Saturday, May 4, 2024

National

ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്ക്?ബിജെപിയുമായി ചര്‍ച്ച നടത്തും,കർണാടകയിൽ നാല് ലോക്സഭാ സീറ്റുകളിൽ മത്സരിക്കാൻ നീക്കം

ബംഗളൂരു:ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്കെന്ന് സൂചന.ബിജെപി കേന്ദ്ര നേതൃത്വവുമായി ഉടൻ ജെഡിഎസ് നേതൃത്വം ചർച്ച നടത്തിയേക്കും.ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചേക്കുമെന്നാണ് സൂചന.കർണാടകയിൽ നിന്ന് നാല് ലോക്സഭാ സീറ്റുകളിൽ മത്സരിക്കാനാണ് ജെഡിഎസ് നീക്കം.എൻഡിഎയുമായി സഖ്യം ചേർന്ന് മത്സരിച്ചാൽ നാല് സീറ്റുകൾ ആവശ്യപ്പെടും.12-ാം തീയതി നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷ യോഗത്തിൽ ജെഡിഎസ്സിന് ക്ഷണമുണ്ടായിരുന്നില്ല. ഒഡിഷ...

ഗോവധ നിരോധനം, ഹിജാബ്: പുരോഗമനത്തിന് തടസ്സമായ എല്ലാ നിയമങ്ങളും പൊളിച്ചെഴുതുമെന്ന് പ്രിയങ്ക് ഖാര്‍ഗെ

ബെം​ഗളൂരു: കർണാടകയിലെ ബിജെപി മുന്‍ സർക്കാരിന്റെ ​ഗോവധ നിരോധന നിയമം സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും വൻ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുന്നുവെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. വാർത്താചാനലായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ​ഗോവധ നിരോധന നിയമം പുരോ​ഗതിക്ക് തടസ്സമാണെന്ന നിഗമനം കോൺഗ്രസ് എടുത്തതല്ലെന്നും ബിജെപി സർക്കാരിന്റെ ധനകാര്യ വകുപ്പിന്റെതാണെന്നും അദ്ദേഹം...

യാത്രക്കിടെ രണ്ടുപേര്‍ക്ക് നമസ്കരിക്കാനായി ബസ് നിർത്തി, ഡ്രൈവർക്കും സഹായിക്കും സസ്പെൻഷൻ

ബറേലി (ഉത്തര്‍പ്രദേശ്): യാത്രക്കിടെ രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാനായി ബസ് അഞ്ച് മിനിട്ട് അധികം നിർത്തിയതിനെ തുടർന്ന് ബസ് ഡ്രൈവർക്കും സഹായിക്കും സസ്പെൻഷൻ. യുപി സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (യുപിഎസ്ആർടിസി) ഡ്രൈവറെയും സഹ ഡ്രൈവറെയുമാണ് തിങ്കളാഴ്ച സസ്പെൻഡ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ദില്ലിയിലേക്കുള്ള 'ജൻരത്' എസി ബസാണ് യാത്രക്കാർക്കായി കുറച്ച് നേരം നിർത്തിയത്....

ബെംഗളൂരുവിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ

ബെം​ഗളൂരു: ബെംഗളുരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി സ്വദേശിയായ കെ എസ് നീതുവാണ് മരിച്ചത്. ബെംഗളുരു ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റസിഡൻസിയിലെ സ്വന്തം ഫ്ലാറ്റിലായിരുന്നു നീതുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഭർത്താവ് ആന്ധ്രപ്രദേശ് റാത്തൂർ സ്വദേശി ശ്രീകാന്ത്. ഒന്നരവയസ്സുള്ള പുനർവി ഏക മകളാണ്....

സദാചാര പൊലീസിന് തടയിടാൻ കർണാടക; നിരീക്ഷണത്തിനായി പ്രത്യേക പൊലീസ് വിഭാ​ഗത്തെ നിയോ​ഗിച്ചു

കർണാടക: കർണാടകയിൽ സദാചാര പൊലീസിം​ഗ് തടയാൻ പ്രത്യേക പൊലീസ് വിഭാ​ഗം. മം​ഗളൂരു കമ്മീഷണർ കുൽദീപ് കുമാർ ജെയിനിന്റെ കീഴിലാണ് പ്രത്യേക വിഭാ​ഗം. കഴിഞ്ഞദിവസം മലയാളികൾ ഉൾപ്പെടെ സദാചാര ആക്രമണത്തിന് വിധേയരായിരുന്നു. ദക്ഷിണ കന്നട മേഖലയിലെ സദാചാര പോലീസ് നടപടികൾക്ക് തടയിടാനാണ് കർണാടക ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര പ്രത്യേക പോലീസ് വിഭാഗത്തെ നിയോഗിച്ചത്. പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന്...

