Saturday, July 19, 2025

Local News

പോക്‌സോ കേസ്; മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിക്ക് 97 വര്‍ഷം തടവും 8.30 ലക്ഷം രൂപ പിഴയും

കാസര്‍കോട്‌: പന്ത്രണ്ടുകാരിയെ മൂന്നു വര്‍ഷക്കാലം തുടർച്ചയായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 97 വർഷം ശിക്ഷ വിധിച്ച് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മഞ്ചേശ്വരം കുഞ്ചത്തൂര്‍, ഉദ്യാവാറിലെ സയ്യിദ്‌ മുഹമ്മദ്‌ ബഷീറി (41)നെയാണ്‌ അഡീഷണൽ ജില്ലാ സെഷൻസ് ഒന്നാം കോടതി ജഡ്‌ജി എ.മനോജ്‌ ശിക്ഷിച്ചത്. 8.30 ലക്ഷം പിഴ അടക്കാനും കോടതി വിധിച്ചു. വിദേശത്തായിരുന്ന...

പശു കടത്താരോപിച്ച് കാസർകോട് സ്വദേശികൾക്ക് നേരെ മംഗളൂരു വിട്ളയിൽ ആക്രമണം; 4 പേർക്ക് പരിക്ക്; 5 പേർക്കെതിരെ കേസ്സെടുത്തു

കാസർകോട്: പിക്കപ്പ് ലോറിയിൽ കേരളത്തിലേയ്‌ക്ക്‌ കന്നുകാലികളെ കടത്തുകയായിരുന്ന മഞ്ചേശ്വരം സ്വദേശികളടക്കമുള്ള 4 പേരെ  വാഹനങ്ങളിലെത്തിയ  സംഘം വഴിയിൽ തട‌ഞ്ഞ്  നിര്‍ത്തി മര്‍ദ്ദിച്ചു. ക‍ർണാടകയിലെ വിട്ലയിലാണ് സംഭവം. കേരളത്തിലേയ്‌ക്ക്‌ കന്നുകാലികളെ കൊണ്ടുവരികയായിരുന്നു. മഞ്ചേശ്വരം ബാക്രവയലിലെ ഇബ്രാഹിം എന്ന മോനു, മൂസ, കന്യാനയിലെ ഹമീദ്‌ എന്ന ജലീല്‍, സാലത്തൂരിലെ ഹമീദ്‌ എന്നിവർക്കാണ്  വിട്ള അള്ക്കയിൽ വച്ച് മർദ്ദനമേറ്റത്. കന്നുകാലികളെ...

അട്ക്ക വീരനഗറില്‍ പോക്‌സോ കേസില്‍ 43കാരന്‍ അറസ്റ്റില്‍

ബന്തിയോട്: പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് സമീപത്തെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ 43 കാരന്‍ അറസ്റ്റില്‍. ബന്തിയോട് അട്ക്ക വീരനഗറിലെ പവിത്രകുമാറിനെയാണ് കുമ്പള സി.ഐ ഇ. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. കുമ്പള സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയാണ് വീടിന് സമീപത്ത് നിന്ന് കൈപിടിച്ച് വലിച്ചുകൊണ്ടുപോയത്. ഇത് ഒരാളുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ പ്രതി ഓടി...

വിദ്വേഷ പ്രസംഗം: മംഗളൂരുവിൽ ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ പൊലീസ് സ്വമേധയ കേസെടുത്തു

മംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയതിന് രണ്ട് ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കാർക്കള പൊലീസ് സ്വമേധയ കേസെടുത്തു. സംഘടനയുടെ മംഗളൂരു ഡിവിഷൻ കോഓർഡിനേറ്റർ പുനീത് അത്താവർ, കാർക്കള സിറ്റി കോഓർഡിനേറ്റർ സമ്പത്ത് കാർക്കള എന്നിവർക്കെതിരെയാണ് കേസ്. കാർക്കളയിൽ ഞായറാഴ്ച സംഘടിപ്പിച്ച പഞ്ചന മേരവണിഗെ പരിപാടിയിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കാലിക്കശാപ്പിൽ ഏർപ്പെടുന്നവർ അതിന്റെ അനന്തരഫലം അനുഭവിക്കുമെന്ന് പറഞ്ഞ...

പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളെ ഉപേക്ഷിച്ചു 35 കാരി നാടുവിട്ടു; കുട്ടികളെ ഉപേക്ഷിച്ചു നാടുവിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ചെറുവത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു നാടുവിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും ഉപേക്ഷിച്ചു യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി ഭര്‍ത്താവ് പരാതിയുമായി എത്തി. അച്ചാംതുരുത്തി സ്വദേശിനിയായ സീന എന്ന 35 കാരിയാണ് തന്റെ 13 ഉം എട്ടും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാടുവിട്ടത്. ചീമേനി പള്ളിപ്പാറ സ്വദേശിയായ ഭര്‍ത്താവിന്റെ വീട്ടില്‍...

