപിക്ക് വോട്ട് ചെയ്തതിന് ഭർതൃസഹോദരൻ മർദിച്ചതായി മുസ്ലിം യുവതിയുടെ പരാതി, ആശ്വസിപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ

സെഹോർ/ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുകയും പാർട്ടിയുടെ വിജയം ആഘോഷിക്കുകയും ചെയ്തതിന് ഭർതൃസഹോദരൻ മർദിച്ചതായി 30 കാരിയായ മുസ്ലീം യുവതിയുടെ പരാതി. സംഭവം വാർത്തയായതിനെ തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ യുവതിയെ സന്ദർശിച്ചു. ശനിയാഴ്ച ചൗഹാൻ യുവതിയെ ഭോപ്പാലിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ചു. പരാതിക്കാരിയായ സമീനബിയുടെ ഭർത്താവിന്റെ ഇളയ സഹോദരൻ ജാവീദ് തന്നെ...

ഒരേ പന്തലിൽ നാലുപേരെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്? വൈറലായി വീഡിയോ

അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയകളിൽ വൈറലാവാറുണ്ട്. അതിൽ നേരേതാണ്, കള്ളമേതാണ് എന്ന് മനസിലാക്കുക വരെ ചിലപ്പോൾ പ്രയാസമാണ്. ലൈക്കുകൾക്കും, ഷെയറുകൾക്കും വൈറലാവാനും വേണ്ടിത്തന്നെ അതുപോലെ പല വീഡിയോകളും ആളുകൾ ഷെയർ ചെയ്യാറുണ്ട്. ഏതായാലും ഇപ്പോൾ വൈറലാവുന്നത് ഒരു വിവാഹ വീഡിയോയാണ്. ഒരു യുവാവ് ഒരേ സമയം നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നു എന്നും...

ദീർഘകാലത്തെ പ്രണയം, അൽക്ക അസ്തിത്വ ആയി; അസ്തിത്വയും ആസ്തയും സ്പെഷ്യല്‍ മാര്യേജ് നിയമ പ്രകാരം ഒന്നിച്ചു

ഭോപ്പാല്‍: സ്വവര്‍ഗാനുരാഗികള്‍ക്ക് ഒന്നിച്ച് ജീവിക്കാമെങ്കിലും വിവാഹത്തിന് നിയമപരമായ പ്രാബല്യമില്ല. എന്നാല്‍ തന്‍റെ ദീര്‍ഘകാലമായുള്ള കാമുകിയെ ലിംഗമാറ്റത്തിലൂടെ വിവാഹം ചെയ്തിരിക്കുകയാണ് ഇന്‍ഡോര്‍ സ്വദേശി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. 47ആം വയസ്സിലാണ് അല്‍ക്ക സോണി ലിംഗമാറ്റത്തിലൂടെ പുരുഷനായത്. അസ്തിത്വ സോണിയെന്ന പേര് സ്വീകരിച്ചു. ശസ്ത്രക്രിയക്കും എത്രയോ മുന്‍പുതന്നെ സ്ത്രീയല്ലെന്ന്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img