ഇന്ത്യയിൽ 2 പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ലഹരി വേട്ട, വലയിൽ കേരളവും; 6 പേർ അറസ്റ്റിൽ

ന്യൂഡൽഹി∙ ഇന്ത്യയിൽ രണ്ടു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ലഹരി വേട്ടയുമായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). 15,000 എൽഎസ്ഡി ബ്ലോട്ടുകളും 2.5 കിലോ ഇറക്കുമതി ചെയ്ത മരിജുവാനയും 4.65 ലക്ഷം രൂപയും എൻസിബി പിടിച്ചെടുത്തു. വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ മുഴുവനുമായി പടർന്നു കിടക്കുന്ന ശൃംഖലയുടെ ഭാഗമായ ആറു...

‘സച്ചിന്‍ പാര്‍ട്ടി വിടില്ല’; റാലിയുമില്ല; തീരുമാനം പാര്‍ട്ടി നിലപാട് അനുസരിച്ച്

കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സച്ചിന്‍ പൈലറ്റ് അനുകൂലികള്‍. പിതാവ് രാജേഷ് പൈലറ്റിന്‍റെ ചരമദിനമായ ഞായറാഴ്ച റാലി നടത്തില്ലെന്നും  ഭാവി തീരുമാനം പാര്‍ട്ടിയുടെ നിലപാട് അനുസരിച്ചായിരിക്കുമെന്നും സച്ചിന്റെ വിശ്വസ്തര്‍ വ്യക്തമാക്കി. വസുന്ധര രാജെ സര്‍ക്കാരിന്‍റെ അഴിമതി അന്വേഷിക്കുന്നത് അടക്കം മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ആവശ്യം. ഗെലോട്ടുമായുള്ള ഭിന്നത പരിഹരിക്കാനാവാതെ തുടരുന്നതിനാല്‍ സച്ചിന്‍...

ബിജെപിയുടെ ഗോവധ നിരോധന നിയമത്തിൽ അവ്യക്തത, ചർച്ച ചെയ്യും: സിദ്ധരാമയ്യ

ബെംഗളൂരു ∙ ഗോവധ നിരോധന നിയമം പുനഃപരിശോധിക്കുമെന്ന കർണാടക മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഗോവധ നിരോധന നിയമത്തിൽ ചില അവ്യക്തതകളുണ്ടെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സിദ്ധരാമയ്യയുടെ വിശദീകരണം. നിയമത്തിന്റെ കാര്യത്തിൽ...

പ്രണയം ഉപേക്ഷിക്കാന്‍ ‘കേരള സ്റ്റോറി’ കാണിച്ച് പ്രജ്ഞ സിങ്; മുസ്‍ലിം യുവാവിനൊപ്പം ഒളിച്ചോടി പെണ്‍കുട്ടി

ഭോപാൽ∙ ബിജെപി എംപി പ്രജ്ഞാ സിങ് കേരള സ്റ്റോറി കാണിക്കാന്‍ കൊണ്ടുപോയ പത്തൊൻപതുകാരി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടി. ഭോപ്പാലിലെ നയാ ബസേരയിലാണ് സംഭവം. നഴ്സിങ് വിദ്യാര്‍ഥിനി അയല്‍വാസിയായ മുസ്‌ലിം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പ്രജ്ഞ ശ്രമിച്ചിരുന്നു. പ്രണയത്തില്‍ നിന്നും പിന്‍മാറുന്നതിനായി ഉപദേശിക്കുന്നതിന്റെ ഭാഗമായി പെണ്‍കുട്ടിയെ ഇവര്‍ ' കേരള സ്റ്റോറി' കാണിക്കാന്‍...

ലൈംഗികാതിക്രമ കേസ്: പ്രായപൂർത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണെതിരെ നല്‍കിയ മൊഴി പിൻവലിച്ചുവെന്ന് റിപ്പോർട്ട്

ദില്ലി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രായപൂർത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണ് എതിരെ നല്‍കിയ മൊഴി പിൻവലിച്ചതായി റിപ്പോർട്ട്. എന്നാല്‍ പരാതി ആരും പിൻവലിച്ചിട്ടില്ല എന്ന് ഇന്നലെ ഗുസ്തി താരങ്ങൾ പറഞ്ഞിരുന്നു. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്.സമരം നിർത്താൻ താരങ്ങൾക്ക് മേൽ സമ്മർദം...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img