മംഗളൂരുവിൽ 200 ഗ്രാം എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശികൾ അറസ്റ്റിൽ

മംഗളൂരു: സിന്തറ്റിക് മയക്കുമരുന്നായ 200 ഗ്രാം എം.ഡി.എം.എയുമായി 4 പേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി ക്രൈംബ്രാഞ്ചാണ് ആണ് രണ്ട് ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ കടത്തിയ മഞ്ചേശ്വരം സ്വദേശികളെ അറസ്റ്റു ചെയ്‌തത്. മഞ്ചേശ്വരം ഉദ്യാവാര്‍ സ്വദേശികളായ എം.എന്‍ മുഹമ്മദ്‌ ഹനീഫ്‌(47), സയ്യിദ്‌ ഫൗസാന്‍(30), കുഞ്ചത്തൂരിലെ സിറാജുദ്ദീന്‍ അബൂബക്കര്‍(35) എന്നിവരെ കങ്കനാടി റോഡില്‍...

വിലക്കയറ്റം രൂക്ഷം; ഉപ്പളയിൽ വനിതാ ലീഗിന്റെ നേതൃത്വത്തിൽ തെരുവില്‍ കഞ്ഞി വെച്ച് പ്രതിഷേധിച്ചു

ഉപ്പള: നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ സംസ്ഥാന ഭരണകൂടത്തിന്റെ നിസ്സംഗ മനോഭാവത്തിൽ പ്രതിഷേധിച്ച് വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മംഗൽപ്പാടി പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഉപ്പളയിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. കേരള ജനതയെ ഓണം ഉണ്ണാന്‍ പറ്റാത്ത ഗതികേടിലാക്കിയെന്നും കിറ്റ് നല്‍കി അധികാരത്തില്‍ വന്നവര്‍ ഓണക്കിറ്റ് പോലും നല്‍കാതെ ജനങ്ങളെ പരിഹസിക്കുകയാണെന്ന്...

മംഗളൂരു വിമാനതാവളത്തിൽ രണ്ട് കിലോയോളം സ്വർണവുമായി കാസർകോട് സ്വദേശികൾ പിടിയിൽ

മംഗലൂരു: മംഗലാപുരം വിമാനതാവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നുമായി രണ്ട് കിലോയോളം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി.കഴിഞ്ഞ ദിവസം പുലർച്ചെ  അബുദാബിയിൽ നിന്ന് മംഗലാപുരത്തേക്ക് യാത്ര ചെയ്ത കാസർകോട് സ്വദേശി മുഹമ്മദ് നൗഫലിൽ നിന്നും  1183 ഗ്രാം  സ്വ‍ർണ്ണ മിശ്രിതമാണ് പിടികൂടിയത്.  4 ക്യാപ്സ്യൂളുകളാക്കി മലാശയത്തിൽ  ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണമിശ്രിതം. കണ്ടെടുത്ത സ്വർണത്തിന്റെ ആകെ മൂല്യം...

കുട്ടികളെ ഉപേക്ഷിച്ചുപോകുന്ന മാതാപിതാക്കള്‍ക്കെതിരേ വേറിട്ട സമരവുമായി ‘പടന്നയിലെ അമ്മമാര്‍’

കാസര്‍കോട്: കുട്ടികള്‍ക്ക് നീതിയുറപ്പാക്കാന്‍ വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം അമ്മമാര്‍. കാസര്‍കോട് പടന്നയിലെ സ്ത്രീകളാണ് മുദ്രാവാക്യങ്ങളുമായി സംഘടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോകുന്ന രക്ഷിതാക്കള്‍ ക്കെതിരെയാണ് പടന്ന കാവുന്തലയില്‍ പ്രതിഷേധം ഉയര്‍ന്നത്. ഭര്‍തൃമതികളായ സ്ത്രീകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോകുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പോലും പടന്നയില്‍ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ സംഭവം നടന്നിരുന്നു....

തലപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്ക് വോട്ട് മറിച്ച രണ്ട് അംഗങ്ങളെ പുറത്താക്കിയതായി ബി.ജെ.പി

കർണാടക: തലപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പിഐക്ക് വോട്ട് മറിച്ച് നൽകിയ രണ്ട് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബി.ജെ.പി നേതാക്കൾ അറിയിച്ചു. മുഹമ്മദ് ഫയാസ്, മുഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്. കർണാടകയിൽ രണ്ടര വർഷത്തിലൊരിക്കൽ പ്രസിഡന്റ് മാറ്റ തെരഞ്ഞെടുപ്പ് നടക്കും. ആദ്യ ടേമിൽ മഹമ്മദ് ഫയാസ്, ബി.ജെ.പിയുടെ പ്രതിനിധിയായി വൈസ് പ്രസിഡന്റായിരുന്നു. ഇത്തവണ പ്രസിഡന്റാക്കണമെന്ന്...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img